ഓറഞ്ച് നിറമുള്ള മഞ്ഞണിഞ്ഞ മലനിരകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സഹാറ മരുഭൂമിയിൽ നിന്നുള്ള മണൽക്കാറ്റാണ് കിഴക്കൻ യൂറോപ്പിലെ ഈ അപൂർവ പ്രതിഭാസത്തിനു പിന്നിൽ. റഷ്യ, ഉക്രൈൻ, ബൾഗേറിയ , റൊമേനിയ എന്നിവിടങ്ങളിലാണ് ഓറഞ്ചു നിറമുള്ള മഞ്ഞു പെയ്തിറങ്ങിയത്. അഞ്ചു വർഷം കൂടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷർ അറിയിച്ചു.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അപൂര്‍വ്വപ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് നിന്ന് കിഴക്കന്‍ യൂറോപ്പിലേക്കെത്തുന്നത്. സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്‌ക്കുമൊപ്പം പെയ്തിറങ്ങുന്നതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. അഞ്ച് വര്‍ഷം കൂടുമ്ബോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത്തവണ മണലിന്റെ സാന്ദ്രത കൂടിയതാണ് നിറവ്യത്യാസം കൂടുതൽ ശ്രദ്ധിക്കപ്പെടാന്‍ കാരണമായതെന്നും അവര്‍ പറയുന്നു.
കിഴക്കന്‍ യൂറോപ്പിലെ മലനിരകളിലെല്ലാം നിരവധി പേരാണ് സ്‌കീയിങ്ങിനായി എത്തുന്നത്. ചൊവ്വയിലൂടെ സ്‌കീയിങ് എന്ന പേരില്‍ പലരും ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.