മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ തുടച്ചു നീക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴൽക്കാടുകൾ. നിക്ഷിപ്ത വനമായ ഈ പ്രദേശം സ്വകാര്യ ഭൂമികളുടെ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ തുടച്ചു നീക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴൽക്കാടുകൾ. നിക്ഷിപ്ത വനമായ ഈ പ്രദേശം സ്വകാര്യ ഭൂമികളുടെ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ്. നിലമ്പൂർ കോവിലകത്തിന്റെ കൈവശത്തിൽ നിന്ന് ഏറ്റെടുത്ത 2087.94 ഹെക്ടർ വനഭൂമിയാണിത്.

വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളുമായും ഈ വനം അതിർത്തി പങ്കിടുന്നു. വെള്ളരിമലയുടെ ഒരു ചെരിവാണ് ഈ മേഖല. 10 മുതൽ 15 അടി വരെ വ്യാസത്തിലുള്ള ഉരുളൻ പാറകൾ നിറഞ്ഞ ഈ പ്രദേശത്ത് നിലയ്ക്കാത്ത മഴ പെയ്തതോടെയാണ് സമ്മർദം താങ്ങാനാകാതെ താഴേക്ക് പൊട്ടിയൊഴുകിയത്.

ഉരുൾ വന്ന വഴി
ADVERTISEMENT

ചാലിയാറിൽ ഒഴുകിയെത്തുന്നത് പത്തിലധികം അരുവികൾ

ചാലിയാറിലേക്കൊഴുകുന്ന കൊച്ചരുവിയാണ് ഉരുൾപൊട്ടി പരന്നൊഴുകി പുഴയായി മാറിയത്. ചൂരൽമലയിൽ ശരാശരി 6 മീറ്റർ വീതിയിൽ മാത്രമാണ് അരുവി ഒഴുകിയിരുന്നത്. അതിനു കുറുകെ 10 മീറ്റർ മാത്രം നീളത്തിൽ വലിയ കലുങ്കിന് സമാനമായ ഒരു പാലവും. ഈ പാലമാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. ഇതിനുപകരമാണ് ഇപ്പോൾ 190 മീറ്റർ നീളത്തിൽ താൽക്കാലിക ബെയ്‌ലി പാലം നിർമിക്കേണ്ടി വന്നത്. അതായത് മുൻപുണ്ടായിരുന്ന പാലത്തിന്റെ 19 ഇരട്ടി നീളം. ഉരുൾ പൊട്ടിയെത്തിയ ഉരുളൻ പാറകളും മണ്ണും ജലവും ഭാരതപ്പുഴയുടെയത്രയും വീതിയിലാണ് വീടുകൾ നക്കിത്തുടച്ച് പരന്നൊഴുകിയത്. പുഴയായി ഉരുൾ പരന്നൊഴുകിയ വഴിക്ക് പലയിടത്തും 200 മുതൽ 350 മീറ്റർ വരെ വീതിയുണ്ടായിരുന്നു. 

ADVERTISEMENT

കൂടിച്ചേർന്ന് ചാലിയാറിലേക്ക്

അട്ടമലയിൽ നിന്നുള്ള അരണപ്പുഴ, കാന്തൻപാറ മലയിൽ നിന്നുള്ള വെള്ളച്ചാട്ടം, തൊള്ളായിരം കണ്ടിയിൽ നിന്നുള്ള കള്ളാടിപ്പുഴ, ചോലമലയിൽ നിന്നുള്ള മീനാക്ഷിപ്പുഴ, അരണമലയിൽ നിന്നുള്ള നെല്ലിമുണ്ടപ്പുഴ, പച്ചക്കാട് കുന്നിൽ നിന്നുള്ള പുത്തുമലത്തോട്, വെള്ളരിമലയിൽ നിന്നുള്ള ചൂരൽമലത്തോട് എന്നിവയെല്ലം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കൂടിച്ചേർന്ന് പരപ്പൻപാറ വനമേഖലയിലൂടെ കുത്തിയൊഴുകി നിലമ്പൂരിലെ പോത്തുകല്ല് വഴി ചാലിയാറിലെത്തുകയാണ് ചെയ്യുന്നത്.

ഉരുൾപൊട്ടലുണ്ടായ സ്ഥലം. (ചിത്രം∙ മനോരമ)
English Summary:

Catastrophic Landslide Devastates Mundakai and Churalmala: The Hidden Epicenter in Vellolipara Rainforests