ജപ്പാനിൽ ടോക്കിയോയിക്ക് സമീപമുള്ള ഒരു നീലത്താഴ്‌വരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നോക്കെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന നീല നിറത്തിലുള്ള പൂക്കളുടെ കാഴ്ചയാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്. ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിലാണ് കാഴ്ച വസന്തം. എല്ലാ വസന്തകാലത്തും പൂവിടുന്ന ഈ മനോഹര കാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിൽ ടോക്കിയോയിക്ക് സമീപമുള്ള ഒരു നീലത്താഴ്‌വരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നോക്കെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന നീല നിറത്തിലുള്ള പൂക്കളുടെ കാഴ്ചയാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്. ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിലാണ് കാഴ്ച വസന്തം. എല്ലാ വസന്തകാലത്തും പൂവിടുന്ന ഈ മനോഹര കാഴ്ച കാണാൻ സഞ്ചാരികളും എത്താറുണ്ട്.

പൂന്തോട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ടതാണ് ഏകദേശം 350 ഹെക്ടർ വിസ്തൃതിയുള്ള ഈ പാർക്ക്. പൂക്കളുടെ ഭം​ഗിയുള്ള കാഴ്ചയ്ക്ക് പുറമേ സൈക്ലിങ് പോലുള്ള വിനോദപരിപാടികളും പാർക്ക്  സന്ദർശിക്കാനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ഐഎഎസ് ഓഫീസറായ ഹരി ചന്ദനയാണ് മനോഹരമായ ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഭൂമിയിലെ നീലാകാശമാണോ ഇതെന്നാണ് ഒരാളുടെ സംശയം. 

ADVERTISEMENT

ഭൂമിയിലെ സ്വർ​ഗമെന്നും ഭൂമിയിലേക്ക് പതിച്ച നീലാകാശമെന്നുമൊക്കെ നിരവധി അഭിപ്രായങ്ങളും കാഴ്ചക്കാർ പങ്കുവയ്ക്കുന്നുണ്ട്. നീല നിറത്തിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചെടി നെമോഫില എന്നാണ് അറിയപ്പെടുന്നത്.  ബേബി ബ്ലൂ ഐയ്സ് എന്ന പേരും ഇവയ്ക്കുണ്ട്. പടിഞ്ഞാറൻ അമേരിക്കയാണ് ഈ പൂക്കളുടെ സ്വദേശം. മെക്സിക്കോയിലും തെക്കുകിഴക്കന്‍ അമേരിക്കയിലും ഇവ കാണപ്പെടാറുണ്ട്. 

English Summary: Japan's Valley Of Blue Flowers Goes Viral, Internet Amazed