പകൽ ചൂട് കൂടുന്നു; മൂന്നാറിൽ വീണ്ടും താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെ
മഴ മാറിനിൽക്കുന്നതോടെ സംസ്ഥാനത്തു പകൽ താപനില കൂടുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കണ്ണൂർ എയർപോർട്ടിൽ ആണ്

മഴ മാറിനിൽക്കുന്നതോടെ സംസ്ഥാനത്തു പകൽ താപനില കൂടുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കണ്ണൂർ എയർപോർട്ടിൽ ആണ്. ഡിസംബർ 31 ന് രേഖപ്പെടുത്തിയ 37.4°c ഡിസംബറിലെ സർവകാല റെക്കോർഡ് ആണ്. ജനുവരി ഒന്നിന് 36.9°c ആയിരുന്നു.
പൊതുവെ വടക്കൻ കേരളത്തിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഉയർന്ന ചൂട് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി.
അതേസമയം, രാത്രിയിലും അതിരാവിലെയും തണുപ്പും ചെറുതായി കൂടി വരുന്നുണ്ട്. കൂടിയ കുറഞ്ഞ താപനില വ്യത്യാസം മലയോര മേഖലയിൽ പല സ്ഥലങ്ങളിലും 15-20 °c ഇടയിലാണ്. വരും ദിവസങ്ങളിലും താപനില സമാനസ്ഥിതിയിൽ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, മൂന്നാറിൽ വീണ്ടും താപനില 10°c താഴെയായി ( 7.8°c). കുണ്ടല ഡാം (4.7). മലയോര മേഖലയിൽ 20°c താഴെയാണ്. ശബരിമലയിലും കുറഞ്ഞ താപനില രേഖപ്പെടുത്തി. നിലയ്ക്കൽ–16°c, സന്നിധാനം–19°c, പമ്പ–20°c എന്നിങ്ങനെയാണ് കണക്ക്.