ആദിമമനുഷ്യരുടെ ഭക്ഷണം സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പുറത്തുവിട്ട്കൊണ്ട് തെക്കൻ ആഫ്രിക്കൻ മേഖലയിൽ ഒരു കണ്ടെത്തൽ. രണ്ടേകാൽ ലക്ഷം വർഷം പഴക്കമുള്ള ഒച്ചുകളുടെ അവശിഷ്ടമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഈ ഒച്ചുകൾ മേഖലയിൽ സാധാരണയായി കാണപ്പെടുന്നതല്ലെന്ന് ഗവേഷകർ പറയുന്നു. പിന്നീട് ഇവയെങ്ങനെ അവിടെയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിമമനുഷ്യരുടെ ഭക്ഷണം സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പുറത്തുവിട്ട്കൊണ്ട് തെക്കൻ ആഫ്രിക്കൻ മേഖലയിൽ ഒരു കണ്ടെത്തൽ. രണ്ടേകാൽ ലക്ഷം വർഷം പഴക്കമുള്ള ഒച്ചുകളുടെ അവശിഷ്ടമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഈ ഒച്ചുകൾ മേഖലയിൽ സാധാരണയായി കാണപ്പെടുന്നതല്ലെന്ന് ഗവേഷകർ പറയുന്നു. പിന്നീട് ഇവയെങ്ങനെ അവിടെയെത്തി. അവിടെ താമസിച്ച ആദിമ മനുഷ്യരാണ് ഇവയെ എത്തിച്ചത്. അവർക്ക് പ്രധാനപ്പെട്ട ഒരു ഭക്ഷണശ്രോതസ്സായിരുന്നു ഇവ.

ADVERTISEMENT

അക്കാടിനിഡെ എന്ന വിഭാഗത്തിൽപെട്ട ഒച്ചുകളാണ് ഇവ. ദക്ഷിണാഫ്രിക്കയിലെ ഒരു പാറക്കെട്ടിനുള്ളിൽ നിന്നാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ബോർഡർ കേവ് എന്നാണ് ഈ ഗുഹ അറിയപ്പെട്ടിരുന്നത്. ഈ ഒച്ചുകളെ ആദിമമനുഷ്യർ തീയിലിട്ടു ചുട്ടുതിന്നുകയായിരുന്നു പതിവെന്നാണ് ഗവേഷകർ പറയുന്നത്. ഈ ഗുഹയിൽ താമസിച്ചിരുന്ന ആദിമ മനുഷ്യരെപ്പറ്റി മുൻപും പഠനങ്ങളുണ്ടായിരുന്നു. സസ്യങ്ങളുടെ തണ്ടുകളും ചെറിയ മൃഗങ്ങളെയുമൊക്കെയായിരുന്നു ഇവർ കഴിച്ചിരുന്നത്. ഉണങ്ങിയ പുല്ല് ഉപയോഗിച്ച് ഇവർ കിടക്കകൾ ഉണ്ടാക്കിയതിന്റെ തെളിവുകളും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

ബെൽജിയത്തിലെ ബ്രസൽസിൽ സ്ഥിതി ചെയ്യുന്ന റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾചറൽ ഹെറിറ്റേജ് എന്ന സ്ഥാപനത്തിലെ ഗവേഷകയായ മറീൻ വോജ്സിയാസ്കും സംഘവുമാണ് ഗവേഷണം നടത്തിയത്. ഇത്തരം ഒച്ചുകളുടെ ഇറച്ചിയിൽ വലിയ അളവിൽ പ്രോട്ടീനും ഇരുമ്പും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ടായിരുന്നെന്ന് ഗവേഷകർ പറയുന്നു. വിറ്റാമിൻ എ, ബി 12പോലുള്ള വിറ്റാമിനുകളും ഇവയിലുണ്ടായിരുന്നു. എന്നാൽ ഇവ ബാക്ടീരിയകളെയും അപകടകാരികളായ സൂക്ഷ്മജീവികളെയും വഹിച്ചിരുന്നു. ഇതിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാനാകാം ഇവയെ ഉയർന്ന താപനിലയിൽ ആദിമ മനുഷ്യർ ചുട്ടെടുത്തതെന്ന് ഗവേഷകർ പറയുന്നു.

ADVERTISEMENT

ലോകമെമ്പാടും നാൽപതിനായിരത്തോളം വിഭാഗങ്ങളിലുള്ള ഒച്ചുകൾ ഉണ്ടെന്നാണ് കണക്ക്. ഇവ കരയിലും കടലിലും ശുദ്ധജല സ്രോതസ്സുകളിലും അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കരയൊച്ച് ജയന്റ് ആഫ്രിക്കൻ ലാൻഡ് സെയിൽ എന്നു പേരുള്ള ഒച്ചാണ്. ഇവയ്ക്ക് 20 സെന്റിമീറ്റർ നീളമുണ്ട്. ആദ്യകാലത്ത് കിഴക്കൻ ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന ഇവയിപ്പോൾ ലോകത്ത് അന്റാർട്ടിക്ക ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ട്. പെട്ടെന്ന് പ്രജനനം നടത്താൻ കഴിവുള്ളതിനാൽ ഇവ വേഗത്തിൽ വ്യാപിക്കുന്നു. മനുഷ്യരിൽ ചില രോഗങ്ങൾ വരുത്താനും ഇവയ്ക്കു കഴിയും. യുഎസിൽ ഇവയെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

English Summary: Prehistoric Hunters Roasted and Ate Giant Snails 170,000 Years Ago

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT