ഇരയാണെന്ന് കരുതി മത്സ്യം ചാടിപ്പിടിച്ചത് പാമ്പിനെ! രക്ഷയ്ക്കെത്തിയത് മറ്റൊരു മത്സ്യം
ഇരപിടിക്കുന്ന തിരക്കിനിടയിൽ മത്സ്യത്തിന് പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെടിയുടെ കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ പിടിക്കാൻ മത്സ്യം വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങുകയായിരുന്നു.

ഇരപിടിക്കുന്ന തിരക്കിനിടയിൽ മത്സ്യത്തിന് പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെടിയുടെ കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ പിടിക്കാൻ മത്സ്യം വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങുകയായിരുന്നു. പാമ്പിന്റെ തല വായയ്ക്കുള്ളിൽ ആക്കിയശേഷമാണ് മത്സ്യത്തിന് അബന്ധം പറ്റിയെന്ന് മനസ്സിലായത്. പിന്നീട് തൂങ്ങിയാടി നിൽക്കുകയല്ലാതെ വെള്ളത്തിലേക്ക് തിരിച്ചുവരാനും മത്സ്യത്തിന് കഴിഞ്ഞില്ല.
പെട്ടെന്ന് മറ്റൊരു മത്സ്യം വെള്ളത്തിൽ നിന്ന് ഉയർന്നുപൊങ്ങുകയും തൂങ്ങിക്കിടക്കുന്ന മത്സ്യത്തിന്റെ വാൽ കടിച്ചുവലിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് സഹായത്തിനെത്തിയ സുഹൃത്ത് വെള്ളത്തിൽ പോവുകയും പിന്നാലെ പാമ്പിന്റെ തലയിലെ പിടിത്തംവിട്ട് മത്സ്യവും വെള്ളത്തിലേക്ക് വീണു. തല തിരിച്ചുകിട്ടിയ പാമ്പ് മരക്കൊമ്പിലേക്ക് തിരിച്ചുനീങ്ങുന്നതും കാണാം. എക്സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ച വിഡിയോ 1.6 കോടി ആളുകളാണ് കണ്ടത്.