ദിനോസറുകൾക്കൊപ്പം ജീവിച്ച ജല്ലിഫിഷുകൾ ഇന്നും ചെറുപ്പക്കാർ; 66 ദശലക്ഷം വർഷമായി കടലിൽ: രഹസ്യമെന്ത്?
മരണമില്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിപ്പേരാണ്. അതിനുവേണ്ടി വിശ്വാസത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടുപിടിച്ച് അവർ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയം കണ്ടിട്ടില്ല. എന്നാൽ ജല്ലിഫിഷുകൾക്ക് മരണത്തെ തോൽപ്പിക്കാനാകും. ദിനോസറുകളുടെ കാലഘട്ടത്തിൽ
മരണമില്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിപ്പേരാണ്. അതിനുവേണ്ടി വിശ്വാസത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടുപിടിച്ച് അവർ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയം കണ്ടിട്ടില്ല. എന്നാൽ ജല്ലിഫിഷുകൾക്ക് മരണത്തെ തോൽപ്പിക്കാനാകും. ദിനോസറുകളുടെ കാലഘട്ടത്തിൽ
മരണമില്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിപ്പേരാണ്. അതിനുവേണ്ടി വിശ്വാസത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടുപിടിച്ച് അവർ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയം കണ്ടിട്ടില്ല. എന്നാൽ ജല്ലിഫിഷുകൾക്ക് മരണത്തെ തോൽപ്പിക്കാനാകും. ദിനോസറുകളുടെ കാലഘട്ടത്തിൽ
മരണമില്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിപ്പേരാണ്. അതിനുവേണ്ടി വിശ്വാസത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടുപിടിച്ച് അവർ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയം കണ്ടിട്ടില്ല. എന്നാൽ ജല്ലിഫിഷുകൾക്ക് മരണത്തെ തോൽപ്പിക്കാനാകും. ദിനോസറുകളുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന അവ ഇന്നും ഭൂമിയിൽ തുടരുകയാണ്. ജല്ലിഫിഷുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആ വംശത്തെ അല്ല, മറിച്ച് ഒരു ജല്ലിഫിഷിനെ തന്നെയാണ്. മരണമില്ലാത്തത് എന്ന് തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഈ ജീവികൾ ഏതാണ്ട് 66 ദശലക്ഷം വർഷമായി കടലിൽ നീന്തി നടക്കുകയാണ്.മരണമില്ലാത്ത ജീവി എന്നത് കെട്ടുകഥ പോലെയോ ശാസ്ത്രത്തിന്റെ വളച്ചൊടുക്കലോ അല്ല. തികച്ചും യാഥാർത്ഥ്യമാണ്. ഈ ജീവികളുടെ ജൈവികമായ പ്രത്യേകതകളാണ് ഇവയെ മരണമില്ലാത്ത ജീവികളാക്കി മാറ്റുന്നത്. ഒരു പക്ഷെ ഭൂമിയിൽ ഈ ജീവികൾക്ക് മാത്രമുള്ള പ്രത്യേകതകൾ.
ചെറുപ്പം വീണ്ടെടുക്കുന്ന ജല്ലിഫിഷുകൾ
മരണമില്ല എന്നതിനർത്ഥം ജല്ലിഫിഷുകൾക്ക് പ്രായമാകുന്നില്ല എന്നതല്ല. മറിച്ച് പ്രായമായ ശേഷം ചെറുപ്പം വീണ്ടെടുക്കുകയാണ് ജല്ലിഫിഷുകൾ ചെയ്യുക. ജല്ലിഫിഷുകൾ ചെറുപ്പം വീണ്ടെടുക്കുന്ന പ്രക്രിയയെ ബേബി പോലിപ് സ്റ്റേജ് എന്നാണ് വിളിക്കുന്നത്. പ്രായമായ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങുന്നതോടെയാണ് ജല്ലിഫിഷുകൾ ഈ ബേബി പോലിപ് ഘട്ടത്തിലേക്ക് കടക്കുക.
കോശങ്ങൾ നശിക്കുന്നതോടെ തങ്ങളുടെ ടെന്റക്കിൾസുകൾ (നീരാളിയുടെ കൈകൾക്ക് സമാനമായ അവയവങ്ങൾ) ജല്ലിഫിഷുകൾ ഉപേക്ഷിക്കും. തുടർന്ന് കടലിന്റെ അടിത്തട്ടിലേക്ക് പതിക്കും. ഇവിടെ ഒരു കുമിളയ്ക്ക് സമാനമായ രീതിയിലാകും ഇവ സ്ഥിതി ചെയ്യുക. തുടർന്ന് ഏതാണ്ട് 24-48 മണിക്കൂർ സമയത്തിനുള്ളിൽ ഇവ പോലിപ് എന്ന് വിളിക്കുന്ന ജല്ലിഫിഷുകളുടെ ശൈശവ അവസ്ഥയിലേക്ക് മാറും.
പോലിപ്പുകൾ
പോലിപ്പുകൾ എന്നത് പൂർണവളർച്ചയെത്താത്ത ജല്ലിഫിഷുകളെ വിളിക്കുന്ന പേരാണ്. മഡോണുകൾ എന്നാണ് പൂർണ്ണവളർച്ചയെത്തിയ ജല്ലിഫിഷുകളെ വിളിക്കുന്നത്. ജല്ലിഫിഷുകളിലും മറ്റ് ജീവികളിൽ ഉള്ളത് പോലെ ഇണ ചേരുന്നതും, മുട്ടയിടുന്നതുമായ സ്വാഭാവിക പ്രവർത്തനങ്ങൾ ഉണ്ട്. ഇങ്ങനെ മുട്ടയിട്ട് വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങളുടെ ആദ്യം പോലിപ്പുകളുടെ രൂപത്തിലാണ് ഉണ്ടാകുക. അതായത് തവളകൾക്ക് മുട്ട വിരിഞ്ഞ് വാൽമാക്രിയുടെ രൂപം കൈവരുന്നത് പോലെ ജല്ലിഫിഷുകളുടെ ശൈശവ രൂപമാണ് പോലിപ്പുകൾ.
ഈ പോലിപ്പുകളുടെ രൂപത്തിലാണ് ടെന്റക്കിൾസുകൾ നഷ്ടപ്പെട്ട ശേഷമുള്ള തപസ്സിനൊടുവിൽ ജല്ലിഫിഷുകൾ മാറുക. പോലിപ്പുകളായുള്ള രൂപമാറ്റത്തിന് ശേഷം ഇവ വീണ്ടും ക്രമേണ പ്രായപൂർത്തിയാകുന്നതോടെ ജല്ലിഫിഷുകളായി മാറുകയും ചെയ്യും. ഇവിടെ ജല്ലിഫിഷ് പോലിപ്പായി രൂപം മാറുന്നുണ്ടെങ്കിലും ഈ ജീവികളുടെ ചെറുപ്പത്തിലേക്കുള്ള തിരിച്ച് പോക്കായാണ് ഗവേഷകർ അതിനെ കണക്കാക്കുന്നത്. ഈ ജീവികളുടെ ശരീരം നശിക്കാത്തതിനാൽ ജല്ലിഫിഷുകളുടെ പുനർജനനം അല്ലെന്നും അതേ ജീവിതത്തിന്റെ തുടർച്ച മാത്രമാണെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈ ജല്ലിഫിഷുകളെ മരണമില്ലാത്ത ജല്ലിഫിഷുകൾ എന്ന് വിശേഷിപ്പിക്കുന്നതും.
സിഡാറിയാ ജല്ലിഫിഷുകൾ
അതേസമയം എല്ലാ ജല്ലിഫിഷുകളിലും സമാനമായ അമരത്വം ഉണ്ടെന്ന് വിചാരിക്കേണ്ടതില്ല. ഇതുവരെ സിഡാറിയ എന്ന വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ജല്ലിഫിഷുകളിൽ മാത്രമാണ് ഈ അമരത്വം തിരിച്ചറിയാനായത്. സിഡാറിയ വിഭാഗത്തിലെ ഹൈഡ്രോസൻ ടുറിപ്സോസിസ് ഡോണി എന്ന ജല്ലിഫിഷിനാണ് നിലവിൽ അമരത്വം ഉണ്ടെന്ന് കണ്ടെത്തിയത്. ശരാശരി 4.5 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള ജീവികളാണ് ഇവ. അതായത് ഏതാണ്ട് നമ്മുടെ നഖത്തിന്റെ വലിപ്പം മാത്രമെ ഈ ജീവികൾക്ക് ഉള്ളൂ എന്നർത്ഥം.
1883 ലാണ് ഈ ജീവികളെ ആദ്യമായി ശാസ്ത്രലോകം തിരിച്ചറിയുന്നത്. അതേസമയം ഇവയുടെ അമരത്വത്തിന് സമാനമായ ജീവിതരീതി ഗവേഷകർ തിരിച്ചറിയുന്നത് വീണ്ട് നൂറ് വർഷത്തിന് ശേഷമാണ്. 1980 കളിൽ വളരെ അപ്രതീക്ഷിതമായാണ് ഈ ജീവികളുടെ ഇത്തരത്തിൽ ചെറുപ്പമാകാനും മരണത്തെ കബളിപ്പിക്കാനും ഉള്ള കഴിവിനെ ശാസ്ത്രലോകം കണ്ടെത്തിയത്.
അതേസമയം എത്ര നാൾവരെ സ്വാഭാവികമരണത്തെ കബളിപ്പിക്കാൻ ജല്ലിഫിഷുകൾക്ക് കഴിയും എന്നത് ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യം വരും എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതേസമയം ഈ വിഭാഗത്തിൽ പെട്ട ഒരു ജല്ലിഫിഷും മരിക്കില്ല എന്നും പറയാനാകില്ല. ഈ ജീവികളെ വേട്ടയാടുന്ന മറ്റ് ജീവികളുണ്ട്. അവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഭക്ഷണമാവുകയോ ചെയ്യാറുണ്ട്.
English Summary: Immortal jellyfish: the secret to cheating death