കേരളത്തില് മണ്ണ് നനഞ്ഞാൽ മഴ നിന്നു! ഊട്ടിയിൽ ‘ആലിപ്പഴ’ മഴ, കോയമ്പത്തൂരും കുളിർന്നു
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയ്ക്കാനുള്ളത്ര മഴയില്ലെന്നതാണ് വാസ്തവം. ആകാശം മൂടികെട്ടുന്നതും ഇടിമിന്നലും കണ്ടാൽ വലിയൊരു മഴയാണ് എത്തുന്നതെന്ന് കരുതും. എന്നാൽ ചെറിയ ചാറ്റലിൽ അവസാനിക്കുന്ന സ്ഥിതിയാണ് പലയിടത്തും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയ്ക്കാനുള്ളത്ര മഴയില്ലെന്നതാണ് വാസ്തവം. ആകാശം മൂടികെട്ടുന്നതും ഇടിമിന്നലും കണ്ടാൽ വലിയൊരു മഴയാണ് എത്തുന്നതെന്ന് കരുതും. എന്നാൽ ചെറിയ ചാറ്റലിൽ അവസാനിക്കുന്ന സ്ഥിതിയാണ് പലയിടത്തും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയ്ക്കാനുള്ളത്ര മഴയില്ലെന്നതാണ് വാസ്തവം. ആകാശം മൂടികെട്ടുന്നതും ഇടിമിന്നലും കണ്ടാൽ വലിയൊരു മഴയാണ് എത്തുന്നതെന്ന് കരുതും. എന്നാൽ ചെറിയ ചാറ്റലിൽ അവസാനിക്കുന്ന സ്ഥിതിയാണ് പലയിടത്തും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയ്ക്കാനുള്ളത്ര മഴയില്ലെന്നതാണ് വാസ്തവം. ആകാശം മൂടികെട്ടുന്നതും ഇടിമിന്നലും കണ്ടാൽ വലിയൊരു മഴയാണ് എത്തുന്നതെന്ന് കരുതും. എന്നാൽ ചെറിയ ചാറ്റലിൽ അവസാനിക്കുന്ന സ്ഥിതിയാണ് പലയിടത്തും. ഇനി പെയ്താൽ തന്നെ അഞ്ചോ പത്തോ മിനിറ്റ്. മണ്ണ് നനയ്ക്കാനായി മാത്രം. അതേസമയം, അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ആലിപ്പഴത്തോടുകൂടിയ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഊട്ടിയിലും കോയമ്പത്തൂരിലും നല്ല മഴയാണ് ലഭിച്ചത്.
പാലക്കാട് ചൂട് കുറഞ്ഞു
നാൽപത് ഡിഗ്രി സെൽഷ്യസിൽ തുടർച്ചയായി നിന്നിരുന്ന പാലക്കാടിന് ആശ്വാസം. ഏപ്രിൽ 20 ന് ശേഷം പാലക്കാട് ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 38.8°c ആണ് രേഖപ്പെടുത്തിയത്. ആലപ്പുഴ 37.7 ഡിഗ്രി സെൽഷ്യസും (സാധാരണയെക്കാൾ 4.1°c കൂടുതല്‍ കോഴിക്കോട് 38.1 ഡിഗ്രി സെൽഷ്യസും (3.7°c കൂടുതൽ) രേഖപ്പെടുത്തി. മെയ് മാസത്തിൽ ആലപ്പുഴയിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ഇതോടെ, 2019 ൽ രേഖപെടുത്തിയ 37.2 ഡിഗ്രി സെൽഷ്യസിനെ മറികടന്നു.
ഊട്ടിയിൽ വേനൽ മഴ
ഊട്ടിയുടെ മണ്ണും മനസും നിറച്ച് ആലിപ്പഴത്തോടുകൂടിയ മഴ പെയ്തു. ഇന്നലെ വൈകിട്ട് 3 മുതൽ ഒരു മണിക്കൂർ നേരം പെയ്തു. ചരിത്രത്തിലാദ്യമായി ഊട്ടിയിലെ താപനില 29.4 ഡിഗ്രിയായി രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കൊടുംചൂടിൽ നിന്ന് ആശ്വാസമേകി ഇന്നലെ 4 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. പുഷ്പമേളക്കൊരുങ്ങുന്ന ഊട്ടി സസ്യോദ്യാനത്തിലെ ചെടികൾക്കും പുൽ മൈതാനങ്ങൾക്കും മഴ അനുഗ്രഹമായി. മലയോര കൃഷിയായ കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, മുള്ളങ്കി, ബീറ്റ്റൂട്ട് മുതൽ തേയിലകൃഷിക്കും മഴ ഗുണമായി. മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡി, മാവനല്ല, ബൊക്കാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തത് വന്യമൃഗങ്ങൾക്കും അനുഗ്രഹമായി. കൂനൂരിലെ ലാംപ്സ് റോക്കിലേക്കുള്ള റോഡിൽ കനത്ത കാറ്റിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണ് ഡ്രൈവർക്ക് പരുക്കേറ്റു. മണിക്കൂറുകളോളം ഇവിടെ ഗതാഗതം മുടങ്ങി.
കോയമ്പത്തൂരിൽ കാറ്റും മഴയും
അതികഠിനമായ വേനൽ തുടരുന്നതിനിടെ കോയമ്പത്തൂരിന് ആശ്വാസമായി വേനൽമഴയും കാറ്റും. ജനുവരിയാദ്യം പെയ്ത മഴയ്ക്ക് ശേഷം ഇപ്പോഴാണ് ജില്ലയിൽ വീണ്ടും മഴയെത്തിയത്. നഗരത്തിൽ ശക്തിയേറിയ കാറ്റോടെയാണ് മഴപെയ്തത്. മേട്ടുപ്പാളയത്ത് അരമണിക്കൂറോളം ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരുന്നു. ഇതോടെ വൈദ്യുതിയും തടസ്സപ്പെട്ടു. ശിരുമുഖനാൽ റോഡിൽ ആലിപ്പഴവും പെയ്തു.
സത്യമംഗലത്തും കാന്ത വയലിലും ശത്കമായ കാറ്റിൽ ആയിരക്കണക്കിന് വാഴകൾ ഒടിഞ്ഞു വീണതായാണ് കണക്കുകൾ. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കുനിയമുത്തൂർ മേഖലയിൽ ചാറ്റൽ മഴയായിരുന്നു. കോർപറേഷൻ യാത്രക്കാർക്ക് സൗകര്യമൊരുക്കി ആദ്യമായി സിഗ്നലിൽ സ്ഥാപിച്ച ഗ്രീൻ നെറ്റ് കീറുകയും പല ഭാഗങ്ങളും പറന്നു പോകുകയും ചെയ്തു. ന്യൂനമർദ്ദ സാധ്യത ഉള്ളതിനാൽ നാളെയും മറ്റന്നാളും മലയോരമേഖലകളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവാചകനായ കോയമ്പത്തൂർ വെതർമാൻ പറയുന്നത്.
ചൂടിനെ ചെറുക്കാൻ
∙ എണ്ണതേച്ചു കുളി ശീലമാക്കിയവർ തൽക്കാലം ആ ശീലമൊന്നു മാറ്റണം. ഈ കനത്ത ചൂടിൽ ചൂടുകുരു സാധ്യത ഉയർത്തുന്നതിനാൽ എണ്ണ പുരട്ടാതെ രണ്ടുനേരം തണുത്ത വെള്ളത്തിൽ മാത്രം കുളിക്കുക. ചൂടു കൂടുന്നതിനൊപ്പം സൂര്യാതപത്തിനു പുറമേ ത്വക്‌രോഗങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്.
∙ ശരീരത്തിൽ വെയിലുകൊണ്ടു പൊള്ളലേൽക്കുന്നത് അപ്പോൾ അറിയണമെന്നില്ല. പിന്നീടു ചെറിയ നീറ്റലോടെ തൊലിയിൽ ചുളിവു വീണതായി കാണാം. അതുകൊണ്ട് ജീൻസ്, ലെഗ്ഗിൻസ് തുടങ്ങി ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രം ഉപയോഗിക്കുന്നതാണ് ഉചിതം. പാന്റ്സ് ഒഴിവാക്കി മുണ്ട് ഉപയോഗിച്ചാൽ നല്ലത്.
∙ സൂര്യപ്രകാശം ചർമത്തിൽ ഏൽക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സൺസ്ക്രീൻ ശീലമാക്കുക. വീടിനുള്ളിലാണെങ്കിലും ഉപയോഗിക്കുന്നത നല്ലതാണ്. കുറഞ്ഞത് എസ്പിഎഫ് 30 എങ്കിലുമുള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ തന്നെ ഉപയോഗിക്കണം. അതിൽ കറുത്ത പാടുകളേൽക്കാതിരിക്കാനുള്ള യുവി എ, പൊള്ളലിൽ നിന്നു സംരക്ഷണം തരുന്ന യുവി ബി എന്നിങ്ങനെ രണ്ടുതരമുണ്ട്. സൺസ്ക്രീനുകൾ മറ്റു ക്രീമുകൾ പോലെ അമർത്തി തേച്ചുപിടിപ്പിക്കരുത്. മേക്കപ്പ് ഇടുന്നവർ അതിനു പുറത്തു വേണം പുരട്ടാൻ. മുഖത്തു മാത്രമല്ല, വെയിലേൽക്കാൻ സാധ്യതയുള്ള ശരീര ഭാഗങ്ങളിലെല്ലാം വെയിലത്തിറങ്ങുന്നതിന് അരമണിക്കൂർ മുൻപു സൺസ്ക്രീൻ പുരട്ടണം. ഓരോ രണ്ടുമണിക്കൂർ കൂടുമ്പോഴും വീണ്ടും പുരട്ടണം. അലർജിയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുക. ഇതിനുപുറമെ വാട്ടർ ബേസ്ഡ് വെറ്റ് വൈപ്പുകളും ഉപയോഗിക്കാം. പുറത്തിറങ്ങുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിനായി സൺഗ്ലാസ് ഉപയോഗിക്കുക.
∙ ശരീരത്തിനു പുറത്തെ സംരക്ഷണം മാത്രമല്ല ഉള്ളിലേതും ത്വക്കിന് വളരെ അനിവാര്യമാണ്. ദിവസം 4 ലീറ്റർ വെള്ളമെങ്കിലും കുടിക്കണം.
ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതിനൊപ്പം ചൂടുകുരുവിനെ പ്രതിരോധിക്കുന്ന വൈറ്റമിൻ സി (നാരങ്ങ, ഓറഞ്ച് തുടങ്ങി പുളിയുള്ള ഭക്ഷ്യവസ്തുക്കൾ), വെയിലിനെ പ്രതിരോധിക്കുന്ന വൈറ്റമിൻ എ (ഇലക്കറികൾ, മഞ്ഞ നിറത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ) എന്നിവ ധാരാളം കഴിക്കുക.
(കടപ്പാട് : ഡോ. മഞ്ജു മോഹൻ, ഡെർമറ്റോളജിസ്റ്റ്, പാലക്കാട് ഗവ.മെഡിക്കൽ കോളജ്)