എൽനിനോ കാരണം സിംബാബ്‍വെ പട്ടിണിയിൽ; പരിഹാരം ആനകളെ കൊന്ന് മാംസമെടുക്കൽ
എൽനിനോ പ്രതിഭാസം കാരണം വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തെക്കേ ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ ഭക്ഷണദൗർഭല്യം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരമായി 200 ആനകളെ കൊല്ലാനൊരുങ്ങുകയാണ് സർക്കാർ. ഈ ആനകളിൽ നിന്നുള്ള മാംസം ശേഖരിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം

എൽനിനോ പ്രതിഭാസം കാരണം വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തെക്കേ ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ ഭക്ഷണദൗർഭല്യം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരമായി 200 ആനകളെ കൊല്ലാനൊരുങ്ങുകയാണ് സർക്കാർ. ഈ ആനകളിൽ നിന്നുള്ള മാംസം ശേഖരിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം. 1988നു ശേഷം ഇപ്പോഴാണ് സിംബാബ്‍വെ ആനകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഒരുങ്ങുന്നത്.
പട്ടിണി മാറ്റുക എന്ന ലക്ഷ്യം മാത്രമല്ല ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കാടുകളിൽ പെരുകിയ ആനകളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. സിംബാബ്‍വെയിലെ ദേശീയോദ്യാനങ്ങളിൽ 55,000 ആനകളെയാണ് ഉൾക്കൊള്ളാൻ കഴിയുന്നത്. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ വസിക്കുന്നത് 84,000 ത്തിലധികം ആനകളാണ്. ആനകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മനുഷ്യ–മൃഗ സംഘർഷവും ഒഴിവാക്കാനാകുമെന്ന് സർക്കാർ വിശ്വസിക്കുന്നു.
രാജ്യത്ത് വിൽക്കാനാകാതെ ആറ് ലക്ഷം ഡോളറിന്റെ ആനക്കൊമ്പുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് തെക്കേ ആഫ്രിക്കയിലെ മറ്റൊരു രാജ്യമായ നമീബിയയും പട്ടിണിയകറ്റാൻ വന്യജീവികളെ കൊന്നൊടുക്കാൻ തീരുമാനിച്ചിരുന്നു. 83 ആനകളെയാണ് അവർ കൊന്ന് മാംസമെടുക്കാൻ തീരുമാനിച്ചത്. പ്രഫഷനൽ വേട്ടക്കാരും സർക്കാർ അനുമതിയുള്ള കമ്പനികളും ചേർന്നാണ് വേട്ടയ്ക്ക് ഇറങ്ങുന്നത്. 56,800 കിലോഗ്രാമിൽ കൂടുതൽ മാംസമാണ് മൃഗവേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്. നിലവിൽ 187ലധികം മൃഗങ്ങളെ വേട്ടയാടി കഴിഞ്ഞു. 30 ഹിപ്പോ, 60 എരുമ, 50 ഇംപാല, 100 നീല കാട്ടുപോത്ത്, 300 സീബ്ര, 100 എലാൻഡ് എന്നിവയും ലിസ്റ്റിലുണ്ട്. നമീബിയയിൽ ഭക്ഷ്യശേഖരത്തിന്റെ 84 ശതമാനവും കഴിഞ്ഞ മാസം തീർന്നതായാണ് വിവരം.