ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; കോമറിൻ മേഖല വരെ ന്യൂനമർദ പാത്തിയും: കേരളത്തിൽ മഴ
ബംഗാൾ ഉൾകടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അതോടൊപ്പം റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്.

ബംഗാൾ ഉൾകടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അതോടൊപ്പം റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത മൂന്ന് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഉച്ചയ്ക്ക് ശേഷം കുറഞ്ഞ സമയത്തിൽ ഇടി മിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം. തുടക്കത്തിൽ മലയോര മേഖലയിലും തുടർന്നു ഇടനാട്, തീരദേശ മേഖലയിലേക്കും വ്യാപിക്കാനാണ് സാധ്യത. അതിനാല്‍ മലയോര മേഖല പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഓഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ആഗോള മഴപാത്തി (Maadden Julian Oscillation ( MJO)) അനുകൂല മേഖലയിൽ എത്തുന്നത്തോടെ ഈ മാസം അവസാനം വരെ കേരളത്തിൽ കാലവർഷം സജീവമാകാനുള്ള സാധ്യതയുണ്ടെന്ന് വിവിധ ഏജൻസികൾ പറയുന്നു.