യുഎഇയിൽ കോപ്പ് 28 ഉച്ചകോടി നടക്കുന്നതിനിടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ലോകത്തെ എത്രമാത്രം ദുർബലമാക്കി എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ലെസ്റ്റർ സർവകലാശാലയിലെ ഭൂ നിരീക്ഷണ വിദഗ്ധർ. ഇക്കഴിഞ്ഞ ഒക്ടോബറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിൽ കോപ്പ് 28 ഉച്ചകോടി നടക്കുന്നതിനിടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ലോകത്തെ എത്രമാത്രം ദുർബലമാക്കി എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ലെസ്റ്റർ സർവകലാശാലയിലെ ഭൂ നിരീക്ഷണ വിദഗ്ധർ. ഇക്കഴിഞ്ഞ ഒക്ടോബറിൽ സിക്കിമിൽ വ്യാപക നാശംവിതച്ച മിന്നൽ പ്രളയത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സിക്കിമിലെ മിന്നൽ പ്രളയം കാലാവസ്ഥയെക്കുറിച്ച് എന്താണ് വെളിവാക്കുന്നതെന്നും അത് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള വഴിയൊരുക്കുന്നതിൽ എത്രത്തോളം സഹായകരമാകുമെന്നും വിശദീകരിക്കുകയാണ് ഗവേഷകർ.

ലോണ തടാകത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ. (Credit: https://www.isro.gov.in)

മേഘവിസ്ഫോടനം മൂലം ലോണ തടാകത്തിൽ ശരാശരി മഴ ലഭ്യതയുടെ അഞ്ചു മടങ്ങാണ് ലഭിച്ചത്. ഇതുമൂലമാണ് തടാകത്തിന്റെ കരകൾ തകർന്ന് 22000 ജനങ്ങളുടെ ജീവിതം തന്നെ തകർത്ത മിന്നൽ പ്രളയമുണ്ടായത്. ഈ ദുരന്തത്തിന് മുൻപ് ചുങ്താങ്ങ് ഗ്രാമവും ടീസ്റ്റ 3 അണക്കെട്ടും യാതൊരുവിധ കേടുപാടുകളും കൂടാതെ നിലനിൽക്കുന്നതും സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണാം. എന്നാൽ ഇതിന് 10 ദിവസങ്ങൾക്ക് ശേഷം പകർത്തിയ ചിത്രത്തിലാകട്ടെ തകർന്ന അണക്കെട്ടും വെള്ളത്തിൽ മുങ്ങിപ്പോയ ഗ്രാമത്തിലെ വീടുകളും ജീവിതം കൈവിട്ട ജനതയെയുമാണ് കാണുന്നത്. ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങൾ നിലവിൽ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ചാണ് ഇത് ഓർമപ്പെടുത്തുന്നത് എന്നും കാലാവസ്ഥ വ്യതിയാനം മൂലം അധികമഴ ഉണ്ടാകുന്ന സാഹചര്യത്തെ നേരിടാൻ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും സർവകലാശാലയിലെ ജിയോളജി വിഭാഗം ഗവേഷകനായ ഡോക്ടർ മാത്യു പേയ്ൻ പറയുന്നു.

(Credit: https://www.isro.gov.in
ADVERTISEMENT

സാറ്റലൈറ്റ് ഇമേജുകളിലൂടെ പ്രളയത്തിന്റെ ഉത്ഭവവും ദൈർഘ്യവും പിൻവാങ്ങലും എല്ലാം മനസ്സിലാക്കാനാവും. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ നിർണായകമാണ്.  സിക്കിം പ്രളയത്തിന് പുറമേ കാനഡയിൽ ഉണ്ടായ കാട്ടുതീയുടെയും ഇഡ ചുഴലിക്കാറ്റിന്റെയും മൊറോക്കോ ഭൂകമ്പത്തിന്റെയുമൊക്കെ വ്യാപ്തി കൃത്യമായി വെളിവാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും സർവകലാശാല പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കത്തക്ക തരത്തിൽ എത്രത്തോളം ദുർബലവും അപകടകരവുമാണ് മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധം എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രങ്ങൾ എന്നും ഡോക്ടർ പേയ്ൻ പറയുന്നു.

English Summary:

Sikkim's Flash Floods: How Satellite Evidence at COP 28 Reveals Urgent Climate Crisis Signals