സംസ്ഥാനത്തു വേനൽ മഴ 39% അധികം പെയ്തു. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്കനുസരിച്ച് 500.7 മില്ലിമീറ്റർ മഴയാണ് പെയ്തത്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 359.1 മില്ലിമീറ്റർ മഴയാണ്. ജില്ലകളുടെ കണക്കെടുത്താൽ മൂന്നുമാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തു വേനൽ മഴ 39% അധികം പെയ്തു. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്കനുസരിച്ച് 500.7 മില്ലിമീറ്റർ മഴയാണ് പെയ്തത്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 359.1 മില്ലിമീറ്റർ മഴയാണ്. ജില്ലകളുടെ കണക്കെടുത്താൽ മൂന്നുമാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്. 839 മില്ലിമീറ്റർ. ഏറ്റവും കുറവ് മഴ വയനാട്ടിലാണ്. അതേസമയം, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതലാണ് ലഭിച്ചത്. ഇടുക്കിയിൽ 438.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 357.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

ഏപ്രിൽ മാസത്തിൽ കനത്ത ചൂടാണ് ഇടുക്കി ജില്ല അനുഭവിച്ചത്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. ഇടുക്കിയിലെ പച്ചസ്വർണമെന്ന് അറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. താപനില പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായതോടെ 3000 ഹെക്ടറിലധികം ഏലക്കാടുകൾ ഉണങ്ങി നശിക്കുകയായിരുന്നു. കനത്ത ചൂടിൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുമ്പോൾ ഇടുക്കിയിലെ മഴക്കുറവ് കാരണം വൈദ്യുതി ഉൽപാദനം തടസ്സപ്പെട്ടിരുന്നു. 

ശക്തമായ മഴയിൽ മൂലമറ്റം നച്ചാർ കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറിയപ്പോൾ
ADVERTISEMENT

കാലവർഷത്തിൽ കുളിച്ച് കോട്ടയവും ഇടുക്കിയും

കാലവർഷം വരവറിയിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി ഇടുക്കിയിലും കോട്ടയത്തും ഇടിമിന്നലോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്.  ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി, മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു കാരണം ലഘുമേഘവിസ്ഫോടനമെന്ന് കാലാവസ്ഥാ വിദഗ്ധർ സംശയിക്കുന്നു. അതേസമയം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കോട്ടയത്ത് രാത്രിയിൽ മഴ ശക്തിപ്പെട്ടതോടെ ഏറ്റുമാനൂരിലെ കടകളെല്ലാം വെള്ളത്തിലായി. മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

English Summary:

Unprecedented Summer: State Records 39% More Rainfall, Kottayam Drenched, Idukki Scorched