മനുഷ്യമുഖമുള്ള സ്വർണ മത്സ്യത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ചൈനയിലെ മിയാവോ ഗ്രാമത്തിലെ തടാകത്തിൽ നിന്നു പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ. മിയാവോ ഗ്രാമം സന്ദർശിച്ച ഒരു സ്ത്രീയാണ് മനുഷ്യമുഖമുള്ള സ്വർണ മത്സ്യത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

ചൈനയിലെ ഒരു ബ്ലോഗിൽ പങ്കുവച്ച ഈ ദൃശ്യങ്ങൾ പെട്ടാന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. 14 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയിൽ മത്സ്യത്തിന്റെ മനുഷ്യരൂപമുള്ള മുഘത്തെ കണ്ണുകളും മൂക്കും വായയുമെല്ലാം വ്യക്തമായി കാണാൻ സാധിക്കും.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.