പകൽ തകർപ്പൻ മഴ, രാത്രിയിൽ പതിവില്ലാത്ത ഉഷ്ണം; കേരളത്തിലെ 6 നഗരങ്ങൾക്ക് ഉറക്കംകെടും നാളുകൾ
മഴ തകർത്തു പെയ്യുന്ന രാവുകളിൽ പോലും പതിവില്ലാത്ത ഉഷ്ണം. രാത്രിമഴയുടെ താളം കേട്ട് ഉറങ്ങിയിരുന്ന ആ രാവുകൾ പുതപ്പുനീക്കി നടന്നകലുകയാണോ? അന്തരീക്ഷ താപനം മൂലം ഉറക്കം കെടുന്ന നാളുകളുടെ എണ്ണം വർധിക്കുന്നതായി ക്ലൈമറ്റ് ട്രെൻഡ്സും ക്ലൈമറ്റ് സെൻട്രലും ചേർന്ന് ഇന്ത്യയിലെ 300 നഗരങ്ങളിൽ നടത്തിയ പഠനം പറയുന്നു.

മഴ തകർത്തു പെയ്യുന്ന രാവുകളിൽ പോലും പതിവില്ലാത്ത ഉഷ്ണം. രാത്രിമഴയുടെ താളം കേട്ട് ഉറങ്ങിയിരുന്ന ആ രാവുകൾ പുതപ്പുനീക്കി നടന്നകലുകയാണോ? അന്തരീക്ഷ താപനം മൂലം ഉറക്കം കെടുന്ന നാളുകളുടെ എണ്ണം വർധിക്കുന്നതായി ക്ലൈമറ്റ് ട്രെൻഡ്സും ക്ലൈമറ്റ് സെൻട്രലും ചേർന്ന് ഇന്ത്യയിലെ 300 നഗരങ്ങളിൽ നടത്തിയ പഠനം പറയുന്നു. ഇതിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങളും ഉൾപ്പെടുന്നു.
വാഹനപ്പുക, എസി, കോൺക്രീറ്റിൽ നിന്നുള്ള ചൂടു വികിരണം എന്നിവയാൽ താപത്തുരുത്തുകളായി ഈ നഗരങ്ങളും അതിവേഗം മാറുകയാണ്. പച്ചപ്പും നീർത്തടങ്ങളും നശിപ്പിക്കുന്നതു മൂലമുള്ള ചൂട് ഇതിനു പുറമെ. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പോകുന്ന ‘അസ്വസ്ഥ’ ദിവസങ്ങളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രതിവർഷം 50 മുതൽ 80 എണ്ണം വരെയായി ഉയർന്നു എന്നാണു കണ്ടെത്തൽ.
ഈ മാസം 18 ന് രാജസ്ഥാനിലെ ആൽവാറിൽ 37 ഡിഗ്രിയും ജൂൺ 19 ന് ഡൽഹിയിൽ 35.2 ഡിഗ്രിയുമായിരുന്നു രാത്രിതാപം. ഇത് സർവകാല റെക്കോഡാണ്. കേരളത്തിലെ മിക്ക നഗരങ്ങളിലും രാത്രി താപം ഈ സമയത്ത് 25 ഡിഗ്രിയിൽ കൂടുതലായിരുന്നു.
24 ഡിഗ്രി കടന്നാൽ സുഖനിദ്ര നാടുവിടും
പകൽ താപനില ഉയർന്നാലും രാത്രി താപം 20–22 ഡിഗ്രിയിലേക്കു താഴുന്നതിനാലാണ് നന്നായി ഉറങ്ങാൻ കഴിയുന്നത്. രാത്രി താപം 25 നു മുകളിലേക്ക് ഉയർന്നാൽ ഉറക്കം കെടും. ഇത് ആരോഗ്യ– മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും ക്ലൈമറ്റ് ട്രെൻഡ്സ് പറയുന്നു. യുകെ, യുഎസ് എന്നിവിടങ്ങളിൽ 18 ഡിഗ്രിയാണ് സുഖകരമായ രാത്രിതാപനിലയായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇത് 24 ഡിഗ്രിയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
∙ പകൽച്ചൂടിനേക്കാൾ രാത്രിതാപം കൂടുന്ന പ്രവണത ലോകമെങ്ങും.
∙ ലോകത്തെ ശരാശരി താപനില 1850നെ അപേക്ഷിച്ച് ഉയർന്നത് 1.3 ഡിഗ്രി സെൽഷ്യസ്.
∙ പിന്നിൽ പെട്രോളും കൽക്കരിയും വാതകങ്ങളും കത്തുന്നതിൽ നിന്ന് വമിക്കുന്ന കാർബൺ ഡയോക്സൈഡ്
∙ ചൂടേറ്റം മൂലമുള്ള ഉറക്കക്കുറവ് ആരോഗ്യപ്രശ്നമാകും
∙ കുട്ടികളുടെ ബുദ്ധിവികാസം മുതൽ അപകടങ്ങൾ വരെ വർധിക്കാൻ കാരണമായേക്കും.
‘‘പച്ചപ്പിനും ജലമേഖലകൾക്കും വിലകൽപ്പിക്കാതെ അംബരചുംബികളായ കോൺക്രീറ്റ് സമുച്ചയങ്ങളിലും ടാർ റോഡുകളിലും മാത്രമാണ് നമ്മുടെ ശ്രദ്ധ. മരങ്ങളും പച്ചപ്പും നഗരതടാകങ്ങളും നിലനിർത്തിയും നിർമിച്ചും താപനം തടയണം. നഗരരൂപകൽപ്പന ഹരിത രൂപകൽപ്പനയ്ക്കു വഴിമാറണം.’’– ഡോ. റോക്സി മാത്യു , കാലാവസ്ഥാ ഗവേഷകൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി പുണെ