കേരളത്തില്‍ വേനൽമഴ പെരുമഴയായി മാറിയിരിക്കുകയാണ്. കാലവർഷം എത്തുന്നതിനു മുൻപ് തന്നെ കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് പറഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ വേനൽമഴ പെരുമഴയായി മാറിയിരിക്കുകയാണ്. കാലവർഷം എത്തുന്നതിനു മുൻപ് തന്നെ കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് പറഞ്ഞത്. എന്താണ് ഈ മേഘ വിസ്ഫോടനം? നേരത്തെ തിരിച്ചറിയാനാകുമോ?

എറണാകുളത്തു നിന്നുള്ള ദൃശ്യം. ചിത്രം. ഇ.വി.ശ്രീകുമാർ∙മനോരമ

മേഘവിസ്ഫോടനവും ലഘു മേഘവിസ്ഫോടനവും

മണിക്കൂറിൽ പത്തു സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനമെന്നു പറയുന്നത്. രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴയാണെങ്കിൽപോലും കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാവും. ഇത്തരം മഴയെ മിനി ക്ലൗഡ്‌ ബേസ്‌റ്റ്‌ അഥവാ ലഘു മേഘവിസ്ഫോടനം എന്നു വിളിക്കാം. സാധാരണയായി മേഘവിസ്‌ഫോടനം ചെറിയ പ്രദേശത്തു (1520 ചതുരശ്ര കിലോമീറ്റർ) മാത്രമാണു ബാധിക്കുക. ഇത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമാകും. പശ്ചിമഘട്ടത്തിൽ ഇതു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും. 

ADVERTISEMENT

കുമുലോ നിംബസ്

മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ ഇനമായ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്. മേഘവിസ്ഫോടനത്തിനു കാരണമാകുന്ന മേഘങ്ങൾക്കു ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽനിന്ന് ആരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും കാലാവർഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങൾ രംഗത്തെത്തും. 

ADVERTISEMENT

മുന്നറിയിപ്പ് എളുപ്പമല്ല

ശക്തമായ മഴയെ തുടർന്ന് കുമ്പളങ്ങി കമ്പർഷൻ മുക്കിനു സമീപത്തെ പ്രധാന റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.

മേഘ വിസ്ഫോടനം ഉണ്ടാകുന്നത് വളരെ നേരത്തേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മൂന്നോ നാലോ മണിക്കൂർ മുൻപു മാത്രമേ റഡാർ, സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഇവ അറിയാൻ കഴിയുകയുള്ളൂ.