കറുപ്പും ചുവപ്പും കലർന്ന തൂവലുകൾ, കഴുകനുമായി സാമ്യം; കണ്ടാൽ ഭയക്കുന്ന ‘ഡ്രാക്കുള’ തത്ത
മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവിനു പുറമേ തത്തകളുടെ സൗന്ദര്യമാണ് അവയെ വീടുകളിൽ വളർത്താനുള്ള പ്രധാന കാരണം. മനോഹരമായ പച്ചനിറത്തിൽ കാണപ്പെടുന്ന നാട്ടുതത്തകളും പല ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന വർണവൈവിധ്യം നിറഞ്ഞ മറ്റ് അനേകം തത്ത ഇനങ്ങളുമെല്ലാം നമുക്ക് സുപരിചിതവുമാണ്. പക്ഷേ പൊതുവേ സൗന്ദര്യത്തിന്റെ

മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവിനു പുറമേ തത്തകളുടെ സൗന്ദര്യമാണ് അവയെ വീടുകളിൽ വളർത്താനുള്ള പ്രധാന കാരണം. മനോഹരമായ പച്ചനിറത്തിൽ കാണപ്പെടുന്ന നാട്ടുതത്തകളും പല ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന വർണവൈവിധ്യം നിറഞ്ഞ മറ്റ് അനേകം തത്ത ഇനങ്ങളുമെല്ലാം നമുക്ക് സുപരിചിതവുമാണ്. പക്ഷേ പൊതുവേ സൗന്ദര്യത്തിന്റെ പ്രതീകമായി കാണപ്പെടുന്ന തത്തകൾക്കിടയിൽ നമ്മെ ഭയപ്പെടുത്താൻ കഴിയുന്ന ഒരിനം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ. എന്നാൽ അത്തരത്തിലും ഒരു തത്തയുണ്ട്. ഡ്രാക്കുള പാരറ്റ് എന്നാണ് ഈ സവിശേഷ ഇനത്തിന്റെ പേര്.
ഡ്രാക്കുള പാരറ്റ് എന്നാണ് വിളിപ്പേരെങ്കിലും ഇവയുടെ യഥാർഥ പേര് പെസ്ക്വെറ്റ്സ് പാരറ്റ് എന്നാണ്. ന്യൂ ഗിനിയയിലെ മലനിരകൾ നിറഞ്ഞ മഴക്കാടുകളാണ് ഇവയുടെ നാട്. പ്രത്യേകതകൾകൊണ്ട് തത്തകളുടെ ഇനത്തിൽ ആണെങ്കിലും ആദ്യ കാഴ്ചയിൽ ഇവയുടെ മുഖത്തിന് കഴുകനുമായാണ് സാമ്യം തോന്നുക. ഇക്കാരണംകൊണ്ട് വൾച്ചറൈൻ പാരറ്റ് എന്നും ഇവ അറിയപ്പെടാറുണ്ട്. കറുപ്പും ചുവപ്പും ഇടകലർന്ന നിറങ്ങളിലാണ് ഇവയുടെ ശരീരം. തലയിലും ശരീരത്തിന്റെ പുറം ഭാഗത്തും വാലിലും എല്ലാം കറുപ്പ് നിറമാണ്. എന്നാൽ ചിറകുകളിലും ശരീരത്തിന്റെ അടിഭാഗത്തും മനോഹരമായ ചുവപ്പ് നിറവും കാണാം.
രൂപത്തിലെ പ്രത്യേകതകൊണ്ട് കണ്ടാൽ അടുക്കാൻ തോന്നില്ലെങ്കിലും കഴുകനെപ്പോലെ രക്തദാഹിയായ ഒരു ഇനമല്ല പെസ്ക്വെറ്റ്സ് തത്തകൾ. പലയിനം അത്തിപ്പഴങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഭക്ഷണകാര്യത്തിലെ ഈ പ്രത്യേകതകൊണ്ടു തന്നെ ഇവ നിലനിൽപിന് ഭീഷണി നേരിടുന്ന ഒരു വർഗം കൂടിയാണ്. തലയുടെ ഭാഗത്ത് രോമങ്ങൾ താരതമ്യേന കുറവായതുമൂലം ഇവയുടെ ചുണ്ടുകൾക്ക് നീളം ഏറയുള്ളതായാണ് കാണപ്പെടുന്നത്. വഴുവഴുപ്പുള്ള പഴങ്ങളിൽ തല ഭാഗത്തെ രോമങ്ങൾ ഒട്ടിപ്പോകാതെ ശ്രദ്ധിക്കുന്നതിനും ഈ ആകൃതി ഇവയെ സഹായിക്കുന്നുണ്ട്. അത്തിപ്പഴത്തിന് പുറമേ ചിലയിനം പൂക്കളും തേനും ഇവ ഭക്ഷിക്കാറുണ്ടെന്നും പല കാലങ്ങളായി നടത്തിയ നിരീക്ഷണങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
പൂർണവളർച്ചയെത്തിയ ഒരു ഡ്രാക്കുള തത്തയ്ക്ക് ഏകദേശം 18 ഇഞ്ച് വരെ നീളമുണ്ടാകും.ഇവയിലെ ആൺ വർഗത്തിന് കണ്ണിന് പിന്നിലായി ചുവന്ന നിറത്തിലുള്ള ഒരു പൊട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഇവയുടെ പ്രജനന രീതികൾ എങ്ങനെയാണെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. പൊള്ളയായ വലിയ മരങ്ങൾക്കുള്ളിൽ ഒരു സമയം രണ്ട് മുട്ടകളാണ് ഇവ അടയിരുന്ന് വിരിയിക്കുന്നത്. ഇണയ്ക്കൊപ്പമോ 20 തത്തകൾവരെ ഉൾപ്പെടുന്ന ഒരു കൂട്ടത്തിനൊപ്പമോ ആണ് ഇവയുടെ സഞ്ചാരം.
എന്നാൽ മറ്റു തത്ത ഇനങ്ങളെപ്പോലെ ഇവയെ ഇണക്കി വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. കാരണം പൊതുവേ വനമേഖലയിൽ ജീവിക്കാൻ താല്പര്യപ്പെടുന്ന ഇവയുടെ പെരുമാറ്റ രീതികൾ പ്രവചനാതീതമാണ്. ഇതിനെല്ലാം പുറമേ വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ സ്വന്തമാക്കി വയ്ക്കുന്നത് ലോകത്ത് പല ഭാഗങ്ങളിലും നിയമവിരുദ്ധവുമാണ്. ചിറകുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ അനധികൃതമായി പിടികൂടുന്നതും സ്വാഭാവിക ആവാസ വ്യവസ്ഥ കൈയേറുന്നതും നശിപ്പിക്കപ്പെടുന്നതും മൂലം ഇവയുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
English Summary: The Dracula parrot is intimidating