കാനഡയിൽ വിരിഞ്ഞിറങ്ങി അനേകം പ്രകാശത്തൂണുകൾ; അദ്ഭുത പ്രതിഭാസത്തിനു പിന്നിൽ
കാനഡിൽ സംഭവിച്ചത് ഒരു അത്ഭുതക്കാഴ്ചയായിരുന്നു. ചെറിയ തൂണുകൾപോലെ പ്രകാശം ആകാശത്തുനിന്ന് താഴേക്ക് ഉയർന്നുനിന്നു. പില്ലേഴ്‌സ് ഓഫ് ലൈറ്റ് എന്ന പ്രതിഭാസമായിരുന്നു ഇതിനു പിന്നിൽ.

കാനഡയിൽ സംഭവിച്ചത് ഒരു അദ്ഭുതക്കാഴ്ചയായിരുന്നു. ചെറിയ തൂണുകൾപോലെ പ്രകാശം ആകാശത്തുനിന്ന് താഴേക്ക് ഉയർന്നുനിന്നു. പില്ലേഴ്‌സ് ഓഫ് ലൈറ്റ് എന്ന പ്രതിഭാസമായിരുന്നു ഇതിനു പിന്നിൽ. പലപ്പോഴും ഇത്തരം കാഴ്ചകൾ അനുഭവപ്പെടാറുണ്ടെങ്കിലും ഇവ അന്യഗ്രഹജീവികളുടെ പണിയാണെന്നും പ്രേതബാധയാണെന്നുമൊക്കെ കഥകൾ ഇറങ്ങാറുണ്ട്. എന്നാൽ ഈ കാഴ്ചയ്ക്കു പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുണ്ട്. ശൈത്യകാലത്ത് കാനഡപോലുള്ള രാജ്യങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇത്.
അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഹെക്‌സഗൺ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിൽ പ്രകാശം തട്ടിത്തെറിക്കുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമാകുന്നത്. തുടർന്ന് തൂണുകൾ പോലെ ഘടനയുണ്ടാകുന്നു.
കാനഡയ്ക്കു പുറമേ റഷ്യ, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ തുടങ്ങിയ മേഖലകളിലും ഈ കാഴ്ചയുണ്ടാകും. -10 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള തണുത്ത കാലാവസ്ഥയാണ് ഈ പ്രതിഭാസത്തിനു വഴി വയ്ക്കുന്നത്. കാറ്റില്ലാത്ത അന്തരീക്ഷവും ഇതിനായി ആവശ്യമുണ്ട്.