ഇണചേരാതെ ഗർഭധാരണം; പെണ് ഈച്ചകൾക്ക് കൃത്രിമശേഷി നൽകി ഗവേഷകർ
ആൺ ഈച്ചകളുടെ സഹകരണം ഇല്ലാതെ തന്നെ ഗർഭം ധരിക്കുന്നതിനുള്ള ശേഷി കൃത്രിമമായി പെൺ ഈച്ചകളിൽ സൃഷ്ടിച്ചെന്ന് ഗവേഷകർ. ജനിതകമാറ്റം വരുത്തിയാണ് ഫ്രൂട്ട് ഫ്ലൈസ് അഥവാ പഴയീച്ചകളിൽ ഈ നേട്ടം കൈവരിച്ചത്. ജനിതക മാറ്റം വരുത്തിയതിനാൽ ഇപ്പോഴത്തെ ഈച്ചകളിൽ മാത്രമല്ല,
ആൺ ഈച്ചകളുടെ സഹകരണം ഇല്ലാതെ തന്നെ ഗർഭം ധരിക്കുന്നതിനുള്ള ശേഷി കൃത്രിമമായി പെൺ ഈച്ചകളിൽ സൃഷ്ടിച്ചെന്ന് ഗവേഷകർ. ജനിതകമാറ്റം വരുത്തിയാണ് ഫ്രൂട്ട് ഫ്ലൈസ് അഥവാ പഴയീച്ചകളിൽ ഈ നേട്ടം കൈവരിച്ചത്. ജനിതക മാറ്റം വരുത്തിയതിനാൽ ഇപ്പോഴത്തെ ഈച്ചകളിൽ മാത്രമല്ല,
ആൺ ഈച്ചകളുടെ സഹകരണം ഇല്ലാതെ തന്നെ ഗർഭം ധരിക്കുന്നതിനുള്ള ശേഷി കൃത്രിമമായി പെൺ ഈച്ചകളിൽ സൃഷ്ടിച്ചെന്ന് ഗവേഷകർ. ജനിതകമാറ്റം വരുത്തിയാണ് ഫ്രൂട്ട് ഫ്ലൈസ് അഥവാ പഴയീച്ചകളിൽ ഈ നേട്ടം കൈവരിച്ചത്. ജനിതക മാറ്റം വരുത്തിയതിനാൽ ഇപ്പോഴത്തെ ഈച്ചകളിൽ മാത്രമല്ല,
ആൺ ഈച്ചകളുടെ സഹകരണം ഇല്ലാതെ തന്നെ ഗർഭം ധരിക്കുന്നതിനുള്ള ശേഷി കൃത്രിമമായി പെൺ ഈച്ചകളിൽ സൃഷ്ടിച്ചെന്ന് ഗവേഷകർ. ജനിതകമാറ്റം വരുത്തിയാണ് ഫ്രൂട്ട് ഫ്ലൈസ് അഥവാ പഴയീച്ചകളിൽ ഈ നേട്ടം കൈവരിച്ചത്. ജനിതക മാറ്റം വരുത്തിയതിനാൽ ഇപ്പോഴത്തെ ഈച്ചകളിൽ മാത്രമല്ല, ഇവയുടെ ഇനിയുള്ള തലമുറകളിൽ കൂടി ഇത്തരത്തിൽ സ്വയം ഗർഭധാരണത്തിനുള്ള ശേഷി ഉണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
ആൺ ഈച്ചകളുമായി ഇണ ചേരാതെ പെൺ ഈച്ചകൾക്ക് ഗർഭധാരണം സാധ്യമാകുന്നു എന്നതാണ് ഈ ജനിതകമാറ്റത്തിലൂടെ ഗവേഷകർ കൈവരിച്ച നേട്ടം. പാർത്തനോജെനിസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് ജീവിസമൂഹത്തിൽ കേട്ട് കേൾവിയില്ലാത്ത കാര്യമല്ല എന്നതും ശ്രദ്ധേയമാണ്. ചിലയിനം പല്ലികളിലും, പക്ഷികളിലും സമാനമായ സംഭവങ്ങൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.
