വീടിന് സമീപത്തെ കുളത്തിൽ നിന്ന് പിടികൂടിയ മത്സ്യത്തിന്റെ പല്ലുകൾ മനുഷ്യന് സമാനം. യുഎസിലെ ഒക്‌ലഹോമ സ്വദേശി ചാർളി ക്ലിന്റൺ എന്ന പതിനൊന്നുകാരൻ ആണ് അപൂർവമത്സ്യത്തെ പിടികൂടിയത്. കൈയിൽ കടിയേറ്റ സമയം പരിശോധിച്ചപ്പോഴാണ് മനുഷ്യന്റേതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന് സമീപത്തെ കുളത്തിൽ നിന്ന് പിടികൂടിയ മത്സ്യത്തിന്റെ പല്ലുകൾ മനുഷ്യന് സമാനം. യുഎസിലെ ഒക്‌ലഹോമ സ്വദേശി ചാർളി ക്ലിന്റൺ എന്ന പതിനൊന്നുകാരൻ ആണ് അപൂർവമത്സ്യത്തെ പിടികൂടിയത്. കൈയിൽ കടിയേറ്റ സമയം പരിശോധിച്ചപ്പോഴാണ് മനുഷ്യന്റേതിന് സമാനമായ പല്ലുകൾ കാണാൻ കഴിഞ്ഞത്. ഇതിന്റെ ചിത്രം ഒക്‌ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

‘അയൽപക്കത്തെ കുളത്തിൽ മീൻപിടിക്കുമ്പോൾ ചാർളി ക്ലിന്റണ് അസാധാരണമായ കടിയേറ്റു. പിരാന മത്സ്യവുമായി ബന്ധമുള്ള തെക്കേ അമേരിക്കൻ മത്സ്യമായ ‘പാക്കു’ ആയിരുന്നു. ഇതറിഞ്ഞ ചാർളി ശരിക്കും ഭയന്നു. ഇതിനുമുൻപും അവന് പാക്കുവിനെ ലഭിച്ചിട്ടുണ്ട്. ആളുകൾ വളർത്താൻ വാങ്ങുകയും പിന്നീട് ജലാശയത്തിൽ ഉപേക്ഷിക്കുന്നതിനാലാണ് പാക്കുവിനെ കാണാനാകുന്നത്. പാക്കു മനുഷ്യർക്ക് ദോഷകരമല്ല, പക്ഷേ വളർത്തുമത്സ്യത്തെ ഇങ്ങനെ ഉപേക്ഷിക്കുന്നത് ജലാശയത്തിലെ തദ്ദേശീയ ജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. പാക്കുവിന് 3.5 അടി നീളവും 40 കിലോ വരെ ഭാരവും വയ്ക്കാനാകും.’– ഒക്‌ലഹോമ വന്യജീവി സംരക്ഷണവകുപ്പ് കുറിച്ചു.

ADVERTISEMENT

പാക്കുവിനെ ജലാശയത്തിൽ നിന്ന് പുറത്തെടുത്തതിന് ചാർളിക്ക് നന്ദി അറിയിക്കാനും വന്യജീവി വകുപ്പ് മറന്നില്ല. നിരവധിപ്പേരാണ് ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ ചാർളിയെ അഭിനന്ദിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചും എത്തിയത്.

English Summary: Rare Fish With Human-Like Teeth Caught By 11-Year-Old US Boy, Pics Go Viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT