വെള്ളപ്പൊക്കത്തിലായ കൊച്ചി ഇൻഫോപാർക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി മഴ ട്രോളുകളും ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിലായ കൊച്ചി ഇൻഫോപാർക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി മഴ ട്രോളുകളും ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്റെ പൊന്നോ...എന്തൊരു ചൂട്. ഇരിക്കാനും വയ്യ, കിടക്കാനും വയ്യേ... കുറച്ച് മഴ പെയ്തിരുന്നെങ്കിൽ...’– മാർച്ച്, ഏപ്രിൽ മാസത്തിൽ കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും മനസ്സുകൊണ്ടെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. അത്രയും കൊടുംചൂടാണ് കേരളം നേരിട്ടത്. ചൂടിനെ കുറിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ, മേയ് പകുതിയോടെ എല്ലാം മാറിമറഞ്ഞു. ചെറിയ ആശ്വാസകരമായ വേനൽമഴയെ പ്രതീക്ഷിച്ച മലയാളിക്ക് ലഭിച്ചത് പേമാരിയാണ്. ഇതോടെ ട്രോളുകളുടെ സ്വഭാവവും മാറി. ഇപ്പോള്‍ മഴയാണ് ട്രോളുകളിലെ താരം.

വെള്ളപ്പൊക്കത്തിലായ കൊച്ചി ഇൻഫോപാർക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇൻഫോപാർക്കിലെ ചില ഓഫിസുകളുടെ അകത്തും മഴവെള്ളം വീഴുന്നുണ്ട്.  ജീവനക്കാരുടെ ഇരുചക്രവാഹനങ്ങളെല്ലാം മുങ്ങിയ അവസ്ഥയാണ്. ഇൻഫോപാർക്കിന്റെ പ്രധാന റോഡ് അക്ഷരാർഥത്തിൽ കുളമായിരിക്കുകയാണ്.

ADVERTISEMENT

നിരവധി മഴ ട്രോളുകളും ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്. ‘വരണമെന്ന് കാലുപിടിച്ച് പറഞ്ഞപ്പോൾ വന്നു. ഇപ്പോൾ തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുകയാണെന്ന്’ മഴ പരാതി പറയുന്ന നിരവധി ട്രോളുകൾ പുറത്തുവന്നിട്ടുണ്ട്. ‘വേനൽമഴ തന്നെ നിങ്ങൾക്ക് താങ്ങാനാകുന്നില്ല. മൺസൂൺ എത്തിയാൽ എന്തുചെയ്യുമെന്ന്’ മലയാളികളോട് മഴ ചോദിക്കുന്ന ചോദ്യവും ഏറെ രസിപ്പിക്കുന്നവയാണ്.

Facebook/ ICU

കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ കേരളത്തിൽ പ്രളയമാണെന്നും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയതും ട്രോളർ ഏറ്റെടുത്തിരുന്നു. വേനൽക്കാലത്തും ചൂടിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകൾ വന്നിരുന്നു.

Credit: Facebook/Troll Malayalam
ADVERTISEMENT

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് കേരളത്തിൽ ഒട്ടുമിക്കയിടങ്ങളിലും അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂനമർദം തീവ്രന്യൂനമർദമായി വടക്കുഭാഗത്തേക്കു നീങ്ങുകയാണ്. ഇത് ഒഡീഷ തീരത്തോടുചേർന്ന് ബംഗാൾ ഭാഗത്തേക്കു നീങ്ങി നാളെ ചുഴലിക്കാറ്റാകുമെന്നാണു പ്രവചനം.

Facebook/ICU