ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തൽ. ബ്രസീലിലെ കടുത്ത വരൾച്ചയോടെയാണ് ഈ ഇടിവ് തുടങ്ങിയത്. പിന്നീട് പല ഭൂഖണ്ഡങ്ങളിലും ഇത് വ്യാപിച്ചതായി നാസയുടെ പഠനം വ്യക്തമാക്കുന്നു

ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തൽ. ബ്രസീലിലെ കടുത്ത വരൾച്ചയോടെയാണ് ഈ ഇടിവ് തുടങ്ങിയത്. പിന്നീട് പല ഭൂഖണ്ഡങ്ങളിലും ഇത് വ്യാപിച്ചതായി നാസയുടെ പഠനം വ്യക്തമാക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തൽ. ബ്രസീലിലെ കടുത്ത വരൾച്ചയോടെയാണ് ഈ ഇടിവ് തുടങ്ങിയത്. പിന്നീട് പല ഭൂഖണ്ഡങ്ങളിലും ഇത് വ്യാപിച്ചതായി നാസയുടെ പഠനം വ്യക്തമാക്കുന്നു. നാസ–ജർമൻ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് നടത്തിയ ഗവേഷണ റിപ്പോർട്ട് സർവേസ് ഇൻ ജിയോഫിസിക്സിൽ പ്രസിദ്ധീകരിച്ചു. ഭൂഖണ്ഡങ്ങൾ അതിതീവ്ര വരൾച്ചയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ആഗോളജലസുരക്ഷയെ ബാധിക്കുമെന്ന ഭയമുണ്ടെന്നും പഠനത്തിൽ പറയുന്നു.

സമുദ്രതാപനില ഉയർന്നതും 2014 മുതൽ 2016 വരെയുള്ള എൽനിനോ പ്രതിഭാസവുമാണ് കടുത്ത വരൾച്ചയ്ക്ക് കാരണമായത്. എൽനിനോ മാറിയശേഷവും ആഗോളശുദ്ധജല നിരപ്പ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. സാറ്റലൈറ്റ് ഡാറ്റ പ്രകാരം 2015 മുതൽ 2023 വരെ കരയിൽ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് കുറഞ്ഞിരിക്കുന്നു. ഈ നഷ്ടം എറി തടാകത്തിന്റെ രണ്ടര ഇരട്ടിക്ക് സമാനമാണെന്നാണ് നാസയിലെ ജലശാസ്ത്രജ്ഞനും പഠനത്തിലെ സഹ രചയിതാവുമായ മാത്യു റോഡെൽ പറയുന്നത്.

ADVERTISEMENT

ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്സ്പെരിമെന്റ് (ഗ്രേസ്) ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനുപയോഗിച്ചത്. ശുദ്ധജലത്തിന്റെ കുറവ് ദാരിദ്ര്യം, രോഗം, സംഘർഷം എന്നിവയിലേക്ക് നയിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഈ ഭീകരാവസ്ഥ തടയാൻ ജലസംരക്ഷണ മാർഗങ്ങളും കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ഗവേഷകർ പറയുന്നു.

English Summary:

Earth's Freshwater Disappearing: NASA Warns of Global Crisis