ലോക ഫൊട്ടോഗ്രഫി നെറുകയിലെ ഇന്ത്യൻ ‘ഈഗിൾ ഡാൻസ്’: ആ ചിത്രത്തിനു പിന്നിൽ..
‘ഡാൻസ് ഓഫ് ദ് ഈഗിൾസ്’ ഇതൊരു ചിത്രത്തിന്റെ പേരാണ്. ഒരു പക്ഷേ ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. നാഷനൽ ജ്യോഗ്രഫിക് മാഗസിൻ നടത്തിയ പിക്ചേഴ്സ് ഓഫ് ദ് ഇയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ ചിത്രം എടുത്തത് തമിഴ്നാട് സ്വദേശി കാർത്തിക് സുബ്രഹ്മണ്യവും. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് കാർത്തിക് സുബ്രഹ്മണ്യം. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കാർത്തികിന്റെ ചിത്രം ഇനി ലോകം മുഴുവൻ കാണും. നാഷനൽ ജ്യോഗ്രഫിക് ആ ചിത്രം കവർചിത്രമായി മേയിൽ പ്രസിദ്ധീകരിക്കും. എങ്ങനെയാണ് കാർത്തിക് ആ ചിത്രത്തിൽ എത്തിയത് ? എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത ? മലയാള മനോരമ പിക്ചർ എഡിറ്റർ റിജോ ജോസഫ് ലോകം മുഴുവൻ കാത്തിരിക്കുന്ന ആ ചിത്രം വിലയിരുത്തുന്നു. ഒപ്പം കാർത്തികിന്റെ വിശേഷങ്ങളും പങ്കു വയ്ക്കുന്നു.

∙ പേര് കാർത്തിക്, ജോലി സോഫ്റ്റ് വെയർ എൻജിനീയർ, ഹോബി ഫൊട്ടോഗ്രഫി
ചില്ലറക്കാരനല്ല കാർത്തിക്. സോഫ്റ്റ് വെയർ എൻജിനീയറാണ്. ഇപ്പോൾ ഏറെ ആരാധകരുള്ള ഫൊട്ടോഗ്രഫറും. @karthz എന്ന ഇൻസ്റ്റ അക്കൗണ്ടിലെ കണക്കനുസരിച്ച് 5722 പേർ മാത്രം ഫോളോ ചെയ്യുന്നു. 983 പേരെ തിരിച്ചു ഫോളോ ചെയ്യുന്നു. 2023 ഫെബ്രുവരി 22 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലെ കങ്കയം സ്വദേശിയായ കാർത്തിക് 15 വർഷമായി യുഎസിലാണ്. സോഫ്റ്റ്‌വെയർ എൻജിനീയറായ കാർത്തികിന്റെ മാതാപിതാക്കളായ കമലയും സുബ്രഹ്മണ്യവും സഹോദരനും കുടുംബവുമാണ് ഇപ്പോൾ നാട്ടിലുള്ളത്.
നാട് തമിഴ്നാട്ടിലെ കങ്കയം, ഇപ്പോൾ സാൻഫ്രാൻസിസ്കോയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ഹോബിയായി നേച്ചർ, വൈൽഡ് ലൈഫ്, ലാൻഡ്സ്കേപ്പ്, സിറ്റി സ്കേപ് ഫൊട്ടോഗ്രഫി പാറ്റേണുകൾ ചെയ്യുന്നു. ലോകം കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷിച്ചത് ഇദ്ദേഹത്തെപ്പറ്റിയായിരുന്നു. നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ ‘പിക്ചേഴ്സ് ഓഫ് ദി ഇയർ’ പുരസ്കാരം നേടിയതോടെ കാർത്തിക് സുബ്രഹ്മണ്യത്തെ തേടി അന്വേഷണം തുടരുന്നു.
∙ ‘ലോകം കാണാനാഗ്രഹിക്കുന്ന ചിത്രം’
ലോകപ്രശസ്തമായ വൈൽഡ് ലൈഫ് പുരസ്കാരമാണ് നാഷനൽ ജ്യോഗ്രഫിക് ‘പിക്ചേഴ്സ് ഓഫ് ദി ഇയർ’ പുരസ്കാരം. ലോകമെമ്പാടും ഉള്ള നേച്ചർ, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ആഗ്രഹത്തോടെ കാത്തിരിക്കുന്ന പുരസ്കാരമാണിത്. പ്രകൃതി, ആളുകൾ, സ്ഥലങ്ങൾ, മൃഗങ്ങൾ എന്നിങ്ങനെ നാല് ഇനങ്ങളിലായാണ് ഇത്തവണ മത്സരം നടന്നത്. ലോകമെങ്ങും നിന്നുള്ള 5000 എൻട്രികളിൽ നിന്നാണ് കാർത്തിക്കിന്റെ ‘ഡാൻസ് ഓഫ് ദി ഈഗിൾസ്’ എന്ന ടൈറ്റിലിലുള്ള ചിത്രം പുരസ്കാരം നേടിയത്. പുരസ്കാരം നേടിയ ചിത്രം മേയ് ലക്കം നാഷനൽ ജ്യോഗ്രഫിക് മാഗസിനിൽ പ്രസിദ്ധീകരിക്കും. Sony A1 ക്യാമറയും 600mm ലെൻസുമായിരുന്നു ഇൗ ചിത്രമെടുക്കുമ്പോൾ കാർത്തിക് ഉപയോഗിച്ചത്. f/4, 1/1600, ISO 1250 എന്നതാണ് ബേസിക് ടെക്നിക്കൽ ഡീറ്റയിൽസ്.
∙ ഒരാഴ്ചത്തെ ഷൂട്ടിങ് ട്രിപ്, മണിക്കൂറുകളുടെ കാത്തിരിപ്പ്, ചിത്രം പിറന്നതിങ്ങനെ
ജോർജ് ആർആർ മാർട്ടിന്റെ ‘ഡാൻസ് വിത് ദ് ഡ്രാഗൺസ്’ എന്ന നോവലിലെ സാങ്കൽപിക ഡ്രാഗൺ യുദ്ധത്തെ അനുസ്മരിപ്പിക്കാനാണ് പക്ഷികളുടെ പോരാട്ട ചിത്രത്തിന് ‘ഡാൻസ് ഓഫ് ദി ഈഗിൾസ്’ എന്നാണ് കാർത്തിക് പേരിട്ടത്. അലാസ്കയിലെ ചിൽക്കാട്ട് ബോൾഡ് ഈഗിൾ പ്രിസർവിൽ നിന്ന് ചിത്രീകരിച്ച ചിത്രം മരക്കൊമ്പിലെ ഇടത്തിനു വേണ്ടി പോരടിക്കുന്ന ബോൾഡ് ഈഗിളുകളുടെതാണ്. ഒരാഴ്ചത്തെ ഫൊട്ടോഗ്രഫി ട്രിപ്പിനായി നോർത്ത് അമേരിക്കയിലെ അലാസ്കയിലെത്തിയ കാർത്തികിനു ഫെറിയിൽ മടങ്ങാനായി കുറച്ചു സമയം മാത്രം ബാക്കി നിൽക്കെയാണ് ഇൗ ചിത്രം ലഭിച്ചത്. ഇതിനായി ഉള്ള കാത്തു നിൽപ്പോ മണിക്കൂറുകളായി ഉള്ളതും!!
∙ പരുന്തുകളുടെ കേന്ദ്രം, ചിൽക്കാട്ട്
ബോൾഡ് ഈഗിളുകളുടെ കേന്ദ്രമാണ് അലാസ്കയിലെ ചിൽക്കാട്ട് ബോൾഡ് ഈഗിൾ സംരക്ഷണ കേന്ദ്രം. ഏതാണ്ട് 3000 ത്തോളം പരുന്തുകൾ സാൽമൺ മത്സ്യവേട്ടയ്ക്കായി നവംബർ മാസം അലാസ്കയിലെ ഹെയ്‌ൻസിനടുത്തുള്ള ചിൽക്കാട്ടിൽ എത്താറുണ്ടത്രേ. പ്രദേശത്തെ സാൽമൺ ലഭ്യതയാണ് ഇവയെ അലാസ്കയിൽ എത്തിക്കുന്നത്. അലാസ്കയിലെത്തിയ കാർത്തിക് ബോൾഡ് ഈഗിളുകളുടെ പെരുമാറ്റ രീതികൾ പഠിച്ചതിലൂടെ അവരുടെ ചില പ്രവൃത്തികൾ മുൻകൂട്ടി അറിഞ്ഞു. ആ തീരത്തെ മരക്കൊമ്പിൽ തങ്ങളുടെ ഉൗഴം കാത്ത് ഇരിക്കുന്ന പരുന്തുകൾ, മുൻപിലുള്ള ആൾ ആദ്യം സാൽമണെ പിടിക്കാനായി വെള്ളത്തിലേയ്ക്ക് ഉൗളിയിടുമ്പോൾ അതിരുന്ന സ്ഥലത്തേയ്ക്ക് ഊഴത്തിലടുത്ത ആൾ എത്തും. ആ കണക്ക് തെറ്റുമ്പോൾ പരുന്തുകൾ തമ്മിൽ പോരടിച്ചു തുടങ്ങും.
∙ എവിടെ സാൽമണുണ്ടോ, അവിടെ സംഘർഷം
കാർത്തിക് തന്റെ ലെൻസ് ഒരു മരച്ചില്ലയിൽ വരിതെറ്റാതെ ഇരിക്കുന്ന പരുന്തുകളിലേക്ക് ഫോക്കസ് ചെയ്തു വച്ചു. അപ്പോഴാണ് എവിടെനിന്നോ പറന്നു വന്ന ഒരു പരുന്ത് ‘നിയമം’ തെറ്റിച്ച് ഒന്നാമതായി ഇരിക്കാൻ ശമിച്ചത്. അപ്പോൾ അവിടെ പരുന്തുകൾ തമ്മിലുണ്ടായ പോരു നിമിഷമാണ് കാർത്തിക് ഫ്രീസ് ചെയ്തതും അത് ‘പിക്ചേഴ്സ് ഓഫ് ദി ഇയർ’ ആയി മാറിയതും. ‘എവിടെ സാൽമൺ ഉണ്ടോ അവിടെ സംഘർഷം ഉണ്ടാവും’എന്ന ആശയം മനസിലുറപ്പിച്ചാണ് കാർത്തിക് സുബ്രഹ്മണ്യം ഇൗ ചിത്രം മുന്നിലെത്തുന്ന നിമിഷത്തിനായി കാത്തിരുന്നത്, ഒടുവിൽ അത് ക്യാമറയിലാവുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷവും നവംബർ മാസം കാർത്തിക് അലാസ്കയിലെത്തിയിരുന്നു, പരുന്തുകളെ ക്യാമറകൊണ്ടു‘വേട്ടയാടാൻ’.
∙ പടമെടുക്കാം, പക്ഷേ പരുന്തിന്റെ സ്വഭാവം പഠിക്കണം
ഒരാഴ്ചയോളം കാത്തിരുന്ന ശേഷമാണ് ഇൗ മികച്ച ചിത്രം പകർത്താനായതെന്നു കാർത്തിക് പറയുന്നു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പും നിരീക്ഷണവും പരുന്തുകളുടെ സ്വഭാവ പഠനവും മൂലമാണ് തനിക്ക് ഇൗ ഷോട്ടിലേയ്ക്ക് എത്താൻ സാധിച്ചതെന്നും. ആ ക്ഷമയ്ക്ക് കാരണമായ മുൻ കാലത്തെപറ്റിയും കാർത്തിക്ക് ഓർമിക്കുന്നു. കോവിഡ് കാലത്ത് മുറിയിൽ ഒറ്റപ്പെട്ട സമയത്താണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന പാഷനിലേയ്ക്ക് കാർത്തിക് എത്തുന്നത്. അതിനു മുൻപ് ലാൻഡ് സ്കേപ്പ് ഫൊട്ടോഗ്രഫി ആയിരുന്നു ചെയ്തിരുന്നത്. വീട്ടിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ഒരു സ്കൂളിന്റെ മുകളിൽ രണ്ടു പരുന്തുകൾ കൂടൊരുക്കുന്നുണ്ടായിരുന്നു. വളരെ ദിവസങ്ങളോളം ആ പക്ഷികളെ നിരീക്ഷിച്ച് ഒടുവിൽ അവ ഇരതേടി ഇറങ്ങുന്നതുവരെയുള്ള ഫോട്ടോകൾ എടുത്തു കഴിഞ്ഞപ്പോഴാണ് എത്രക്ഷമയും നിരീക്ഷണവും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിക്ക് ആവശ്യം ആണ് എന്ന് പഠിച്ചത് എന്നും കാർത്തിക് പറയുന്നു. ആ ക്ഷമയാണ് ഇന്ത്യക്കാരനായ, സോഫ്റ്റ്‌വെയർ എൻജിനീയറായ കാർത്തിക് സുബ്രഹ്മണ്യത്തിനെ നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ ‘പിക്ചേഴ്സ് ഓഫ് ദി ഇയർ’ പുരസ്കാര വേദിയിലെത്തിച്ചത്.
∙ കാഴ്ചയുടെ സൗന്ദര്യം, ഈ ചിത്രത്തിന്റെ മികവ്
ടൈറ്റിൽ ലക്ഷ്യം വയ്ക്കും പോലെ ‘ഡാൻസ് വിത് ദ് ഡ്രാഗൺസ്’ എന്നൊരു ഫീൽ ഉണ്ടാക്കാൻ ‘ഡാൻസ് ഓഫ് ദി ഈഗിൾസ്’ എന്ന ചിത്രത്തിനു കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ ആദ്യ കാഴ്ചയുടെ സൗന്ദര്യം. ചിറകടിയുടെ താളവും ഒരു നിമിഷത്തിന്റെ ആക്ഷനും മനോഹരമായ ആംഗിളും നിറപകിട്ടില്ലാത്തതിന്റെ ചാരുതയും എല്ലാം ചിത്രത്തെ രണ്ടാമതൊന്നന്നല്ല പല തവണയുള്ള കാഴ്ചക്ക് കാരണമാക്കുന്നു. കാർത്തിക് തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചു: ‘Feels surreal. I'm the grand prize winner of NatGeo's Pictures of the Year’!
English Summary: Who is Karthik Subramaniam; National Geographic's 'Pictures of the Year' contest winner