പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും മനുഷ്യരെ ദുഖത്തിലാക്കാറുണ്ട്. ഇതുമൂലം പലതരം അസുഖങ്ങളും എന്തിന് മരണത്തിലേക്ക് പോലും നയിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, ചില ജീവികൾക്കിടയിലും ഇത്തരം വൈകാരിക അടുപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സമാനമായ പ്രതിഭാസം ഈച്ചകളിലും

പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും മനുഷ്യരെ ദുഖത്തിലാക്കാറുണ്ട്. ഇതുമൂലം പലതരം അസുഖങ്ങളും എന്തിന് മരണത്തിലേക്ക് പോലും നയിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, ചില ജീവികൾക്കിടയിലും ഇത്തരം വൈകാരിക അടുപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സമാനമായ പ്രതിഭാസം ഈച്ചകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും മനുഷ്യരെ ദുഖത്തിലാക്കാറുണ്ട്. ഇതുമൂലം പലതരം അസുഖങ്ങളും എന്തിന് മരണത്തിലേക്ക് പോലും നയിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, ചില ജീവികൾക്കിടയിലും ഇത്തരം വൈകാരിക അടുപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സമാനമായ പ്രതിഭാസം ഈച്ചകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും മനുഷ്യരെ ദുഖത്തിലാക്കാറുണ്ട്. ഇതുമൂലം പലതരം അസുഖങ്ങളും എന്തിന് മരണത്തിലേക്ക് പോലും നയിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, ചില ജീവികൾക്കിടയിലും ഇത്തരം വൈകാരിക അടുപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സമാനമായ പ്രതിഭാസം ഈച്ചകളിലും കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പഴയീച്ചകളിലാണ് ഇത്തരം വൈകാരിക നിമിഷങ്ങൾ കാരണം ആയുസ് കുറയുന്നതായി കണ്ടെത്തിയത്. 

ഡോസോഫീലിയ മെലനോഗാസ്റ്റർ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നവയാണ് കോമൺ ഫ്രൂട്ട് ഫ്ലൈ അഥവാ പഴയീച്ച. ഒരു ഈച്ച ചത്ത് കിടക്കുന്നത് മറ്റ് ഈച്ചകൾ കണ്ടാൽ ക്രമേണ ഇവർ ഭക്ഷണം തേടുന്നത് കുറയ്ക്കും. ഇതിന്റെ ഫലമായി ശരീരം ശോഷിച്ച് വരുമെന്നും ഗവേഷകർ നിരീക്ഷിച്ചു. നേരത്തെ ചത്ത് വീണതായി കണ്ടെത്തിയ ഈച്ചകളുടെ സമീപത്തായി തന്നെ ഇവ മരിച്ചുവീഴുമെന്നും ഗവേഷകർ പറയുന്നു.

ADVERTISEMENT

ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെ തോന്നാവുന്ന ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയത കൂടി ഗവേഷകർ വിശദീകരിക്കുന്നുണ്ട്. ഈച്ചകളിലെ ന്യൂറോൺട്രാൻസ്മിറ്ററുകളുടെ പ്രവർത്തനവുമായാണ് ഈ പ്രതിഭാസത്തെ ഗവേഷകർ ബന്ധിപ്പിക്കുന്നത്. മറ്റ് ഈച്ചകൾ ചത്ത് കിടക്കുന്നത് കാണുമ്പോൾ ന്യൂറോട്രാസ്മിറ്ററായ സെറോടോണിൻ സജീവമാകുമെന്നും ഇത് ഈച്ചകളുടെ പ്രായമാകുന്ന പ്രക്രിയ അതിവേഗത്തിലാക്കുമെന്നും ഗവേഷകർ പറയുന്നു. 

പഴയീച്ച (Contributer: Arif_Vector/ Shutterstock)

Read Also: തൊട്ടാൽ പൊള്ളും, കാഴ്ച നഷ്ടപ്പെടും; ഈ ചെടി ഏറ്റവും അപകടകാരി: ജാഗ്രത!

ADVERTISEMENT

ഈച്ചകളുടെ ന്യൂറോൺസർക്യൂട്ടിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനം നിർണായകമാണെന്ന് ഗവേഷകർ പറയുന്നു. കാരണം ഈച്ചകളിൽ മരണം കാണുമ്പോഴുണ്ടാകുന്ന ന്യൂറോൺ മാറ്റങ്ങൾ തന്നെയാണ് വലിയ ജീവികളെ സ്വാധീനിക്കുന്നത്. ജീവികളുടെ തലച്ചോറിലെ ന്യൂറോണുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവയുടെ ശരീരത്തേയും ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്നതിനുള്ള തെളിവുകൂടിയാണ് ഈച്ചകളുടെ മരണമെന്ന് കണക്കാക്കാം. വലിയ ജീവികളിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും ഈച്ചകളിലെ പഠനം കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ന്യൂറോണുകളുടെ സ്വാധീനത്തിൽ സെൻസറി പെർസപ്ഷൻ അഥവാ ജീവികളുടെ ഗ്രഹണ ശേഷിക്ക് കുറവ് സംഭവിക്കുമെന്നും ഇത് ജീവികളുടെ ആയുസ്സിനെ തന്നെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു. ഈച്ചകളുടെ ഈ കൂട്ടമരണത്തെക്കുറിച്ചുള്ള പഠനങ്ങൾ മുൻപേ തന്നെ ശാസ്ത്രലോകത്ത് നടന്നിരുന്നു. എന്നാൽ ഇതിന് പിന്നിലെ കാരണം അജ്ഞാതമായിരുന്നു. ഈ മരണങ്ങൾക്ക് പിന്നിലെ ന്യൂറോണുകളുടയും സെൻസറി പെർസപ്ഷനുകളുടെയും പങ്ക് ഇപ്പോൾ മാത്രമാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.

ADVERTISEMENT

സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് കോശങ്ങൾ തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്നത്. കൂടാതെ 5-HT2A എന്ന സെറോടോണിന്റെ സന്ദേശസ്വീകരണ സംവിധാനവും ഈ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പഴയീച്ചകളിൽ സ്വന്തം വർഗത്തിൽ പെട്ട ഈച്ചകളുടെ ശരീരം കാണുമ്പോൾ ന്യൂറോണിൽ ഏറ്റവുമധികം മാറ്റങ്ങൾ വരുത്തുന്നത് സെറോടോണിലും അതിന്റെ സന്ദേശ സ്വീകരണ സംവിധാനത്തിലും ആണ്. ഈ മാറ്റത്തോടെ സെടോടോണിനിൽ ഗവേഷകർ ഡെത്ത് പെർസെപ്ഷൻ അഥവാ മരണ വീക്ഷണം എന്ന് വിളിയ്ക്കുന്ന ഒരു മാറ്റം സംഭവിക്കുന്നു.

ഈ മാറ്റങ്ങളാണ് ക്രമേണ ഈച്ചകളുടെ പ്രായമാകുന്ന പ്രക്രിയ വേഗത്തിലാക്കുകയും അതുവഴി അവയുടെ മരണം പെട്ടെന്നാക്കുകയും ചെയ്യുന്നതെന്ന് ഗവേഷകർ വിവരിക്കുന്നു. ഈച്ചകളുടെയും മനുഷ്യരുടെയും തലച്ചോറുകൾ തമ്മിൽ സാരമായ അന്തരം തന്നെയുണ്ട്. എങ്കിലും ഈച്ചകളിലെ ന്യൂറോണുകളും അവ പ്രായവർധനയിൽ വഹിക്കുന്ന പങ്കും വ്യക്തമായി മനസ്സിലാക്കിയാൽ അത് മനുഷ്യരിലെയും പ്രായവർധനയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

English Summary: Seeing Dead Flies Makes Other Flies Die Faster

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT