50 ഡിഗ്രി ചൂടിൽ ഉരുകി ഈജിപ്തും കുവൈത്തും; രാത്രിയിൽ മൂന്ന് മണിക്കൂർ വരെ പവർകട്ട്, എങ്ങനെ ജീവിക്കും?
ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈറ്റിലെയും ജനങ്ങൾ. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് - മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്.
ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈറ്റിലെയും ജനങ്ങൾ. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് - മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്.
ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈറ്റിലെയും ജനങ്ങൾ. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് - മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്.
ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈത്തിലെയും ജനങ്ങൾ. 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രണ്ടിടത്തും താപനില രേഖപ്പെടുത്തിയത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് - മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്. ഇതോടെ കൊടുംചൂടിനെ പ്രതിരോധിക്കാൻ വൈദ്യുതിയെ പോലും ആശ്രയിക്കാനാവാതെ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി മുൻപ് തന്നെ രണ്ടുമണിക്കൂർ പവർകട്ട് ഈജിപ്ത് ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് അധികമായി ഒരു മണിക്കൂർ കൂടി വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗ്യാസ്, പവർ ഉത്പാദന സ്റ്റേഷനുകളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് പവർകട്ട് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഈജിപ്തിന്റെ വിവിധ മന്ത്രാലയങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഗ്യാസ് ഉത്പാദനത്തിലെ കുറവ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ജൂലൈ മാസം മുതലാണ് ഈജിപ്തിന്റെ പല ഭാഗങ്ങളിലും രണ്ടുമണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയത്.
ഉയർന്ന താപനിലയെയും താപ തരംഗത്തെയും ചെറുക്കാൻ എയർ കണ്ടീഷണറുകളെ ആശ്രയിച്ചിരുന്ന ജനങ്ങൾ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയതിനെതിരെ പ്രതിഷേധവും അറിയിച്ചിരുന്നു. മൂന്നു മണിക്കൂർ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ബിസിനസുകളുടെ സുഗമമായ നടത്തിപ്പ് ബുദ്ധിമുട്ടിലാക്കും. ഇതിനുപുറമേ ചൂടു താങ്ങാനാവാതെയുള്ള നിരവധി മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സാധാരണ വേനൽക്കാലത്ത് നാലോ അഞ്ചോ ദിവസമാണ് താപ രംഗത്തിന്റെ ദൈർഘ്യമെങ്കിൽ ഇത്തവണ 14 ദിവസത്തിലധികം താപ തരംഗം നീണ്ടുനിൽക്കുന്നത് ആശങ്കജനകമായ സാഹചര്യമാണ്.
എന്നാൽ ഈജിപ്തുകാർക്ക് ആശ്വാസത്തിന് വകയില്ല. ഈ വേനൽ കാലത്ത് ഉടനീളം അസാധാരണമാംവിധം അധിക ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്ന് ഈജിപ്ഷ്യൻ മീറ്റിയറോളജിക്കൽ അതോറിറ്റിയുടെ ഫോർകാസ്റ്റ്സ് ആൻഡ് ഏർലി വാണിങ് സെന്ററിന്റെ ഡയറക്ടർ ജനറലായ മഹമൂദ് ഷഹീൻ പറയുന്നു. ഈ സാഹചര്യത്തിൽ പവർകട്ടുകളുടെ ദൈർഘ്യം വർധിപ്പിക്കുന്നത് കൂടുതൽ മരണങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് പൊതുജനങ്ങളുടെ ആശങ്ക. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെന്നും വ്യാപാരസ്ഥാപനങ്ങളുടെ സമയക്രമം നിയന്ത്രിക്കുന്നതടക്കം ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ ശ്രമിച്ചു വരികയാണെന്നും പ്രധാനമന്ത്രി മൊസ്തഫ മഡ്ബൗലി അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെ സ്ഥിതി കണക്കിലെടുത്താൽ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മണിക്കൂറുകളിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പവർകട്ട് നടപ്പിലാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. അമിത ഉപഭോഗത്തിന് ആനുപാതികമായി വൈദ്യുതി ഉത്പാദനം നടക്കാത്തതാണ് കടുത്ത തീരുമാനത്തിലേയ്ക്ക് നിങ്ങാനുള്ള കാരണം. ദിവസം രണ്ടു മണിക്കൂർ വരെ വൈദ്യുതി വിതരണം മുടങ്ങും. കഴിഞ്ഞവർഷം ഇതേസമയത്ത് ഉത്പാദിപ്പിച്ചതിനേക്കാൾ അധികമായി വൈദ്യുതി ഉത്പാദിപ്പിക്കേണ്ട സാഹചര്യം നിലവിലുണ്ട്. അതിന് പവർ പ്ലാന്റുകൾ പര്യാപ്തമല്ലെന്നും പവർകട്ടുകൾ ഏർപ്പെടുത്തുകയല്ലാതെ മറ്റു മാർഗനില്ലെന്നും കുവൈത്തിന്റെ വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. പവർകട്ട് നടപ്പിലാക്കാത്ത സമയങ്ങളിലും പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ ശ്രമിക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞയാഴ്ച കുവൈത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തിരുന്നു. വരും വർഷങ്ങളിൽ വേനൽക്കാലത്ത് താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ വരുന്നതിനാൽ തുടർച്ചയായ വർഷങ്ങളിൽ പവർകട്ടുകൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. കുവൈത്തിൽ ജൂലൈ രണ്ടുവരെ താപ തരംഗം തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
കാലാവസ്ഥയിൽ ഉണ്ടാകുന്ന സമാനതകളില്ലാത്ത വ്യതിയാനമാണ് കുവൈത്തും ഈജിപ്തുമടക്കം പല രാജ്യങ്ങളെയും വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നത്. ആഗോളതാപനം വർഷാവർഷം റെക്കോർഡുകൾ സൃഷ്ടിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറാക്കുന്നുണ്ട്. ഫലമോ എയർകണ്ടീഷണറുകളെയോ കൂളറുകളിയോ ആശ്രയിക്കാതെ ഒരു മണിക്കൂർ പോലും ചെലവിടാനാകാത്ത സാഹചര്യത്തിലൂടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ജനങ്ങൾ കടന്നുപോകുന്നത്. വൈദ്യുതി ഉപഭോഗത്തിൽ കുത്തനെയുണ്ടാകുന്ന വർധനവ് നേരിടാൻ ഭൂരിഭാഗം രാജ്യങ്ങളിലെയും ഊർജ്ജ ഉത്പാദന സംവിധാനങ്ങൾ പര്യാപ്തവുമല്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.