ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ വേനൽ കടുക്കുകയാണ്. ജലസംഭരണികൾ വറ്റിവരളുന്നതു മൂലം വീട്ടിൽ വളർത്താത്ത പക്ഷിമൃഗാദികൾ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ആന്ധ്ര പ്രദേശിലെ അനന്തപുരിലെ കുമരംഭീം അസിഫാവാദ് ഡിസ്ട്രിക്ട് ഫോറസ്റ്റിൽ സോളർ പമ്പുകൾ ഉപയോഗിച്ച് ജലശ്രോതസ്സുകൾ വീണ്ടും നിറയ്ക്കാനുള്ള ഫോറസ്റ്റ് അധികൃതരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ വേനൽ കടുക്കുകയാണ്. ജലസംഭരണികൾ വറ്റിവരളുന്നതു മൂലം വീട്ടിൽ വളർത്താത്ത പക്ഷിമൃഗാദികൾ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ആന്ധ്ര പ്രദേശിലെ അനന്തപുരിലെ കുമരംഭീം അസിഫാവാദ് ഡിസ്ട്രിക്ട് ഫോറസ്റ്റിൽ സോളർ പമ്പുകൾ ഉപയോഗിച്ച് ജലശ്രോതസ്സുകൾ വീണ്ടും നിറയ്ക്കാനുള്ള ഫോറസ്റ്റ് അധികൃതരുടെ തീരുമാനം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അസിഫാബാദ്, കഗാസ്നഗർ ഫോറസ്റ്റ് ഡിവിഷനുകൾ സ്ഥിതി ചെയ്യുന്ന വനമാണ് ഇത്. 11 റേഞ്ചുകളും 79 സെക്ഷനുകളുമുള്ള ഇവിടെ അനേകം തരം മൃഗങ്ങളും പക്ഷികളും വസിക്കുന്നു. വേനൽക്കാലത്ത് വെള്ളം തേടി മാനുകളും മറ്റു മൃഗങ്ങളും വനം വിട്ടു ഗ്രാമത്തിലെത്തുകയും അവയ്ക്ക് ഇവിടെവച്ചു പരുക്കേൽക്കുകയും ചെയ്യുന്ന പ്രവണത കൂടിയതോടെയാണ് വനം അധികൃതർ അവയുടെ ദാഹം മാറ്റാൻ നൂതന മാർഗം ആവിഷ്കരിച്ചത്.

ADVERTISEMENT

കർണാടകയിലെ കലബുറഗിയിൽ 3 ചെറുപ്പക്കാർ എണ്ണൂറിലധികം പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച് പക്ഷികൾക്കായി വച്ചതും വാർത്തയായിരുന്നു. ആറു വർഷത്തിലേറെ സമയമെടുത്താണ് ഈ ഉദ്യമം അവർ പൂർത്തിയാക്കിയത്. ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു ജീവജാലങ്ങളുടേതും കൂടിയാണ്. ലോകജലദിനത്തിൽ ഈ ജീവജാലങ്ങളും വെള്ളംകുടിക്കുന്നെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ ജലദിനത്തിൽ ഇക്കാര്യത്തിനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതാണ്.

ADVERTISEMENT

പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേണമെന്ന് ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകൾ പറയുന്നു. വേനൽക്കാലത്ത് വെള്ളം കുറയുന്നതിനാൽ ഇവയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ പക്ഷികൾക്ക് സസ്തനികളെപ്പോലെ എളുപ്പം വെള്ളം നഷ്ടപ്പെടില്ല. എന്നാൽ ശ്വാസോച്ഛ്വാസത്തിന്റെയും വിസർജ്യത്തിന്റെയും ഭാഗമായി വെള്ളം നഷ്ടപ്പെടാം. ചെറിയ പക്ഷികൾക്ക് ദിവസവും 2 തവണയെങ്കിലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ADVERTISEMENT

കുളിക്കുന്നതും പക്ഷികൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തൂവലുകൾ നല്ലനിലയിൽ നിർത്താനായാണു പക്ഷികൾ കുളിക്കുന്നത്. അഴുക്കില്ലാത്ത തൂവലുകൾ മാടിയൊതുക്കാനും അതിലേക്ക് പ്രീൻ ഗ്രന്ഥിയിൽ നിന്നുള്ള ശ്രവങ്ങൾ തേച്ചുപിടിപ്പിക്കാനും പക്ഷികൾക്കെളുപ്പമാണ്. കുളങ്ങള്‍, മറ്റു തുറസ്സായ ജലസംഭരണികൾ, ഇലകളിലും മറ്റുമുള്ള വെള്ളത്തുള്ളികൾ എന്നിവയിൽ നിന്നൊക്കെയാണ് പക്ഷികൾ വെള്ളം കുടിക്കുന്നത്. പല രീതിയിൽ പക്ഷികൾക്ക് വെള്ളം നൽകാൻ സാധിക്കും.

ഇതിലൊന്ന് ബേഡ് ബാത്ത് ഉപയോഗിച്ചാണ്. ഒരു ഉയർന്ന സ്റ്റാൻഡിനു മുകളിൽ വൃത്താകൃതിയിലുള്ള ഒരു ട്രേ വച്ചതുപോലെയുള്ള ഘടനയാണ് ബേഡ് ബാത്തുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്. അലങ്കാരങ്ങളോടുകൂടിയ ബേഡ് ബാത്തുകൾ വാങ്ങാൻ സാധിക്കും. ഉദ്യാനങ്ങൾക്ക് ഒരു അലങ്കാരം കൂടിയാണ് ഇത്.

ഇതല്ലെങ്കിൽ തുറന്ന മൺപാത്രങ്ങളിൽ വെള്ളം തണലുള്ള സ്ഥലത്തുവച്ചുകൊടുക്കാം. ഇവയിൽ വെള്ളം നിറയ്ക്കുമ്പോൾ, കുടിക്കാനും കുളിക്കാനും വരുന്ന ചെറിയ പക്ഷികൾ മുങ്ങിപ്പോകുകയില്ലെന്ന് ഉറപ്പുവരുത്താം. മുറികളുടെ ബാൽക്കണിയിലും മറ്റും കെട്ടിത്തൂക്കിയിടാവുന്ന നിലയിൽ ബേഡ് ഫീഡറുകളിലും വെള്ളം നിറയ്ക്കാവുന്നതാണ്. വളരെ നിറപ്പകിട്ടുള്ള ചെറിയ പാത്രങ്ങളിൽ വെള്ളം വച്ചാൽ ശലഭങ്ങളും വിരുന്നെത്തും. നിങ്ങളുടെ ഉദ്യാനത്തിലോ ബാൽക്കണിയിലോ പക്ഷികൾ വിരുന്നെത്തി വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കലപില കൂട്ടുന്നതുമായ കാഴ്ചകൾ ചേതോഹരമാണ്. പക്ഷികളുടെ ശബ്ദവും അവയുടെ ചലനങ്ങളും പറക്കലുകളുമൊക്കെ മനുഷ്യർക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണെന്ന് 2021ൽ ജർമനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു.

English Summary: This Summer Keep water for the Birds, Bees and Butterflies!