സൂര്യൻ പൊടുന്നനെ നീല നിറത്തിൽ; 200 വർഷങ്ങൾക്ക് മുൻപത്തെ സമാനതകളില്ലാത്ത പ്രതിഭാസം: കാരണം കണ്ടെത്തി!
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു. ശാസ്ത്രലോകവും സാങ്കേതികവിദ്യകളും ഇത്രയൊന്നും വളർച്ച കൈവരിക്കാത്ത കാലമായതിനാൽ ഇതിന്റെ കാരണം പെട്ടെന്നു കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിയുമായിരുന്നില്ല. എങ്കിലും ഭൂമിയിലോ അന്തരീക്ഷത്തിലോ നടന്ന എന്തെങ്കിലും ഒരു സ്ഫോടനമാകാം ഇങ്ങനെയൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന നിഗമനത്തിൽ എത്തിയിരുന്നു. ഒടുവിൽ ഇപ്പോൾ രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം ഈ നിഗൂഢതയുടെ ചുരുളഴിഞ്ഞിരിക്കുകയാണ്.
1831ൽ നടന്ന ഒരു അഗ്നിപർവത സ്ഫോടനമാണ് ഭൂമിയിലെ ആകെ കാലാവസ്ഥ പോലും മാറിമറിയാൻ കാരണമായതെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 1831 ഓഗസ്റ്റ് മാസത്തിൽ ചൈന, യൂറോപ്പ്, അമേരിക്ക, കരീബിയൻ എന്നീ മേഖലകളിലെല്ലാം സൂര്യൻ നീല, വയലറ്റ്, പച്ച എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ കാലയളവിൽ തന്നെയാണ് റഷ്യയ്ക്കും ജപ്പാനും സമീപത്തായി സ്ഥിതി ചെയ്യുന്ന ആൾതാമസമില്ലാത്ത സിമുഷിർ ദ്വീപിലെ സാവരിട്സ്കി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
ശക്തമായ വിസ്ഫോടനത്തിന്റെ ഫലമായി വലിയ അളവിൽ സൾഫർ ഡയോക്സൈഡ് പുറന്തള്ളപ്പെട്ട് നേരെ അന്തരീക്ഷത്തിലേക്ക് എത്തിയിരുന്നു. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ട പൊടിയും വാതകങ്ങളും ഭൂമിയിലേക്ക് പതിക്കുന്ന സൂര്യപ്രകാശം ചിതറുന്നതിന് കാരണമായി. സൂര്യന്റെ നിറംമാറ്റത്തിനും ആഗോളതലത്തിൽ തണുപ്പ് അധികരിച്ചതിന്റെയും കാരണം ഇതുതന്നെയായിരുന്നു. ഈ പ്രതിഭാസങ്ങളുടെ ആകെത്തുകയായി അതേ വർഷം ഭൂമിയിൽ വിചിത്രമായ പല കാലാവസ്ഥ സാഹചര്യങ്ങളും ഉണ്ടാവുകയും ചെയ്തു.
ഇത് സ്ഥിരീകരിക്കുന്നതിനായി സ്കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ 200 വർഷം പഴക്കം ചെന്ന ഐസ് കോർ റെക്കോർഡുകൾ വിശകലനം ചെയ്ത് പഠനവിധേയമാക്കിയിരുന്നു. ഐസ് കോർ സാമ്പിളുകളുടെ ജിയോകെമിക്കൽ വിശകലനത്തിലൂടെ അവയ്ക്ക് അഗ്നിപർവതത്തിലെ ചാരനിക്ഷേപവുമായി അസാധാരണമാംവിധം സമാനതകൾ ഉള്ളതായി കണ്ടെത്തുകയും ചെയ്തു. വിജനമായ ദ്വീപിൽ അധികമാരും എത്തിപ്പെടാത്ത ഇടത്ത് നടന്ന അഗ്നിപർവത വിസ്ഫോടനമായതിനാൽ അത്തരമൊരു സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ രേഖകൾ ഒന്നും ലഭ്യമല്ല എന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
1831 ലെ അഗ്നിപർവത വിസ്ഫോടനത്തിലെ നിഗൂഢതയും ഭൂമിയിൽ അതുണ്ടാക്കിയ ആഘാതവും കൃത്യമായി കണ്ടെത്താൻ സാധിച്ചെങ്കിലും വിദൂരതയിൽ സ്ഥിതി ചെയ്യുന്ന ദ്വീപിലെ അഗ്നിപർവ്വത ചലനങ്ങളെ അളക്കാനുള്ള ഉപകരണങ്ങൾ ഒന്നും ഇപ്പോഴും ലഭ്യമല്ലെന്നും ഗവേഷകർ പറയുന്നുണ്ട്. അഗ്നിപർവത വിസ്ഫോടനങ്ങൾക്ക് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിൽ എത്രമാത്രം സ്വാധീനം ചെലുത്താനാവും എന്നതിലേയ്ക്കാണ് പഠനം വെളിച്ചം വീശിയിരിക്കുന്നത്. ഭൂമിയിലെ അനേകം അഗ്നിപർവതങ്ങളിൽ ഏതെങ്കിലുമൊന്ന് ഇത്രയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഗവേഷകർ പറഞ്ഞുവയ്ക്കുന്നു. പ്രൊസീഡിങ്സ് ഓഫ് ദ നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.