മണ്ണിനടിൽ ഒളിച്ചിരുന്ന ഭീമൻ ഞണ്ടിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നിന്നാണ് മണ്ണിനടിലിലെ മാളത്തിൽ നിന്ന് കൂറ്റൻ ഞണ്ടിനെ പുറത്തെടുത്തത്. ക്വീൻസ്‌ലൻഡ് നിവാസിയും സാഹസികനുമായ ബ്യൂ ഗ്രീവ്സാണ് വലിയ ഞണ്ടിരുന്ന മാളത്തിൽ നൂഴ്ന്നിറങ്ങി ഭീമൻ ഞണ്ടിനെ പുറത്തെടുത്തത്.

ഒരു ചെറിയ കമ്പുപയോഗിച്ച് മുകൾ ഭാഗത്തെ മണ്ണു മാറ്റിയ ശേഷമാണ് ബ്യൂ മാളത്തിലേക്കിറങ്ങിയത്. ബ്യൂവിന്റെ ശരീരത്തിന്റെ മുക്കാൽ ഭാഗത്തോളം മാളത്തിനുള്ളിൽ കടത്തേണ്ടി വന്നു ഭീമൻ ഞണ്ടിനെ കൈപ്പിടിയിലൊതുക്കാൻ.

മാളത്തിനുള്ളിലിരിക്കുന്ന ഞണ്ടിനെ എങ്ങെനെ പിടിക്കണമെന്ന മാർഗനിർദ്ദേശവും വിഡിയോയിലൂടെ ബ്യൂ നൽകുന്നുണ്ട്. എന്തായാലും ഭീമൻ ഞണ്ടിനെ പിടിച്ച ബ്യൂവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ജൂൺ 26ന് പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോൾ തന്നെ 11 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

Read more Animal News