ബംഗാളിലെ അപൂർവമായ ഒരു വിചിത്രപ്രതിഭാസമാണ് അലേയ ലൈറ്റ്സ്. ബംഗാളിലെ ചതുപ്പുനിലങ്ങളിലാണ് ഈ പ്രകാശം കാണപ്പെടുന്നത്. പ്രകൃതിപരമായ ഒട്ടേറെ വൈവിധ്യങ്ങളും പ്രതിഭാസങ്ങളുമുള്ള സംസ്ഥാനമാണിത്. അലേയ ലൈറ്റ്സ് പിന്തുടർന്നുപോയ കുറേയെറെ മത്സ്യത്തൊഴിലാളികൾക്ക് അപകടങ്ങളും മരണങ്ങളുമൊക്കെ പറ്റിയിട്ടുള്ളതിനാൽ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളിലെ അപൂർവമായ ഒരു വിചിത്രപ്രതിഭാസമാണ് അലേയ ലൈറ്റ്സ്. ബംഗാളിലെ ചതുപ്പുനിലങ്ങളിലാണ് ഈ പ്രകാശം കാണപ്പെടുന്നത്. പ്രകൃതിപരമായ ഒട്ടേറെ വൈവിധ്യങ്ങളും പ്രതിഭാസങ്ങളുമുള്ള സംസ്ഥാനമാണിത്.  അലേയ ലൈറ്റ്സ് പിന്തുടർന്നുപോയ കുറേയെറെ മത്സ്യത്തൊഴിലാളികൾക്ക് അപകടങ്ങളും മരണങ്ങളുമൊക്കെ പറ്റിയിട്ടുള്ളതിനാൽ വളരെ ദുരൂഹതയോടെയാണ് ഈ പ്രകാശത്തെ പലപ്പോഴും നോക്കി കാണുന്നത്.

ADVERTISEMENT

അവിടത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഈ പ്രകാശത്തെക്കുറിച്ച് നിറംപിടിപ്പിച്ച ദുരൂഹ കഥകളുണ്ട്. ചതുപ്പിൽ ജീവൻ നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ ആത്മാവാണ് ഈ പ്രകാശമായി വരുന്നതെന്നാണ് അവരുടെ വിശ്വാസം. പ്രത്യേകിച്ച് കാരണങ്ങൾ തോന്നാതെ ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന പ്രകാശത്തെ പ്രേതപ്രകാശങ്ങൾ എന്നു വിളിക്കാറുണ്ട്. ഇതിൽപെട്ടതാണ് അലെയ. ചതുപ്പിൽ നിന്നുടലെടുക്കുന്ന ചില വാതകങ്ങൾ മൂലമാണ് ഇത്തരം പ്രകാശം സംഭവിക്കുന്നതെന്നാണ് ശാസ്ത്രീയമായി പറയപ്പെടുന്നത്. അലെയ മാത്രമല്ല പ്രേതപ്രകാശങ്ങളുടെ കൂട്ടത്തിലുള്ളത്. ഗുജറാത്തിലെ റാൻ ഓഫ് കച്ച് മേഖലയിൽ കാണപ്പെടുന്ന ഒരു പ്രേതപ്രകാശം അറിയപ്പെടുന്നത് ചിർ ബട്ടി എന്ന പേരിലാണ്. റാൻഓഫ് കച്ചിനു സമീപമുള്ള ബന്നി ഗ്രാസ്‌ലാൻഡ് റിസർവിലാണ് ഇവ കാണപ്പെടുന്നത്.

ADVERTISEMENT

യുഎസിലെ ബ്ലൂറിഡ്ജ് പാർക്‌വേയിൽ കാണപ്പെടുന്ന ബ്രൗൺ മൗണ്ടൻ ലൈറ്റ്. വെർജീനിയയിൽ പ്രത്യക്ഷപ്പെടന്ന കൊഹോക്കി ലൈറ്റ്, നോർവേയിൽ ഇടയ്ക്കിടെ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഹെസ്ഡാലൻ ലൈറ്റ്സ് തുടങ്ങിയവയെല്ലാം പ്രേതപ്രകാശങ്ങളുടെ കൂട്ടത്തിൽപെടുന്നതാണ്. ബംഗാളിലെ പ്രേതപ്രകാശം വിൽ ഓ ദി വ്സ്പ് എന്ന വിഭാഗത്തിൽപെടുന്നതാണ്. ഇംഗ്ലിഷ് കെട്ടുകഥകളിലും മറ്റും ജാക്ക് ഓ ലാന്റേൺ എന്ന പേരിലും ഇതറിയപ്പെടുന്നു. റാന്തൽവിളക്കുകളുടെ നാളം പോലെ അനുഭവപ്പെട്ട് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് അവരെ അപകടങ്ങളിലേക്കു നയിക്കുന്ന പ്രകാശമായിട്ടാണ് ഇവ ഇംഗ്ലിഷ് മിത്തുകളിൽ അവതരിപ്പിക്കപ്പെടുന്നത്.

ADVERTISEMENT

English Summary: Aleya Ghost Lights In Bengal Swamps

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT