വാഹനങ്ങൾ പോകുന്ന വഴി; മലയുടെ ഒരു ഭാഗം മുഴുവൻ ഇടിഞ്ഞ് താഴേക്ക്: ഭയപ്പെടുത്തും ചൈനയിലെ കാഴ്ച
കർണാടകയിലും ഉത്തരേന്ത്യയിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലുമാണ്. ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾ പ്രളയത്തിൽ ദുരിതമനുഭവിക്കുകയാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും ഓരോ രീതിയിലാണ് പ്രകൃതി തിരിച്ചടിക്കുന്നത്. ഉത്തരകന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്

കർണാടകയിലും ഉത്തരേന്ത്യയിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലുമാണ്. ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾ പ്രളയത്തിൽ ദുരിതമനുഭവിക്കുകയാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും ഓരോ രീതിയിലാണ് പ്രകൃതി തിരിച്ചടിക്കുന്നത്. ഉത്തരകന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ചിന്തിക്കാവുന്നതിലുമപ്പുറത്ത് വലിയൊരു ദുരന്തമാണ് അവിടെ നടന്നത്. കാണാതായ 13 പേരിൽ 11 പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ഇതുപോലെ വലിയൊരു മലയിടിച്ചിൽ ചൈനയിലും നടന്നിരുന്നു.
ഷിരൂരിൽ ജൂലൈ 16നായിരുന്നെങ്കിൽ ചൈനയിൽ 17നായിരുന്നു അപകടം. അതിശക്തമായ മഴയെത്തുടർന്ന് ഹുബെയ് പ്രവിശ്യയിലെ സിഗുയി കൗണ്ടിയിലുള്ള ചുരത്തിൽ മല ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മുകളിൽ നിന്ന് ചെറിയൊരു ഭാഗം ആദ്യം അടർന്നുവീഴുകയും പിന്നീട് മുകളിൽ നിന്നും മല ഒന്നാകെ താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏകദേശം 800,000 ക്യുബിക് മീറ്ററിലാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.
ഈ സമയം വാഹനങ്ങൾ മലമുകളിൽ ഉണ്ടായിരുന്നു. എന്നാൽ അപകടമേഖലയിൽ നിന്ന് മാറിനിന്നതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. അതിശക്തമായ ഇപ്പോഴും തുടരുന്നതിനാൽ വീണ്ടും ഈ ഭാഗങ്ങളിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.