ഗുജറാത്ത്‌–രാജസ്ഥാൻ മേഖലയിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങും. അതേസമയം, പശ്ചിമ ബംഗാളിലുള്ള ന്യൂനമർദം ജാർഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക്‌ മാറിയേക്കും. ഈ സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക ഇടങ്ങളിലും കനത്ത മഴ തുടരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് 20,000ത്തിലധികം ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 29 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

ADVERTISEMENT

ഗുജറാത്തിലെ കച്ച്, മോർബി, സുരേന്ദ്രനഗർ, ജാംനഗർ, രാജ്കോട്ട്, ദ്വാരക, പോർബന്തർ, ഗിർ സോമനാഥ്, ജുനാഗദ്, പഞ്ച്മഹാൽ, ദാഹോദ്, താപി, നവസാരി, വൽസാദ്. അഹമ്മദാബാദ്, ബോട്ടഡ്, അംറേലി, ആനന്ദ്, ഖേദ, മഹിസാഗർ, നർമദ, വഡോദര, ഛോട്ട ഉദേപുർ, സൂറത്ത്, ദാങ് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബനസ്കന്ദ, പഠാൻ, മെഹ്‌സാന, ഗാന്ധിനഗർ, സബർകാന്ദ, ആരവല്ലി എന്നീ ജില്ലകള്‍ക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

അതേസമയം, ന്യൂനമർദപാത്തി വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ വ്യാപിച്ചുകിടക്കുകയാണ്. അതിനാൽ വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ  എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

English Summary:

Heavy Rainfall Alert: Gujarat Braces for Extreme Downpour, 20,000 Evacuated