തിരുവനന്തപുരം ∙ കേരളത്തിൽ തുടർച്ചയായി അതിതീവ്ര മഴയ്ക്കു കാരണമാകുന്നത് കൂറ്റൻ കൂമ്പാര മേഘങ്ങൾ. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടുന്നതിനാൽ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും പാളുന്നു.

തിരുവനന്തപുരം ∙ കേരളത്തിൽ തുടർച്ചയായി അതിതീവ്ര മഴയ്ക്കു കാരണമാകുന്നത് കൂറ്റൻ കൂമ്പാര മേഘങ്ങൾ. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടുന്നതിനാൽ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും പാളുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ തുടർച്ചയായി അതിതീവ്ര മഴയ്ക്കു കാരണമാകുന്നത് കൂറ്റൻ കൂമ്പാര മേഘങ്ങൾ. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടുന്നതിനാൽ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും പാളുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ തുടർച്ചയായി അതിതീവ്ര മഴയ്ക്കു കാരണമാകുന്നത് കൂറ്റൻ കൂമ്പാര മേഘങ്ങൾ. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടുന്നതിനാൽ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും പാളുന്നു.

മേഘപാളികൾ ഒന്നിനു മേലെ ഒന്നായി 14–20 കിലോമീറ്റർ വരെ ഉയരത്തിൽ രൂപപ്പെടുന്നതിനെയാണ് കൂമ്പാര മേഘം (ക്യുമുലോനിംബസ് മേഘം) എന്നു പറയുന്നത്. വയനാട് ദുരന്തത്തിനു കാരണമായതും ദിവസങ്ങളോളം ഒരേ പ്രദേശത്തു രൂപപ്പെട്ട് അതിതീവ്ര മഴ പെയ്യിപ്പിച്ച കൂമ്പാര മേഘങ്ങളാണ്. തീവ്ര നാശനഷ്ടം വിതയ്ക്കുന്ന ലഘു മേഘ വിസ്ഫോടനങ്ങൾക്കും മിന്നൽ ചുഴലികൾക്കും കൂമ്പാര മേഘം കാരണമാകാം.

കോഴിക്കോട് മാവൂർ തെങ്ങിലക്കടവ് -പൈപ്പ് ലൈൻ റോഡിൽ വൈദ്യുതി ലൈനിനു മുകളിലൂടെ മരം റോഡിന് കുറുകെ വീണു. ഇതോടൊപ്പം മഴവെള്ളം കയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി. ചിത്രം: മനോരമ
ADVERTISEMENT

മൺസൂൺ കാലത്ത് 10,000 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയിൽ മഴ പെയ്യുന്ന മേഘപടലങ്ങളും രൂപപ്പെടുന്നു. അറബിക്കടലിലെ ചൂട് വർധിക്കുന്നതാണ് കേരളത്തിൽ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കാൻ കാരണമെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഡോ.എം.ജി.മനോജ് പറഞ്ഞു.

കാലാവസ്ഥാ മാതൃകകളെ അൽഗോരിതത്തിന്റെ സഹായത്തോടെ വിലയിരുത്തി 6 മണിക്കൂർ മുതൽ ദിവസങ്ങളോളം മുൻകൂട്ടി കാലാവസ്ഥാ പ്രവചിക്കുന്ന സംവിധാനം പിഴയ്ക്കുന്നതിന്റെ ഉദാഹരണമാണ് വയനാട് ദുരന്തത്തിൽ കണ്ടത്. 1– 6 മണിക്കൂർ ഇടവേളയിൽ റഡാർ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള നൗകാസ്റ്റ് ഏറക്കുറെ കൃത്യമായ പ്രവചനം നൽകാറുണ്ടെങ്കിലും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടു പെട്ടെന്നു കാലാവസ്ഥാ മാറ്റമുണ്ടാകുന്നുണ്ട്. ചക്രവാതച്ചുഴികളുടെ ഫലമായി കാറ്റിന്റെ ദിശയിൽ പെട്ടെന്നുള്ള വ്യതിയാനം സംഭവിക്കുന്നതു മേഘങ്ങളുടെ സഞ്ചാരപാത കണക്കാക്കുന്നതിനെയും തെറ്റിക്കുന്നു.

(Photo:X/@airnewsalerts)
ADVERTISEMENT

കൂമ്പാര മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിലെ ചൂടു വായു മുകളിലേക്കുയരുകയും മേഘങ്ങളിൽനിന്നു തണുത്ത കാറ്റ് താഴേക്കു പ്രവഹിക്കുകയും ചെയ്യുന്നതാണ് പലയിടത്തും പെട്ടെന്നു വലിയ നാശം വിതയ്ക്കുന്ന മിന്നൽ ചുഴലികൾക്കു കാരണം.

വടക്കൻ കേരളത്തിൽ റഡാർ സ്റ്റേഷൻ വരും

ADVERTISEMENT

കൊച്ചി കേന്ദ്രമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റഡാർ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും വടക്കൻ കേരളത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇതിനു പലപ്പോഴും കഴിയുന്നില്ല. വടക്കൻ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യതയുള്ളതാക്കാൻ റഡാർ സ്റ്റേഷൻ സ്ഥാപിക്കുമെന്നു തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഡോ.നീത കെ.ഗോപാൽ പറഞ്ഞു. ഇതിനായി സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

മാനന്തവാടി–പക്രംതളം റോഡിൽ നിരവിൽപുഴ കുഞ്ഞോം എയുപി സ്കൂളിനു സമീപം വെള്ളം കയറിയ നിലയിൽ.

വടക്കൻ കേരളത്തിൽ ഇനിയും മഴ കൂടും

തിരുവനന്തപുരം ∙ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട കാലാവസ്ഥ പ്രവചനം പ്രകാരം ഈ മാസം വയനാട് ഒഴികെയുള്ള മധ്യ, വടക്കൻ കേരളത്തിൽ സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. മറ്റു ജില്ലകളിൽ സാധാരണയിലും മഴ കുറയുമെന്നാണു പ്രവചനം. ഓഗസ്റ്റ്– സെപ്റ്റംബർ മാസങ്ങളിൽ മധ്യ, വടക്കൻ കേരളത്തിൽ മഴ ലഭ്യത കൂടും. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടുന്ന തെക്കൻ കേരളത്തിൽ മഴ പതിവിലും കുറയുമെന്നാണു പ്രവചനം. 

ജൂലൈ 1 മുതൽ 31 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിച്ചത് 16% അധിക മഴയാണ്. അതേസമയം, ജൂൺ 1 മുതൽ ജൂലൈ 31 വരെയുള്ള മൺസൂൺ സീസണിലെ ആകെ മഴ ലഭ്യതയിൽ 4% കുറവുണ്ടായി. ജൂലൈയിൽ ശരാശരി 653.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 760.5 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ 56%, പാലക്കാട് 49%, മലപ്പുറം 36%, കോഴിക്കോട് 26%, തിരുവനന്തപുരം 24% വീതമാണ് അധിക മഴ ലഭിച്ചത്. ഇടുക്കിയിൽ 15% കുറവായിരുന്നു മഴ. എറണാകുളം (9%), ആലപ്പുഴ (7%) ജില്ലകളിലും ശരാശരിയിലും കുറവ് മഴയാണ് ലഭിച്ചത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിൽ 4% അധിക മഴ പെയ്തു. സീസണിലെ മഴ ലഭ്യതയിലും കണ്ണൂരാണ് മുന്നിൽ – 22% അധികം ലഭിച്ചു.

English Summary:

Mega Cumulus Clouds Trigger Intense Rainfall in Kerala: What You Need to Know