തണുത്തുറഞ്ഞ കാലാവസ്ഥയിൽ സ്ഥാനാരോഹണച്ചടങ്ങ്; ഒരു മാസത്തിനുശേഷം മരണം: യുഎസ് മറക്കില്ല!
രണ്ടാംവട്ടവും യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം പ്രതികൂല കാലാവസ്ഥ മൂലം ഇൻഡോർ രീതിയിലാണ് നടന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തിയില്ല. എല്ലാം അകത്തെ വേദികളിലായിരുന്നു.

രണ്ടാംവട്ടവും യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം പ്രതികൂല കാലാവസ്ഥ മൂലം ഇൻഡോർ രീതിയിലാണ് നടന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തിയില്ല. എല്ലാം അകത്തെ വേദികളിലായിരുന്നു. യുഎസ് ക്യാപ്പിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടന്നത്. സ്ഥാനാരോഹണത്തിനു ശേഷമുള്ള പരേഡ് ക്യാപ്പിറ്റോൾ വൺ അറീനയിലാണ് നടത്തിയത്.1985 ൽ റൊണാൾഡ് റെയ്ഗന്റെ സ്ഥാനാരോഹണമാണ് അകത്തെ വേദിയിൽ ഇതിനു മുൻപ് നടത്തിയിട്ടുള്ളത്. അതും തണുപ്പ് കാരണമാണ്. –7 ഡിഗ്രി വരെ അന്ന് താപനില താഴ്ന്നു.
തണുത്തുറഞ്ഞ കാലാവസ്ഥയിൽ മുൻപും യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം നടന്നിട്ടുണ്ട്. 1841ൽ വില്യം ഹെൻറി ഹാരിസൺ സ്ഥാനാരോഹണച്ചടങ്ങിൽ നടത്തിയത് 8000 വാക്കുകളുള്ള നെടുനീളൻ പ്രസംഗം ആയിരുന്നു. പുറത്തെ തണുപ്പിൽ 2 മണിക്കൂർ നിന്ന അദ്ദേഹം ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു.
1853ൽ ഫ്രാങ്ക്ളിൻ പിയേഴ്സിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവമുണ്ടായി. അന്ന് മഞ്ഞേറ്റതു മൂലമുള്ള രോഗബാധയിൽ മരിച്ചത് സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ ഭാര്യയായ അബെഗെയിൽ ഫിൽമോറായിരുന്നു.ന്യുമോണിയ ബാധിച്ചതിനാലായിരുന്നു ഇത്. 1909ൽ വില്യം ടാഫ്റ്റിന്റെ സ്ഥാനാരോഹണം മഞ്ഞുമൂടിയതായിരുന്നു. 10 ഇഞ്ച് കനത്തിലാണ് അന്നു മഞ്ഞുറഞ്ഞുകൂടിയത്. 6000 ആളുകൾ 500 വാഗണുകളിലായാണ് മഞ്ഞു മാറ്റി പരേഡിനു വഴിയൊരുക്കിയത്. 58,000 ടൺ ആയിരുന്നു ഇങ്ങനെ നീക്കം ചെയ്ത ഐസിന്റെ ഭാരം. 1961ൽ ജോൺ എഫ് കെന്നഡിയുടെ സ്ഥാനാരോഹണത്തിലും മഞ്ഞ് ശല്യക്കാരനായി. വലിയ ട‌്രാഫിക് ജാം അതുമൂലം ഉടലെടുത്തു.
ജനുവരിയിൽ നടന്ന യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണങ്ങളിൽ ഏറ്റവും ചൂടേറിയത് 1981ലെ റെയ്ഗന്റെ ആദ്യ സ്ഥാനാരോഹണമാണ്. എന്നാൽ ഇതുവരെ നടന്നിട്ടുള്ള യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണങ്ങളിൽ ഏറ്റവും ചൂടേറിയത് 1974ൽ ജെറൾഡ് ഫോർഡിന്റേതായിരുന്നു.
മഞ്ഞും വെയിലും മാത്രമല്ല മഴയും സ്ഥാനാരോഹണച്ചടങ്ങിൽ അതിഥിയായി എത്തിയിട്ടുണ്ട്. 1937ൽ ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റിന്റെ രണ്ടാമത്തെ സ്ഥാനാരോഹണത്തിലായിരുന്നു ഇത്. സ്ഥാനാരോഹണ സമയം ഉൾപ്പെട്ട 11 മുതൽ ഒരുമണിവരെയുള്ള നേരത്ത് കനത്ത മഴ പെയ്തു. എന്നാൽ റൂസ്‌വെൽറ്റ് ഇതൊന്നും വലിയ കാര്യമായി എടുത്തില്ല. മുകൾഭാഗം തുറന്ന ഒരു കാറിൽ ആളുകളെ അഭിവാദ്യം ചെയ്ത് അദ്ദേഹം തിരിച്ചുപോയി. കാറിനുള്ളിൽ അരയിഞ്ച് പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.