മൃതദേഹം കഷണങ്ങളായി വെട്ടിമുറിക്കും, കഴുകൻമാർ പറന്നെത്തി ഭക്ഷിക്കും; വേറിട്ട ആകാശ സംസ്കാരം
യുഎസില്‍ ആളുകളുടെ ശവസംസ്കാരത്തിനായി ഉപയോഗിക്കുന്നത് ഏതാണ്ട് 10 ലക്ഷം ഏക്കര്‍ ഭൂമിയാണ്. ഇതില്‍ വലിയൊരു പങ്കും കുഴിച്ചിടൽ രീതി ആയതിനാൽ ഭൂമിയുടെ പുനരുപയോഗ സാധ്യത ഇതിലൂടെ ഇല്ലാതാകുന്നു. ഇത്ര വലിയ ചുറ്റളവിലുള്ള ഭൂമി അവയുടെ സ്വാഭാവികത ഇല്ലാതാക്കിയും ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചുമാണ്

യുഎസില്‍ ആളുകളുടെ ശവസംസ്കാരത്തിനായി ഉപയോഗിക്കുന്നത് ഏതാണ്ട് 10 ലക്ഷം ഏക്കര്‍ ഭൂമിയാണ്. ഇതില്‍ വലിയൊരു പങ്കും കുഴിച്ചിടൽ രീതി ആയതിനാൽ ഭൂമിയുടെ പുനരുപയോഗ സാധ്യത ഇതിലൂടെ ഇല്ലാതാകുന്നു. ഇത്ര വലിയ ചുറ്റളവിലുള്ള ഭൂമി അവയുടെ സ്വാഭാവികത ഇല്ലാതാക്കിയും ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചുമാണ് ശവസംസ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പുരാതന സംസ്കാരങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ പ്രകൃതിയോട് ഇണങ്ങിയുള്ള, പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാത്ത ശവസംസ്കാര രീതി നമുക്ക് കാണാന്‍ സാധിക്കും. ലോക ജനസംഖ്യ അനിന്ത്രിതമായി വർധിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമായി ശവസംസ്കാര രീതികള്‍ ആധുനിക സമൂഹവും സ്വീകരിക്കേണ്ടി വരും. പുതിയ കാലഘട്ടത്തിലെ ഇലക്ട്രിക് ശ്മശാനവും മറ്റും ഇതിന്‍റെ വിദൂര ഉദാഹരണമായി ചൂണ്ടിക്കാട്ടാനാകും.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് തിബറ്റിലെ ബുദ്ധമത വിശ്വാസികൾ പിന്തുടരുന്ന സംസ്കാര രീതി. തിബറ്റിലെ ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ സ്കൈ ബറിയല്‍ അഥവാ ആകാശ ശവദാഹം എന്ന രീതിയാണ് പിന്തുടരുന്നത് . മംഗോളിയയിലും സമാനമായ ശവസംസ്കാര രീതി പിന്തുടരുന്ന ജനവിഭാഗങ്ങളുണ്ട്. മരണം നടന്ന ആളുടെ ശരീരം ജനവാസമേഖലയില്‍ നിന്ന് ദൂരം മലനിരകളിലേയ്ക്ക് എത്തിച്ച് , അവിടെ ചടങ്ങളുകള്‍ക്ക് ശേഷം പ്രത്യേകം നിശ്ചയിയ്ക്കപ്പെട്ട സ്ഥലത്ത്, ചിലപ്പോള്‍ ഒരു ശ്മശാനം പോലെ നിർമിക്കപ്പെട്ട സ്ഥലത്ത് മൃതദേഹം വയ്ക്കും. ഇതിന് ശേഷം ആളുകള്‍ ഇവിടെ നിന്ന് മടങ്ങും.
ഇവിടെ മൃതദേഹം വയ്ക്കുന്നതിന് പിന്നിലെ കാരണം ബുദ്ധമത വിശ്വാസ പ്രകാരമുള്ള മോക്ഷം കിട്ടുന്നതുമായി ബന്ധപ്പെട്ടതാണ്. മൃതദേഹം വച്ച ശേഷം സൂ എന്ന് വിളിക്കുന്ന പ്രത്യേക പുക ഇവർ ഈ പ്രദേശത്ത് വമിപ്പിക്കും. ഇതോടെ കഴുകന്‍മാര്‍ ഇവിടേക്കെത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ ശരീരം ഭക്ഷിക്കുകയും ചെയ്യും. ഇതിലൂടെ പ്രകൃതിയില്‍ നിന്ന് ലഭിച്ച ശരീരം പ്രകൃതിക്ക് തന്നെ നല്‍കുന്നു എന്ന വിശ്വാസമാണ് ടിബറ്റന്‍ സംസ്കാരം പിന്തുടരുന്നവര്‍ വച്ച് പുലര്‍ത്തുന്നത്.
ബന്ധുക്കൾ പോയ ശേഷം ശ്മശാനത്തിലെ നോട്ടക്കാരാണ് മൃതദേഹം പക്ഷികള്‍ ഭക്ഷിച്ചുവെന്ന് ഉറപ്പ് വരുത്തുന്നത്. ഇവരാണ് പുക ഉയര്‍ത്തുന്നതും കഴുകന്‍മാര്‍ക്ക് കഴിക്കാനുള്ള എളുപ്പത്തിനായി മൃതദേഹം മുറിച്ച് പല ഭാഗങ്ങളാക്കി പക്ഷികള്‍ക്ക് നല്‍കുന്നതും. ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹത്തിന്‍റെ അസ്ഥി മാത്രമാകും അവശേഷിക്കുക. തുടര്‍ന്ന് ഈ അസ്ഥികൾ ശേഖരിച്ച് അവ പൊടിക്കും. തുടര്‍ന്ന് ടിബറ്റന്‍ ഭക്ഷണമായ സാമ്പയുമായി കലര്‍ത്തി അതും പക്ഷികള്‍ക്ക് കഴിക്കാന്‍ നല്‍കും.
മൃതദേഹത്തെ കഴുകന്‍മാര്‍ ഭക്ഷണമാക്കുന്നതും മനുഷ്യര്‍ തന്നെ ഈ ശരീരം മുറിച്ച് കഴുകന്‍മാര്‍ക്ക് നല്‍കുന്നതും മിക്ക ആളുകള്‍ക്കും വിചിത്രമായോ, അംഗീകരിക്കാന്‍ കഴിയാത്തതായോ തോന്നിയേക്കാം. എന്നാല്‍ തിബറ്റിലെ സംസ്കാരമനുസരിച്ച് ഇത് വളരെ സ്വാഭാവികമായ പ്രക്രിയ മാത്രമാണ്. തിബറ്റിലെയും മംഗോളിയയിലെയും ജീവിത സാഹചര്യങ്ങളിലെ സാമ്യത കണക്കിലെടുത്താല്‍ ഒരു പക്ഷേ ഭൗമഘടനയും ഇത്തരം ഒരു ശവസംസ്കാര രീതി ഉടലെടുക്കാന്‍ കാരണമായെന്നാണ് വിശ്വാസം.
English Summary: Tibetan Sky Burials: Stumbling upon the secret ritual of feeding the dead to vulture