ഫംഗസുകൾ മനുഷ്യനെ സോംബികളാക്കി മാറ്റുന്നത് സിനിമകളിൽ കണ്ടുകാണും. അതൊരു ഫിക്ഷൻ കഥ മാത്രമാക്കി ഒതുക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.വലിയ ജീവികളുടെ ശരീര ഊഷ്മാവിൽ അതിജീവിക്കാൻ കഴിയുന്ന ഫംഗസുകൾ ഇതുവരെ ഉടലെടുത്തിട്ടില്ല എന്നതിനാൽ

ഫംഗസുകൾ മനുഷ്യനെ സോംബികളാക്കി മാറ്റുന്നത് സിനിമകളിൽ കണ്ടുകാണും. അതൊരു ഫിക്ഷൻ കഥ മാത്രമാക്കി ഒതുക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.വലിയ ജീവികളുടെ ശരീര ഊഷ്മാവിൽ അതിജീവിക്കാൻ കഴിയുന്ന ഫംഗസുകൾ ഇതുവരെ ഉടലെടുത്തിട്ടില്ല എന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫംഗസുകൾ മനുഷ്യനെ സോംബികളാക്കി മാറ്റുന്നത് സിനിമകളിൽ കണ്ടുകാണും. അതൊരു ഫിക്ഷൻ കഥ മാത്രമാക്കി ഒതുക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.വലിയ ജീവികളുടെ ശരീര ഊഷ്മാവിൽ അതിജീവിക്കാൻ കഴിയുന്ന ഫംഗസുകൾ ഇതുവരെ ഉടലെടുത്തിട്ടില്ല എന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫംഗസുകൾ മനുഷ്യനെ സോംബികളാക്കി മാറ്റുന്നത് സിനിമകളിൽ കണ്ടുകാണും. അതൊരു ഫിക്ഷൻ കഥ മാത്രമാക്കി ഒതുക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. വലിയ ജീവികളുടെ ശരീര ഊഷ്മാവിൽ അതിജീവിക്കാൻ കഴിയുന്ന ഫംഗസുകൾ ഇതുവരെ ഉടലെടുത്തിട്ടില്ല എന്നതിനാൽ മനുഷ്യർ തൽക്കാലത്തേക്ക് സോംബി ഫംഗസുകളെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. എന്നാൽ സോംബി ഫംഗസുകൾ ചെറുജീവികളെ എങ്ങനെ ബാധിക്കുന്നുവെന്നും സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാൻ വേണ്ടി ഈ ഫംഗസുകൾ എങ്ങനെയാണ് ചെറുജീവികളെ നിയന്ത്രിക്കുന്നതെന്നും വ്യക്തമായി വിശദീകരിക്കുന്നതാണ് സമീപകാലത്ത് ഈച്ചകളിൽ നടന്ന പഠനം. 

സോംബികൾ എന്ന് അറിയപ്പെടുന്നത് അധിനിവേശ സൂക്ഷ്മജീവികളാൽ ശരീരം നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലുള്ള ജീവികളാണ്. മിക്കവാറും ഈ അധിനിവേശ ജീവികളുടെ ഇടപെടലൂടെ മരണം സംഭവിച്ച ശേഷവും ശരീരം ഇതേ ജീവികളുടെ നിയന്ത്രണത്തിൽ തുടരുന്ന അവസ്ഥയുമുണ്ട്. സിനിമകളിലും മറ്റും ചിത്രീകരിക്കുന്നത് ഇത്തരം അവസ്ഥയാണ്. എന്നാൽ ജീവൻ നഷ്ടപ്പെടാത്ത അവസ്ഥയിലും ഫംഗസ്, വൈറസ് എന്നിവയുടെ നിയന്ത്രണത്തിൽപ്പെട്ടുപോകുന്ന ചെറുജീവികളും ഉണ്ട്. 

ADVERTISEMENT

ശരീരത്തെ നിയന്ത്രിക്കുന്ന ഫംഗസുകൾ

ആത്യന്തികമായി ഇങ്ങനെ മറ്റ് ജീവികളുടെ ശരീരത്തിൽ കയറിക്കൂടി അവയെ നിയന്ത്രിക്കാൻ തുടങ്ങുന്ന ഫംഗലുകൾക്കും വൈറസുകൾക്കും ഒരു ലക്ഷ്യമേയുള്ളൂ. സ്വന്തം ജീവിവർഗത്തിന്റെ പരമാവധി പ്രജനനം ഉറപ്പാക്കുക. ഈ ലക്ഷ്യം തന്നെയാണ് തുടക്കത്തിൽ പറഞ്ഞ ഈച്ചകളെ ബാധിക്കുന്ന ഫംഗസുകൾക്കും ഉള്ളത്. സ്വന്തം ലക്ഷ്യം നേടാനായി ഈച്ചകളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഗവേഷകർ പുതിയ പഠനത്തിൽ വിശദീകരിക്കുന്നു.

ഫ്രൂട്ട് ഫ്ലൈ (Photo: Twitter/@eLife)

ഡ്രോസോഫിലാ മലനോഗാസ്റ്റർ എന്ന വിഭാഗത്തിൽ പെടുന്ന പഴയീച്ചകളിലെ ഫംഗസ് ബാധയെക്കുറിച്ചാണ് ഗവേഷകർ പഠിച്ചത്. എന്റമോർഫത്തോറ മ്യൂസിയ എന്ന വിഭാഗത്തിൽപ്പെട്ട ഫംഗസുകളാണ് ഈ ഈച്ചകളെ ബാധിക്കാറുള്ളത്. ഈ ജീവികളെ ബാധിക്കുന്ന ഫംഗസ് ഇവയുടെ ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് എന്ന അറിയപ്പെടുന്ന സംവിധാനത്തെയും തലച്ചോറിലെ ഹോർമുകളെയും നിയന്ത്രിച്ച് ജീവികളുടെ നിയന്ത്രണം തന്നെ ഏറ്റടുക്കുകയാണ് പതിവ്.

സമ്മിറ്റിങ് എന്ന ഫംഗസ് തന്ത്രം

ADVERTISEMENT

ഫംഗസുകൾ ബാധിക്കുന്ന പഴയീച്ചകൾ വളരെ ഉയരത്തിലേക്ക് പറക്കുന്നതായി ഗവേഷകർ നീരീക്ഷിച്ചു. ഇതാണ് ഗവേഷണത്തിൽ വഴിത്തിരിവായതും. സമ്മിറ്റിങ് എന്നാണ് സ്വന്തം ഇച്ഛക്ക് വിരുദ്ധമായി, ഫംഗസുകളുടെ നിയന്ത്രണത്തിൽ ഈച്ചകൾ ഉയരത്തിലേക്ക് പറക്കുന്നതിനെ ഗവേഷകർ വിളിക്കുന്നത്. സാധാരണ പറക്കുന്നതിലും വളരെ ഉയർന്ന് പറക്കാൻ ഈച്ചകളെ പ്രേരിപ്പിക്കുന്ന ഘടകത്തെക്കുറിച്ച് ഗവേഷകർ വിശദമായി പരിശോധിച്ചു. 

ഉയരത്തിലേക്ക് എത്തിക്കുന്ന ഈച്ചകളിൽ നിന്ന് സ്പോർ എന്നറിയപ്പെടുന്ന പദാർത്ഥങ്ങൾ അന്തരീക്ഷത്തിൽ പരക്കും. സ്പോർ എന്നത് ഫംഗസുകളുടെ പ്രത്യുത്പാദന സെല്ലുകളാണ്. ഏതാണ്ട് വിത്തു പാകുന്നതിന് തുല്യമായ പ്രവർത്തിയാണ് ഇവിടെ ഈച്ചകൾ വഴി നടക്കുന്നത്. ഉയരത്തിൽ നിന്ന് പുറത്തേക്ക് വരുന്നതിനാൽ സ്പോറുകൾ വളരെ വലിയ പ്രദേശത്തേക്ക് വിതരണം ചെയ്യപ്പെടുകയും ഇത് വഴി പരമാവധി ദൂരത്തേക്ക് ഫംഗസിന്റെ വ്യാപനം നടക്കുകയും ചെയ്യും.

Credit:Utkarsh Patil/ istock

സമ്മിറ്റിങ് എന്നത് ഇച്ചയുടെ സ്വബോധത്തോടെ നടക്കുന്ന ഒരു പ്രവർത്തിയല്ലെന്ന് ഗവേഷകർ പറയുന്നു. ഈച്ചയുടെ ലോക്കോമോട്ടർ പ്രവർത്തനങ്ങൾ പൂർണ്ണമായും ഫംഗസിന്റെ നിയന്ത്രണത്തിലെത്തി ശേഷമാണ് സമ്മിറ്റിങ് നടക്കുന്നത്. സോംബി ഫ്ലൈ ബിഹോവിയർ എന്നും ഈ സമ്മിറ്റിങ് എന്ന പ്രതിഭാസത്തെ വിളിക്കാറുണ്ട്. ഈ ഈച്ചകൾ ചത്ത് വീഴുന്നതിന് ഏതാണ്ട് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് ഇവ സോംബി ഫ്ലൈ എന്നറിയപ്പെടുന്ന പ്രവർത്തി നടത്തുന്നത്. അല്ലെങ്കിൽ സമ്മിറ്റിങ്ങിന് ശേഷം ഏതാണ്ട് രണ്ട് മണിക്കൂറോളം മാത്രമെ ഈച്ചകൾ ജീവിച്ചിരിക്കൂ എന്നും വ്യാഖ്യാനിക്കാം. ഇതും ഇരയായി തിരഞ്ഞെടുക്കുന്ന ജീവിയെ തങ്ങളുടെ പ്രത്യുത്പാദനത്തിനും വ്യാപനത്തിനും വേണ്ടിയാണ് ഫംഗസുകൾ തിരഞ്ഞെടുക്കുന്നത് എന്നതിന് തെളിവാണ്. 

നാഡീവ്യൂഹം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ

ADVERTISEMENT

വിശദമായ പഠനത്തിൽ ഈച്ചകളിൽ സമ്മിറ്റിങ്ങിന് മുൻപായി അവയുടെ പറക്കുന്ന വേഗത വലിയ തോതിൽ വർധിച്ചതായി ഗവേഷകർ കണ്ടെത്തി. തുടർന്ന് ഇത്തരത്തിൽ മരിച്ച ഈച്ചകളുടെ കോശങ്ങൾ ഗവേഷകർ വിശദമായി പഠനം നടത്തിയിരുന്നു. തുടർന്ന് ഫംഗസ് ഇത്തരം ഈച്ചകളിൽ ലക്ഷ്യമിട്ടത് തലച്ചോറിലെ പ്രത്യേക മേഖലകളെ ആയിരുന്നുവെന്ന് കണ്ടെത്തി. പ്രത്യേകിച്ചും ഈച്ചകളുടെ നാഡീവ്യൂഹത്തെയും ഇതോടൊപ്പം സിക്കാർഡിയൻ എന്നറിയപ്പെടുന്ന പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മേഖലയുമാണ് ഫംഗസുകൾ ബാധിച്ചത്. ഈ ശരീരഭാഗങ്ങളെ സ്വാധീനിച്ച് ഒരു പ്രത്യേക ഹോർമോൺ പുറപ്പെടുവിക്കുകയാണ് ഫംഗസുകൾ ചെയ്യുന്നത്. 

അതേസമയം സമ്മിറ്റിങ്ങിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോഴെ ചില ഈച്ചകളെ ഗവേഷകർ പഠനത്തിന് വിധേയമാക്കിയിരുന്നു. തുടർന്ന് ഫംഗസുകളുടെ സ്വാധീനത്തിൽ ഈച്ചകളുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളെ ഗവേഷകർ നിയന്ത്രണവിധേയമാക്കി. ഇതോടെ ഈച്ചകളുടെ സമ്മിറ്റിങ്ങിനുള്ള താൽപര്യം വലിയ അളവിൽ കുറഞ്ഞതായും ഗവേഷകർ മനസ്സിലാക്കി. ഇതിൽ നിന്നാണ് ഫംഗസുകൾ നാഡീവ്യൂഹത്തെ സ്വാധീനിച്ച് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതായും, ഈ ഹോർമോണുകളാണ് ഈച്ചകളുടെ ലോക്കോമോട്ടർ സംവിധാനത്തെ നിയന്ത്രിച്ച് അവയെ ഉയർന്ന് പറക്കാനും പ്രേരിപ്പിക്കുന്നതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

ഈ കണ്ടെത്തൽ ഉറപ്പ് വരുത്തുന്നതിനായി ഗവേഷകർ ഈച്ചകളുടെ രക്തപരിശോധനയും നടത്തി. സമ്മിറ്റിങ്ങിന് വിധേയമായ ഈച്ചകളുടെയും, സമ്മിറ്റിങ്ങിൽ നിന്ന് ഹോർമോൺ നിയന്ത്രണത്തിലൂടെ ഗവേഷകർ വിലക്കിയ ഈച്ചകളുടെയും രക്തങ്ങളാണ് ഗവേഷകർ ശേഖരിച്ചത്. ഈ രണ്ട് ഈച്ചകളുടെയും രക്തത്തിന്റെ ഘടനയിൽ തന്നെ ഗവേഷകർ വ്യത്യാസം കണ്ടെത്തി. തുടർന്ന് സമ്മിറ്റിങ്ങിന് വിധേയമായ ഈച്ചകളുടെ ശരീരത്തിൽ നിന്നെടുന്ന രക്തം സമ്മിറ്റിങ്ങ് നിയന്ത്രിച്ച ഈച്ചകളിൽ നിക്ഷേപിച്ചു. തുടർന്ന് ഇങ്ങനെ നിയന്ത്രണ വിധേയരായ ഈച്ചകളുടെ സ്വഭാവത്തിലും സമ്മിംറ്റിംഗ് സമാനമായ സ്വഭാവം തിരികെ എത്തി. 

ഫംഗസുകൾ ഈച്ചകളുടെ ഉള്ളിൽ എത്തുന്നത് എങ്ങനെ

സമ്മിറ്റിങ്ങിന് വിധേയരാകുന്ന ഈച്ചകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പോറുകൾ മറ്റ് ഈച്ചകളുടെ മേൽ പതിക്കുമ്പോഴാണ് ഫംഗസുകൾ അവയിലേക്കും പകരുന്നത്. പോറുകൾ നേരിട്ടോ അല്ലെങ്കിൽ മറ്റ് പ്രതലങ്ങളിൽ പറ്റിപ്പിടിച്ച് പിന്നീടോ ഈച്ചകളിൽ എത്താം. പോറുകൾ എന്ന കോശങ്ങൾ പുറപ്പെടുവിക്കുന്ന എൻസൈമുകൾ ഇവയെ ഈച്ചകളുടെ ശരീരം തുളച്ച് ഫംഗസിനെ ഉള്ളിലെത്താൻ സഹായിക്കുന്നു. തുടർന്ന് ഈച്ചയുടെ അന്തരിക അവയവങ്ങളിൽ ഒന്നാകെ ഈ ഫംഗസ് പടർന്ന് പിടിക്കുന്നു. ഉള്ളിൽ നിന്ന് കാർന്ന് തിന്നുന്ന പ്രവർത്തിക്ക് സമാനമായാണ് ഫംഗസിന്റെ ഈ കടന്ന് കയറ്റത്തെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. 

പഴയീച്ച (Contributer: Arif_Vector/ Shutterstock)

ഈച്ചകളുടെ ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്തുകൊണ്ടാണ് ഫംഗസുകളുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. ഈ ഘട്ടത്തിൽ ഫംഗസുകൾ ഈച്ചകളുടെ നാഡീവ്യൂഹം, മസിലുകൾ, വയറ് എന്നിവയൊഴിച്ച് മറ്റെല്ലായിടത്തെയും പോഷകങ്ങൾ ഫംഗസുകൾ പതിയെ വലിച്ചെടുക്കും. ഈ സമയത്തെല്ലാം ഈച്ചകൾ സ്വന്തം ഇഷ്ടപ്രകാരം ഭക്ഷണം തേടുകയും, മുട്ടയിടുകയും എല്ലാം ചെയ്യുന്നുണ്ടാകും. മൂന്നാം ഘട്ടത്തിലാണ് ഫംഗസുകൾ സ്വന്തം പ്രജനനത്തിന് ആവശ്യമായ ഒരുക്കങ്ങൾ ആരംഭിക്കുന്നത്. 

ഈ ഘട്ടത്തിൽ ഫംഗസുകൾ ഈച്ചകളുടെ ദഹനസംവിധാനത്തിലേക്കും കടന്ന് കയറും ഇതോടെ ഏതാണ്ട് ജീവച്ഛവമായ അവസ്ഥയിലേക്ക് ഈച്ചകൾ മാറും. ക്രമേണ നാഡീവ്യൂഹത്തിന്റെ നിയന്ത്രണം കൂടി ഏറ്റെടുത്ത് ഈച്ചയുടെ ചലനങ്ങളെയും ഫംഗസുകൾ നിയന്ത്രിക്കാൻ തുടങ്ങും. തുടർന്നാണ് ഇവയുടെ സമ്മിറ്റിങ്ങിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്.

ഫംഗസുകൾ എങ്ങനെ ഈച്ചകളുടെ ശരീരത്തെ ഇത്ര ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിൽ ഇനിയും നിരവധി ഉത്തരങ്ങൾ ലഭിക്കാൻ ബാക്കിയുണ്ട്. ഈ ഉത്തരങ്ങൾ കണ്ടെത്താനായി ഗവേഷകർ ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്. ഏതായാലും ഈ ഫംഗസുകൾക്ക് ചെറുജീവികളെ മാത്രമെ ഇത്തരത്തിൽ ആക്രമിക്കാനും നിയന്ത്രിക്കാനും കഴിയൂ എന്നതിൽ നമുക്ക് തൽക്കാലത്തേക്ക് എങ്കിലും ആശ്വസിക്കാം.

English Summary: Mind-Controlling Fungus Forces Zombie Flies Into A Death Climb

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT