30 വർഷത്തിനിടെ ഭൂമിയുടെ മുക്കാൽഭാഗവും വരണ്ടു; ജനസംഖ്യ കൂടും, ഇന്ത്യയും ചൈനയും ഭീഷണിയിൽ
ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്. 30 വർഷത്തിനിടെ വരണ്ട പ്രദേശങ്ങൾ 40% കൂടി.

ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്. 30 വർഷത്തിനിടെ വരണ്ട പ്രദേശങ്ങൾ 40% കൂടി. 43 ലക്ഷം ചതുരശ്ര കിലോമീറ്ററിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
230 കോടി
∙ വരണ്ടപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം ഇക്കാലയളവിൽ 230 കോടിയായി; ഇരട്ടി വർധന. 2100 ആകുമ്പോഴേക്കും ഈ ജനസംഖ്യ 500 കോടിയാകും.
∙ വരണ്ട ഭൂമിയിലെ താമസക്കാരിൽ പകുതിയിലേറെയും ഏഷ്യയിലും ആഫ്രിക്കയിലും
∙ ആളുകൾ തിങ്ങിപ്പാർക്കുന്ന വരണ്ട സ്ഥലങ്ങളുള്ളത് യുഎസ്, ഈജിപ്ത്, പാക്കിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ
വരൾച്ച കൂടുന്നതിവിടെ
യൂറോപ്പിന്റെ ഭൂരിഭാഗവും, പടിഞ്ഞാറൻ യുഎസ്, ബ്രസീൽ, ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവയുടെ ഭാഗങ്ങൾ.
രാജ്യങ്ങൾ
∙ തെക്കൻ സുഡാൻ, ടാൻസനി യ എന്നീ രാജ്യങ്ങളിലാണ് മൊത്തം വിസ്തീർണമനുസരിച്ച് ഏറ്റവും കൂടുതൽ ശതമാനം ഭൂമി വരളുന്നത്.
∙ ചൈനയിലാണ് ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ കര വരണ്ടുപോകുന്നത്.
മാറാതെ ഭീഷണി
ഹരിതഗൃഹവാതകങ്ങൾ കൂടിയാൽ പടിഞ്ഞാറൻ യുഎസ്, മധ്യ മെക്സിക്കോ, വടക്കൻ വെനസ്വേല, വടക്കുകിഴക്കൻ ബ്രസീൽ, തെക്കുകിഴക്കൻ അർജന്റീന, മെഡിറ്ററേനിയൻ മേഖല, കരിങ്കടൽ തീരം, തെക്കൻ ആഫ്രിക്കൻ മേഖല, തെക്കൻ ഓസ്ട‌്രേലിയ എന്നിവ വരൾച്ചയിലേക്ക് നയിക്കപ്പെടും.