ആഗോള താപത്തിന്റെ 90 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്തു; തീരദേശവാസികൾക്ക് ഭീഷണി
ലോകത്തിൽ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആകുമെന്ന് ലോക മിറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ്. അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി29) വേദിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം

ലോകത്തിൽ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആകുമെന്ന് ലോക മിറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ്. അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി29) വേദിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി താപനില വ്യാവസായിക കാലഘട്ടത്തിലുള്ളതിനേക്കാൾ 1.54 ഡിഗ്രി കൂടിയിട്ടുണ്ട്. പാരിസ് ഉടമ്പടിയിൽ പ്രഖ്യാപിച്ചിട്ടുള്ള പരമാവധി പരിധിയായ 1.5 ഡിഗ്രി സെൽഷ്യസ് മറികടന്നാണ് ഈ പോക്ക്.
എൽനിനോ പ്രതിഭാസവും അളവിൽ ഉയരുന്ന ഹരിതഗൃഹവാതകങ്ങളുമാണു കാരണം. കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തെയും വികസനത്തിനെയും ലോക സമാധാനത്തിനെയും ബാധിക്കുന്നുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 2023ൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയ സമുദ്ര താപനിലയും താഴുന്ന ലക്ഷണം കാണുന്നില്ല. ആഗോള താപത്തിന്റെ 90 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്തെടുത്തെന്നും ഡബ്ല്യുഎംഒ അറിയിച്ചു. ഇത് സമുദ്രജീവനും തീരദേശവാസികൾക്കും ഭീഷണിയുയർത്തിയിട്ടുണ്ട്. തീവ്രമായ കാലാവസ്ഥയ്ക്കും ഇതു വഴിവയ്ക്കാം.
ഹിമാനികൾ ഉരുകുന്നതിന്റെ പ്രശ്നങ്ങളിലേക്കും ഡബ്ല്യുഎംഒ റിപ്പോർട്ട് വിരൽചൂണ്ടുന്നു. താപതരംഗങ്ങൾ, പ്രളയം, ചുഴലിക്കാറ്റ്, വരൾച്ച തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാലാവസ്ഥാ വ്യതിയാനം വഴിവയ്ക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷവും കനത്ത ചൂട് ഭൂമിയിൽ ഉടലെടുത്തിരുന്നു. 2022ൽ പസിഫിക് ദ്വീപിൽ ടോംഗയ്ക്ക് സമീപം കടലിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതാണ് ഇതിനു കാരണമെന്ന നിലയിൽ ചില റിപ്പോർട്ടുകളും പുറത്തിറങ്ങി. 60 ലക്ഷം ടൺ ടിഎൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്.
എന്നാൽ പിന്നീട് ഈ വാദം തള്ളപ്പെട്ടു. അധികം ചൂടൊന്നും ഇതുമൂലം ആഗോളതലത്തിൽ ഉടലെടുത്തില്ല. മാത്രമല്ല, ചെറിയൊരു തണുപ്പ് ഇതുകാരണം ഉണ്ടാകുകയും ചെയ്തു. കാലാവസ്ഥാ സംവിധാനത്തിലേക്ക് ഊർജം കയറുന്നതിനു പകരം ഇറങ്ങുന്ന പ്രതിഭാസമുണ്ടായതാണ് ഇതിനു വഴിയൊരുക്കിയത്.