ജാന്‍ ക്രീമര്‍ എന്ന ബ്രിട്ടീഷ് വനിത 30 വര്‍ഷമായി നടത്തി വരുന്ന പോരാട്ടം സമാനതകളില്ലാത്തതാണ്. മനുഷ്യരാല്‍ തടവിലാക്കപ്പെട്ട മൃഗങ്ങളുടെ രക്ഷകയാണവർ.പ്രത്യേകിച്ചും സർക്കസ് മൃഗങ്ങളുടെ. ഈ മിണ്ടാപ്രാണികൾക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട് ആ അവകാശത്തിനു വേണ്ടിയാണ് ഇവരുടെ പേരാട്ടം. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി സര്‍ക്കസിലും വീടുകളിലുമായി തടവിലാക്കപ്പെട്ട് യാതന അനുഭവിക്കുന്ന ജീവകളെ മോചിപ്പിക്കുകയെന്നതാണ് ജാന്‍ ക്രീമറിന്‍റെ ജീവത ദൗത്യം.
ആനിമല്‍ ഡിഫന്‍ഡേര്‍സ് ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ജീന്‍ ക്രീമര്‍. 40 രാജ്യങ്ങളില്‍ സര്‍ക്കസില്‍ മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതു നിരോധിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഈ സംഘടനയാണ്. ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയുടെ ഉടമയായ മേരി ചിപ്പര്‍ഫീല്‍ഡിനു പോലും ശിക്ഷ വാങ്ങി നല്‍കാന്‍ ജീന്‍ ക്രാമറിന്‍റെ സംഘടനയാണ് നേതൃത്വം നല്‍കിയത്.
ജാന്‍ രക്ഷപ്പെടുത്തിയ ആയിരത്തോളം മൃഗങ്ങളില്‍ സിംഹവും കടുവയും കരടിയും മുതല്‍ പാമ്പും കുരങ്ങന്‍മാരും അണ്ണാന്‍മാരും വരെ ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തുന്ന മൃഗങ്ങളെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഉള്‍പ്പടെയുള്ള സംഘടനകളുടെ സഹായത്തോടെ അവയുട സ്വാഭാവിക വാസസ്ഥലത്തെത്തിക്കുകയാണ് ചെയ്യുക. ഇങ്ങനെ മോചിപ്പിക്കുന്ന മൃഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി പിന്നീടവയെ കാട്ടിലേക്കു സ്വതന്ത്രമായി വിഹരിക്കാൻ വിടുമ്പോള്‍ അവയുടെ സന്തോഷം കാണുന്നതാണ് ഏറ്റവും സുന്ദരമായ കാഴ്ചയെന്നാണ് ജാന്‍ ക്രീമറിന്റെ അഭിപ്രായം.
56 വയസ്സുള്ള ടിം ആണ് ജാനിന്‍റെ പോരാട്ടത്തിലും ജീവിതത്തിലുമെല്ലാം ഒരേപോലെ പങ്കാളിയായി കൂടെയുള്ളത്. ഇരുവരും നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് പല തലത്തില്‍ നിന്നും നിരവധിപേരുടെ പിന്തുണയുമുണ്ട്. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ റിഡ്ലെ സ്കോട്ട്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ ജി അലന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.