അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇൻഡക്സ്. 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനീകരമല്ല.

അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇൻഡക്സ്. 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനീകരമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു. ഇടുക്കിയിൽ യുവി ഇൻഡക്സ് 12 രേഖപ്പെടുത്തിയിരിക്കുകയാണ്. കൊല്ലത്ത് 11 ആണ് യുവി ഇൻഡക്സ്. രണ്ട് ജില്ലകളും റെഡ്‌ ലെവലിൽ ആണ്.

ഓറഞ്ച് ലെവൽ– (8-10)

ADVERTISEMENT

പത്തനംതിട്ട–10
ആലപ്പുഴ– 10
കോട്ടയം– 9
പാലക്കാട്‌– 8
എറണാകുളം– 8

യെല്ലോ ലെവൽ (6-7)

ADVERTISEMENT

കോഴിക്കോട്– 7
തൃശൂർ – 7
വയനാട് –  7
തിരുവനന്തപുരം– 6
കണ്ണൂർ – 6
കാസർഗോഡ് – 5 

അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇൻഡക്സ്. 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനീകരമല്ല. 6–7 യെലോ അലർട്ടും 8–10 ഓറഞ്ച് അലർട്ടും 11 മുകളിൽ റെ‍ഡ് അലർട്ടുമാണ്. തുടർച്ചയായി യുവി ശരീരത്തിൽ ഏൽക്കുമ്പോൾ സൂര്യാഘാതത്തിനും ത്വക്ക് രോഗങ്ങൾക്കും കാരണമായേക്കും.

ADVERTISEMENT

യുവി രശ്മികളെ മൂന്നായി തിരിച്ചിരിക്കുന്നു– യുവി എ, യുവി ബി, യുവി സി. 315 മുതൽ 399 നാനോമീറ്റർ വരെ ദൈർഘ്യമുള്ളത് യുവിഎയും 280–314 നാനോമീറ്റർ ദൈർഘ്യമുള്ളവ യുവിബിയും 100–279 നാനോമീറ്റർ ദൈർഘ്യമുള്ളവ യുവിസിയുമാണ്. ഇതിൽ യുവിബിയാണ് സൂര്യാഘാതം, ടാൻ എന്നിവയ്ക്ക് കാരണമാകുന്നത്. ഓസോൺ പാളികളാൽ ആഗിരണം ചെയ്യപ്പെടുന്ന  യുവിസി ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ സഹായിക്കുന്നു. ഇത് കൂടുതലാകുന്നതും പ്രശ്നമാണ്.

പകൽ 10 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

English Summary:

Kerala Scorches: Idukki, Kollam Under Red Alert for High UV Index