ഹോട്ട് സീസൺ...: ഫാനിട്ടാൽ ചൂടുകാറ്റ്, പകൽ പോലെ രാത്രിയിലും ‘പുഴുങ്ങൽ’
സംസ്ഥാനത്ത് പകൽ പോലെ രാത്രിയിലും ചൂട് അനുഭവപ്പെടുകയാണ്. നിലവിൽ പലയിടങ്ങളിലും രാത്രി താപനില 28-30 ഡിഗ്രി സെൽഷ്യസ് ആണ്. അതോടൊപ്പം ഈർപ്പം (humidity) 80-90% ആയി. പൊതുവെ പുഴുങ്ങൽ അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളില്‍ ചൂട് ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് പകൽ പോലെ രാത്രിയിലും ചൂട് അനുഭവപ്പെടുകയാണ്. നിലവിൽ പലയിടങ്ങളിലും രാത്രി താപനില 28-30 ഡിഗ്രി സെൽഷ്യസ് ആണ്. അതോടൊപ്പം ഈർപ്പം (humidity) 80-90% ആയി. പൊതുവെ പുഴുങ്ങൽ അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളില്‍ ചൂട് ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ചീമേനിയിൽ സൂര്യഘാതമേറ്റ് വയോധികൻ മരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണു കണ്ണൂർ, കാസർകോട് ജില്ലകളിലെ ചൂട്. അതിനാൽ ജാഗ്രത കൈവിടരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പകൽ ഉയർന്ന താപനില 35-40 °c ഇടയിലാണ്. അനൗദ്യോഗികമായി കേരളത്തിൽ പലയിടങ്ങളിലും ഇതിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ഫാനിട്ട് ശരീരം തണുപ്പിക്കാമെന്ന് കരുതിയാൽ ലഭിക്കുന്ന കാറ്റും ചൂടാണ്. കഴിഞ്ഞ വർഷം പോലെ ഇത്തവണയും റെക്കോർഡ് എ.സി വിൽപ്പന ഉണ്ടായേക്കു
എന്താണ് സൂര്യഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന ചൂട് പുറത്തേക്കു കളയുന്നതിനു തടസ്സമുണ്ടാകും. അതാണു സൂര്യാഘാതം. നേരിട്ടു വെയിലേൽക്കുന്ന കൈകൾ, മുഖം, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റു ചുവന്നുതടിക്കുകയും വേദനയും പൊള്ളലുമുണ്ടാവുകയും ചെയ്യും. ചിലർക്കു പൊള്ളലേറ്റ ഭാഗങ്ങളിൽ തീപ്പൊള്ളൽ ഏൽക്കുന്നതുപോലെ കുമിളകളും ഉണ്ടാകാറുണ്ട്. പൊള്ളലേറ്റ ഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണു താപശരീര ശോഷണം. കനത്തചൂടിനെത്തുടർന്നു വിയർപ്പിലൂടെ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
∙ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വീടിനുള്ളിലിരിക്കുക.
∙ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
∙ വെയിലേൽക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കൃത്യമായ ഇടവേളകളെടുക്കുക.
∙ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുന്നതാണു നല്ലത്.
∙ നിർജലീകരണം തടയാൻ എപ്പോഴും കയ്യിൽ ശുദ്ധജലം കരുതുക.
∙ ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്നു സ്ഥാപനങ്ങൾ ഉറപ്പാക്കണം.
∙ ചൂടേൽക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കാൻ നിർദേശിക്കണം. ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും വേണം.