ഒഡീഷയെ തകർത്തെറിഞ്ഞ ‘സൂപ്പർ സൈക്ലോണ്‍’ ചുഴലിക്കാറ്റ് ദുരന്തത്തിന് 25 വയസ്സ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിൽ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് സൂപ്പർ സൈക്ലോൺ. 1999 ഒക്ടോബർ 25ന് ന്യൂനമർദമായി ആൻഡമാൻ കടലിൽ രൂപപ്പെട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡീഷയെ തകർത്തെറിഞ്ഞ ‘സൂപ്പർ സൈക്ലോണ്‍’ ചുഴലിക്കാറ്റ് ദുരന്തത്തിന് 25 വയസ്സ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിൽ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് സൂപ്പർ സൈക്ലോൺ. 1999 ഒക്ടോബർ 25ന് ന്യൂനമർദമായി ആൻഡമാൻ കടലിൽ രൂപപ്പെട്ടു. 28ന് അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. 29നു കരയിൽ പ്രവേശിച്ചു. 260 കിലോമീറ്റർ വേഗതയിലായിരുന്നു ഒഡിഷയിലെ ജഗത്സിങ്പുരിൽ കരതൊട്ടത്.  നവംബർ നാലിനു പൂർണമായും പിൻവാങ്ങി.

ഒഡീഷയെ ചുരുട്ടിക്കൂട്ടിയ ചുഴലിക്കാറ്റിൽ (മണിക്കൂറിൽ 260 കിലോമീറ്റർ വേഗം) പതിനയ്യായിരത്തോളം പേർക്കു ജീവൻ നഷ്ടപ്പെട്ടു. ചുഴലിക്കാറ്റുണ്ടെന്ന് അറിഞ്ഞെങ്കിലും ഇത്രയും രൗദ്രഭാവത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. അതിനാൽ മുന്നൊരുക്കുകളും സർക്കാർ കാര്യമായി നടത്തിയില്ല. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയായിരുന്നു.
നഷ്ടം: ഏകദേശം 36,500 കോടി രൂപ

ADVERTISEMENT

ചുഴലിക്കാറ്റിന് പേര്

ബംഗാൾ ഉൾക്കടലും അറബിക്കടലും ചേർന്ന വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ 2004ൽ ആണ് ഇന്ത്യയും ഏഴു സാർക്ക് അയൽരാജ്യങ്ങളും ചേർന്നു തീരുമാനിച്ചത്. ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിങ്ങനെ അക്ഷരമാലാ ക്രമത്തിൽ 8 രാജ്യങ്ങൾ പേരുകൾ നിർദേശിച്ചു. 5 രാജ്യങ്ങൾകൂടി അംഗങ്ങളായി; ഇറാൻ, ഖത്തർ, സൗദി, യുഎഇ, യെമൻ. കഴിഞ്ഞ ദിവസങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ദാനയുടെ പേര് നിർദേശിച്ചത് ഖത്തറാണ്.

ഓഖി ദുരന്തം

2017 നവംബർ 29നു രൂപപ്പെട്ട് ഡിസംബർ 6 വരെ നീണ്ടുനിന്ന ചുഴലിക്കാറ്റായിരുന്നു ഓഖി. വേഗം മണിക്കൂറിൽ 180 കിലോമീറ്റർ വരെ. ഏകദേശം 245 പേർക്കു ജീവഹാനി സംഭവിച്ചു. ശ്രീലങ്കയിൽ രൂപപ്പെട്ട് കേരളത്തെ തൊട്ടു കടന്നുപോയ കാറ്റാണിത്.

(Photo:X/@manas_muduli)
ADVERTISEMENT

ന്യൂനമർദം മുതൽ അതിതീവ്ര ചുഴലിക്കാറ്റ് വരെ 7 ഘട്ടങ്ങൾ

ന്യൂനമർദം (ലോ പ്രഷർ)– കാറ്റിന്റെ വേഗം: മണിക്കൂറിൽ 31 കിലോമീറ്റർ വരെ.

തീവ്ര ന്യൂനമർദം (ഡിപ്രഷൻ): 31–49 കിലോമീറ്റർ

അതിതീവ്ര ന്യൂനമർദം (ഡീപ് ഡിപ്രഷൻ): 50–61 കിലോമീറ്റർ

ADVERTISEMENT

ചുഴലിക്കാറ്റ് (സൈക്ലോണിക് സ്റ്റോം): 62–88 കിലോമീറ്റർ

ശക്തമായ ചുഴലിക്കാറ്റ് (സിവിയർ സൈക്ലോണിക് സ്റ്റോം): 89– 117 കിമീ

തീവ്ര ചുഴലിക്കാറ്റ് (വെരി സിവിയർ സൈക്ലോണിക് സ്റ്റോം): 118–221 കിമീ

അതിതീവ്ര ചുഴലിക്കാറ്റ് (സൂപ്പർ സൈക്ലോണിക് സ്റ്റോം): 222 കിമീ

English Summary:

Deadliest Bay of Bengal Cyclone: Untold Story of 1999's Fury

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT