‘അയാളുടെ മനസ്സ് കല്ലു പോലെയാണ്...’ എന്നു പറഞ്ഞാൽ അതിനർഥം ആ മനസ്സിന് ഇളക്കമൊന്നും തട്ടില്ലെന്നും അതൊരിക്കലും മാറാൻ പോകുന്നില്ലെന്നുമാണ്. നിശ്ചലമായ, ഇളകാത്ത വസ്തുക്കൾക്ക് കല്ലുമായി അത്രയേറെ അടുപ്പമാണ്. പക്ഷേ കല്ല് ചുമ്മാ നിശ്ചലമായിരിക്കാതെ വളർന്നാലോ? അത്തരമൊരു അദ്ഭുതം റുമേനിയയിലുണ്ട്. വളരാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അയാളുടെ മനസ്സ് കല്ലു പോലെയാണ്...’ എന്നു പറഞ്ഞാൽ അതിനർഥം ആ മനസ്സിന് ഇളക്കമൊന്നും തട്ടില്ലെന്നും അതൊരിക്കലും മാറാൻ പോകുന്നില്ലെന്നുമാണ്. നിശ്ചലമായ, ഇളകാത്ത വസ്തുക്കൾക്ക് കല്ലുമായി അത്രയേറെ അടുപ്പമാണ്. പക്ഷേ കല്ല് ചുമ്മാ നിശ്ചലമായിരിക്കാതെ വളർന്നാലോ? അത്തരമൊരു അദ്ഭുതം റുമേനിയയിലുണ്ട്. വളരാനും സഞ്ചരിക്കാനും കഴിവുള്ള കല്ലുകൾ! ജീവനുള്ള കല്ലുകൾ എന്നാണ് അവയുടെ വിളിപ്പേരു തന്നെ. റുമേനിയയിലെ കോസ്തേഷിയിലാണ് ട്രൊവന്റ്സ് എന്നറിയപ്പെടുന്ന ഈ കല്ലുകളുള്ളത്. 

ADVERTISEMENT

വളരാനും വിഭജിക്കാനും സ്വയം സഞ്ചരിക്കാനും കഴിവുള്ളവയാണ് ഇത്തരം പാറകളെന്നാണു പ്രദേശവാസികൾ പറയുന്നത്. ഇവയുടെ ഘടനയ്ക്കുമുണ്ട് പ്രത്യേകത. കാഠിന്യമേറിയ കല്ലുകൊണ്ടാണ് പാരയുടെ ഉൾഭാഗം, എന്നാൽ പുറംപാളിയാകട്ടെ മണൽകൊണ്ടു നിർമിച്ചതാണ്. കാഠിന്യമേറിയ ഭാഗത്തിനു ചുറ്റുമുള്ള ഈ കനംകുറഞ്ഞ ഭാഗമാണ് കല്ലിനെ ‘വളരാൻ’ സഹായിക്കുന്നത്. സാൻഡ്ഷ്ടെയ്ൻ കോൺക്രീസിയോണ്‍ എന്ന ജർമൻ വാക്കിൽ നിന്നാണ് ഇവയുടെ പേരിൽ ഉദ്ഭവം. ഇംഗ്ലിഷിൽ സാൻഡ്‌സ്റ്റോൺ കോൺക്രീഷൻ അഥവാ സിമന്റ് സാൻഡ് എന്നും വിളിക്കാം. മഴ പെയ്താൽ ഇവയ്ക്കുള്ളിലെ സാൻഡ്‌സ്റ്റോൺ സിമന്റിനു സമാനമായി കട്ടിയാവുകയും കല്ല് വളർന്നതായി തോന്നുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. ഏതാനും മില്ലിമീറ്റർ മുതൽ 10 മീറ്റർ വ്യാസത്തിൽ വരെ വളർച്ച സാധിക്കുന്നവയാണ് ഈ പാറകൾ. 

Image Credit: Shutterstock

ADVERTISEMENT

പ്രകൃതിഗവേഷകനായ ജി.എം. മർഗോച്ചിയാണ് തന്റെ ‘ദ് ടെർഷ്യറി ഓഫ് ഓൾത്തേനിയ’ എന്ന റിപ്പോർട്ടിൽ ആദ്യമായി ട്രൊവന്റ്സ് എന്ന പദം പ്രയോഗിക്കുന്നത്. ഓൾത്തേനിയ പ്രദേശത്തോടു ചേർന്ന കോസ്തേഷിയിലാണ് ഇത്തരം കല്ലുകൾ വ്യാപകമായി കണ്ടിരുന്നതും. എങ്ങനെയാണ് ഇവയ്ക്കു സ്വയം വളരാൻ സാധിക്കുന്നത് എന്നതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങളുണ്ടായിട്ടുണ്ട്. അവയിലൊന്നു പ്രകാരം ഇവ ജീവന്റെ സിലിക്കൺ രൂപങ്ങളാണത്രേ! ചിലർ പറയുന്നത് ട്രൊവന്റ്സ് കല്ലുകൾക്ക് ശ്വസിക്കാനാകുമെന്നാണ്. എന്നാൽ വളരെ പതിയെ മാത്രം. ഒറ്റത്തവണ ശ്വാസമെടുക്കാൻ മാത്രം ചിലപ്പോൾ ദിവസങ്ങളും ആഴ്ചകളുമെടുക്കും. ഈ പാറകൾക്ക് മനുഷ്യരുടേതിനു സമാനമായ ‘പൾസ്’ പോലുമുണ്ടെന്നും ഗവേഷകർ പറയുന്നു. പക്ഷേ അതിസൂക്ഷ്മ ചലനങ്ങൾ പോലും പിടിച്ചെടുക്കുന്ന ഉപകരണങ്ങൾ കൊണ്ടേ അവ തിരിച്ചറിയാനാവുകയുള്ളൂ. 

ADVERTISEMENT

രണ്ടാഴ്ചയെടുത്ത് ഇവ 2.5 മില്ലിമീറ്റർ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. റുമേനിയയിൽ ഒരു ഗ്രാമം നിറയെ ട്രൊവന്റ്സ് പാറകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അവിടെയുള്ളവർ പറയുന്നത് ഈ പാറകൾക്കു സ്വയം വിഭജിക്കാനാകുമെന്നാണ്.  ചെടികളിലും മറ്റും മുകുളങ്ങളുണ്ടാകുന്നതു പോലെയാണത്രേ അത്. തുടക്കത്തിൽ ഒരു ചെറുമുകുളം പോലെയായിരിക്കും രൂപം. പതിയെ അത് വളർന്നു വലുതാകും, ഒടുവിൽ ‘അമ്മപ്പാറ’യിൽനിന്നു വിട്ടുമാറുകയും ചെയ്യും. ഇവയും അതിവേഗം വളരാൻ തുടങ്ങും. മഴ പെയ്തു തോർന്നതിനു പിന്നാലെയാണ് പലപ്പോഴും ഇവയുടെ വളർച്ച പ്രകടമായി കാണാനാവുക. എങ്ങനെയാണ് ഇവ ‘വളരുന്നതെന്നു’ കണ്ടെത്താൻ ഗവേഷകർ ചില കല്ലുകൾ പൊട്ടിച്ചു നോക്കി. എന്നാൽ ആകെ കാണാനായത് ഉറച്ചുപോയ മണലും ധാതുലവണങ്ങളും മാത്രം! 

എന്നാൽ മരങ്ങൾ മുറിക്കുമ്പോൾ കാണുന്നതിനു സമാനമായ ‘റിങ്ങുകൾ’ ഇവയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അവയുടെ എണ്ണം നോക്കി കല്ലിന്റെ കാലപ്പഴക്കം നിർണയിക്കാനും സാധിക്കും. ഇത്തരം തെളിവുകളെല്ലാം ചേർത്തുവച്ചാണ് ജീവന്റെ അജൈവ രൂപമാണ് ട്രൊവന്റുകളെന്ന് ഗവേഷകർ പറയുന്നത്. റുമേനിയയിൽ ഇത്തരം കല്ലുകൾക്കായി മ്യൂസിയം തന്നെയുണ്ട്. ഇവിടെയെത്തുന്നവർക്ക് സമ്മാനമായും ഇത് നൽകാറുണ്ട്. ‘നിങ്ങൾ ഈ കല്ല് പൂന്തോട്ടത്തിൽ നടുക. അത് 10 മീറ്ററെങ്കിലും ഉയരത്തിൽ വളരുന്നതു കാണാം...’ എന്നാണ് ജീവനുള്ള പാറകളെപ്പറ്റി റുമേനിയക്കാർ പറയുന്നത്. റഷ്യയിലും പലയിടത്തും ഈ കല്ലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

English Summary: Mysterious Living Stones of Romania: They Grow and Move