സമീപകാലത്താണ് കോസ്റ്റാറിക്കയിലെ ഒരു മൃഗശാലയിൽ പെൺമുതലകളിൽ ഒന്ന് മുട്ടയിട്ടത്. എന്നാൽ ഈ പെൺമുതല ഒരു ആൺമുതലയുമായി ഇണ ചേരുകയോ ഒരുമിച്ച് ഒരു പ്രദേശത്ത് ജീവിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു ഉരഗവർഗത്തിൽ പെട്ട ജീവിയിൽ ഇതാദ്യമായിട്ടായിരുന്നു സ്വയം ഗർഭധാരണം നടത്താനുള്ള ശേഷി ശാസ്ത്രലോകം കണ്ടെത്തിയത്.
പ്രത്യുത്പാദനം
പാത്തനോജെനിസിസ് എന്ന പ്രതിഭാസം സംഭവിക്കുമ്പോൾ ആൺ സ്പേമിന്റെ സഹായമില്ലാതെ തന്നെ പെൺജീവിയുടെ ഉള്ളിൽ തനിയെ മുട്ടയിലൂടെ ജീവൻ രൂപപ്പെടുകയാണ് ചെയ്യുക. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകയായ അലക്സിസ് സ്പെർലിംഗ് ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. തന്റെ വളർത്ത് ജീവികളിൽ ഒന്നായ ഒരു പുൽച്ചാടി തനിയെ ഗർഭം ധരിച്ചതോടെയാണ് അലക്സിസ് ഈ മേഖലയിലെ ഗവേഷണം സജീവമായി ആരംഭിച്ചത്. തുടർന്നാണ് ഇതിന്റെ ജനിതക കാരണം കണ്ടെത്താൻ അലക്സിസിന്റെ നേതൃത്വത്തിൽ പഴയീച്ചകളിൽ ഈ ഗവേഷണം നടത്തിയത്.
ഡ്രോസോഫീലിയ മലാനോഗാസ്റ്റർ എന്ന വിഭാഗത്തിൽ പെടുന്ന പഴയീച്ചകളിലാണ് ഈ പരീക്ഷണം നടത്തിയത്. ആറ് വർഷമായി ഈ പഠനം തുടങ്ങിയിട്ടുണ്ട്. ഏകദേശം 2,020,000 ഈച്ചകളാണ് പാത്തനോജെനിസിസ് പ്രതിഭാസത്തിലൂടെ ജനിച്ചത്.
Read Also: ഫുട്ബോളറെ കൊന്നശേഷം മൃതദേഹവുമായി നീങ്ങി മുതല; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇങ്ങനെ ജനിച്ച ഈച്ചകളിലെ പെൺ ഈച്ചകളിലും സ്വയം പ്രത്യുത്പാദനം നടത്താനുള്ള ശേഷിയുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അതേസമയം പരീക്ഷണത്തിന് ആദ്യഘട്ടത്തിൽ വിധേയമാക്കിയ രണ്ട് ശതമാനം ഈച്ചകളിലാണ് സ്വയം പ്രത്യുത്പാദനം നടത്താനുള്ള ശേഷി വികസിച്ചത്. എന്നാൽ ഇവയ്ക്ക് ജനിച്ച ഈച്ചകളിൽ പൂർണ്ണമായും ഈ കഴിവ് ഉണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. ഏതാണ്ട് 40 ദിവസം കൊണ്ടാണ് ഈ ഈച്ചകൾ സ്വയം പ്രത്യുത്പാദനം നടത്താനുള്ള ശേഷി കൈവരിക്കുന്നതെന്നും ഗവേഷകർ പറയുന്നു.
വലിയ ജീവികളിൽ ഇത് സാധ്യമോ?
ഈച്ചകളിൽ ഈ പരീക്ഷണം വിജയിച്ചുവെന്ന് കരുതി എല്ലാ ജീവികളിലും ഈ നേട്ടം കൈവരിക്കാനാകും എന്ന് ഉറപ്പിക്കാനാകില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം നീണ്ട പരീക്ഷണങ്ങളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെൺ ഈച്ചകളിൽ സ്വയം പ്രത്യുത്പാദനം എന്ന ലക്ഷ്യം കൈവരിച്ചത്. അതിനാൽ തന്നെ വലിയ ജീവികളിൽ പ്രത്യുത്പാദനം കൂടുതൽ സങ്കീർണ്ണമാണെന്നിരിക്കെ ഈ നേട്ടം കൈവരിക്കുക ഒട്ടും തന്നെ എളുപ്പമായിരിക്കില്ല.
Content Highlights: Fertilization | Flies | Manorama