കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. എച്ച്ഐവി പ്രതിരോധത്തിലും പരിചരണത്തിലും വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എങ്ങനെ ബാധിക്കുന്നു?

ADVERTISEMENT

എച്ച്ഐവി ബാധിതരിൽ ഏകദേശം 54% പേരും ഉള്ളത് കിഴക്കൻ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലുമാണ്. ഇവിടങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിട്ടുള്ളതും. അതികഠിനമായ വരൾച്ചയും, വെള്ളപ്പൊക്കവും ഇവിടെ സാധാരണമാണ്. അതിശക്തമായ കാലാവസ്ഥാ മാറ്റങ്ങൾ പരിസ്ഥിതിയിൽ നാശനഷ്ടങ്ങൾ വരുത്തുന്നതിനോടൊപ്പം കുടിയേറ്റത്തിനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ രോഗപ്രതിരോധ സംവിധാനങ്ങൾ ആകെ താളം തെറ്റും. ഒന്നിലധികം പങ്കാളികൾ ഉള്ളതും, പണത്തിനോ മറ്റു സഹായങ്ങൾക്കോ വേണ്ടിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികതയും എച്ച്ഐവി രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ടൊറന്റോ സർവകലാശാലയിലെയും യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ്, ഹെൽത്ത് എന്നിവിടങ്ങളിലെയും പ്രഫസറും എഴുത്തുകാരിയുമായ കാർമെൻ ലോഗി പറയുന്നു.  ഇത്തരം സന്ദർഭങ്ങളിൽ എച്ച്ഐവി രോഗികൾക്കായി ദീർഘകാല ആന്റി റിട്രോവൈറൽ തെറാപ്പി, മരുന്ന് വിതരണം, ബോധവൽക്കരണം എന്നിവ ആവശ്യമാണ്. മാത്രമല്ല, ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ട്രാൻസ്ജെൻഡർമാർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ പ്രകൃതി ദുരന്തങ്ങളിൽ രോഗങ്ങൾ പടരുന്നത് തടയാൻ പാലിക്കേണ്ട മുൻകരുതലിനെക്കുറിച്ചോ വേണ്ടത്ര അറിവില്ല. ഇത്തരം ആളുകൾക്ക് അതേക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കാർമെൻ വ്യക്തമാക്കി.

ADVERTISEMENT

എച്ച്ഐവി ബാധിതർക്ക് പരിചരണം ലഭ്യമാക്കുന്നതിലും ചികിത്സ നൽകുന്നതിലും കാലാവസ്ഥാ വ്യതിയാനങ്ങൾ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന്  ടൊറന്റോ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയായ ആൻഡി മക്നീൽ പറഞ്ഞു. മൊബൈൽ ഫാർമസികൾ, ആരോഗ്യ ക്ലിനിക്കുകൾ, ഭക്ഷണവും വെള്ളവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം. രോഗം പകരുന്നത് തടയാൻ കൂടുതൽ  ഇടപെടലുകളും ഗവേഷണങ്ങളും ആവശ്യമാണെന്നും വിദഗ്‌ധർ  അഭിപ്രായപ്പെടുന്നു.

English Summary:

Climate Change Exacerbates HIV Epidemic: A Critical New Study

Show comments