ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ‘ദാന’ ചുഴലിക്കാറ്റായി; പേര് നിർദേശിച്ചത് ഖത്തർ: ജാഗ്രതയോടെ ഒഡിഷയും ബംഗാളും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ‘ദാന’ (DANA) ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഒക്ടോബർ 25 ന് പുലർച്ചെ പുരിക്കും (ഒഡിഷ) സാഗർ ദ്വീപിനും (ബംഗാൾ ) ഇടയിൽ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ‘ദാന’ (DANA) ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഒക്ടോബർ 25 ന് പുലർച്ചെ പുരിക്കും (ഒഡിഷ) സാഗർ ദ്വീപിനും (ബംഗാൾ ) ഇടയിൽ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. സീസണിലെ ആദ്യ ചുഴലിക്കാറ്റിത്. ഇത്തവണത്തെ ചുഴലിക്കാറ്റിനു പേര് നിർദേശിച്ചത് ഖത്തർ ആണ്.
പുരി മുതൽ ബംഗാൾ വരെയുള്ള കിഴക്കൻ തീരദേശമേഖലകളിൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപാത്ര വ്യക്തമാക്കി. ഒഡിഷ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനായി 800 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇതുകൂടാതെ, കോളജുകളിലും സ്കൂളുകളിലുമായി 500 താൽക്കാലിക ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ, വൈദ്യുതി എന്നിവ ഉറപ്പാക്കിയതായും റവന്യു– ദുരന്ത നിവാരണ മന്ത്രി സുരേഷ് പുജാരി അറിയിച്ചു. ഒക്ടോബർ 23 മുതൽ 25 വരെ 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, ബംഗാളിലെ ഏഴ് ജില്ലകളിലെ സ്കൂളുകൾ ഒക്ടോബർ 23 മുതൽ 26 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. താഴ്ന്ന തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഫിലിപ്പീൻസിൽ ട്രാമി
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ട്രാമി ചുഴലിക്കാറ്റ് ഫിലിപ്പീൻസിൽ നാശം വിതയ്ക്കുകയാണ്. കനത്ത മഴയെത്തുടർന്ന് നദികളും മറ്റും കരകവിഞ്ഞു. നിരവധിപ്പേരെ ദുരിതബാധിത മേഖലയിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. രണ്ട് മാസംകൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ പെയ്തിറങ്ങിയതെന്ന് ആൽബെ പ്രവിശ്യയിലെ ഡിസാസ്റ്റർ ചീഫ് കെഡ്രിക് ഡേപ് പറഞ്ഞു.