ഒരു വർഷത്തിൽ പെയ്യേണ്ട മഴ 8 മണിക്കൂറിൽ; 1967നു ശേഷം യൂറോപ്പ് കണ്ട കൊടുംപ്രളയം: സ്പെയിനിനെ തകർത്തത് ‘ഡാന’
മൂന്ന് പതിറ്റാണ്ടിനു ശേഷം യൂറോപ്യൻ രാജ്യമായ സ്പെയിനിനെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ് പ്രളയം.കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഡാന എന്ന പ്രതിഭാസമാണ് ഈ മഴയ്ക്കും പ്രളയത്തിനും ഇടയാക്കിയത്. തണുത്തതും ചൂടുള്ളതുമായ വായു തമ്മിൽ ഇടകലർന്ന് ശക്തമായ മഴമേഘങ്ങൾക്ക്

മൂന്ന് പതിറ്റാണ്ടിനു ശേഷം യൂറോപ്യൻ രാജ്യമായ സ്പെയിനിനെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ് പ്രളയം.കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ‘ഡാന’ എന്ന പ്രതിഭാസമാണ് ഈ മഴയ്ക്കും പ്രളയത്തിനും ഇടയാക്കിയത്.
തണുത്തതും ചൂടുള്ളതുമായ വായു തമ്മിൽ ഇടകലർന്ന് ശക്തമായ മഴമേഘങ്ങൾക്ക് വഴിയൊരുക്കുന്ന പ്രതിഭാസമാണ് ഡാന. കാലാവസ്ഥാ വ്യതിയാനം കാരണം ഈ പ്രതിഭാസം ഇപ്പോൾ ഇടയ്ക്കിടെ യൂറോപ്പിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് ഐസലേറ്റഡ് ഡിപ്രഷൻ എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്.
മെഡിറ്ററേനിയയിലെ ഉഷ്ണജലത്തിനു മുകളിൽ തണുത്ത കാറ്റ് വീശുന്നതാണ് ഈ പ്രതിഭാസത്തിന് ഇടവരുത്തുന്നത്. ഇതു കാരണം ചൂടുള്ള വായു ഉയർന്നു പൊങ്ങും. ധാരാളം ജലസമ്പത്തുള്ള മേഘങ്ങൾ രൂപീകരിക്കപ്പെട്ടാൻ ഇതു വഴിയൊരുക്കും. ഈ മേഘങ്ങൾ നീണ്ടനേരത്തേക്ക് ഒരു മേഖലയിൽ സ്ഥിതി ചെയ്യുകയും ചെയ്യും. ഇതുകാരണമാണ് കനത്ത മഴ പെയ്യുന്നത്.
മഴ കൂടാതെ ആലിപ്പഴങ്ങൾ പൊഴിയുന്നതിനും ടൊർണാഡോ ചുഴലിക്കാറ്റുകൾ ഉടലെടുക്കുന്നതിനും ഡാന കാരണമാകും.1967നു ശേഷം ഇത്രയും തീവ്രമായ ഒരു പ്രളയം യൂറോപ്പിൽ ഉടലെടുക്കുന്നത് ആദ്യമാണ്. പൂർണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവർത്തനം ആദ്യഘട്ടങ്ങളിൽ മന്ദഗതിയിലായി. പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. ബോട്ടുകളും ഡിങ്കികളും ഉപയോഗിച്ചായിരുന്നു ഇവർക്കായി തിരച്ചിൽ.
ഒരു വർഷത്തിൽ പെയ്യേണ്ടിയിരുന്ന മഴ 8 മണിക്കൂറിൽ പെയ്തതാണ് വലൻസിയയിൽ പ്രളയത്തിനു വഴിവച്ചത്. മേഖലയിൽ ധാരാളമായുള്ള ഓറഞ്ച് കൃഷിയിടങ്ങളിൽ പലതും നശിച്ചു. വലൻസിയയിൽനിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്സലോനയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.1996 ൽ സ്പെയിനിൽ പ്രളയത്തിൽ 87 പേർ മരിച്ചിരുന്നു.