പുൽപള്ളി ∙ മണ്ണു തണുക്കെ മഴ പെയ്തതോടെ കാട് പച്ചപ്പണിഞ്ഞു. പാതയോരങ്ങളിൽകൺ നിറയെ വന്യമൃഗങ്ങളും നിറയുന്നു. വയനാട്ടിലൂടെയും അതിർത്തി വനങ്ങളിലൂടെയുംരാവിലെയും വൈകിട്ടും യാത്ര ചെയ്യുന്നവർക്ക്എണ്ണമറ്റ കാട്ടാനയെയും മാനുകളെയും കാണാൻ കഴിയും.
ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്കോ,മാനന്തവാടിയിൽ നിന്ന് കാട്ടിക്കുളം വഴികുടകിലേക്കോ, ബാവലി വഴി എച്ച്.ഡി.കാട്ടേയിലേക്കോ, പുൽപള്ളിയിൽ നിന്ന് ബത്തേരിയിലേക്കോ ഉള്ള പാതകളുടെ ഇരുവശത്തും വന്യമൃഗങ്ങളെ കൂട്ടത്തോടെ കാണാൻഅവസരം കിട്ടും. നാഗർഹൊള വനത്തിന്റെഭാഗമായ കാക്കനം കാട്ടേ വനത്തിലൂടെ കർണാടകയിലേക്കുള്ള യാത്രയിലുടനീളം വന്യമൃഗങ്ങൾ കൂട്ടം കൂട്ടമായി നിൽക്കുന്നത് പതിവാണ്.
ഇവിടെ വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെ വാഹന ഗതാഗതമില്ല. കുട്ടത്ത്നിന്ന് ഹുൺസൂരിലേക്കുള്ള വനപാതയുംഇതുപോലാണ്. ഇവിടങ്ങളിൽ രാവിലെയാണ് മൃഗങ്ങൾ കൂടുതലുള്ളത്. ബാവലി-എച്ച്.ഡി.കാട്ടേ റൂട്ടിൽ വെള്ളയിൽ വനം വകുപ്പിന്റെആന വളർത്ത് കന്ദ്രേവുമുണ്ട്. വൈകുന്നേരങ്ങളിലാണ് എല്ലാ ആനകളെയും പന്തിയിലെത്തിക്കുന്നത്. വനൃമൃഗങ്ങളെ കാണാൻമാത്രം ഇതുവഴി യാത്ര ചെയ്യുന്നവരുമുണ്ട്