Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പൂക്കൾക്ക് എന്തു സുഗന്ധം, കൂട്ടായ്മയുടെ, കരുതലിന്റെ...

കടവല്ലൂരിൽനിന്നുള്ള ചെണ്ടുമല്ലി

പെരുമ്പിലാവ് ∙ അത്തപ്പൂക്കളമൊരുക്കാൻ കടവല്ലൂരിൽനിന്നുള്ള ചെണ്ടുമല്ലി തയാർ. പഞ്ചായത്തിലെ മൂന്ന് ഏക്കറിൽ പ്രോഗ്രസീവ് ക്ലബാണ് വിജയകരമായി ചെണ്ടുമല്ലി പൂന്തോട്ടമുണ്ടാക്കിയത്.

തോട്ടത്തിൽനിന്നു കിട്ടുന്ന ലാഭം പൂർണമായും രോഗം മൂലം അവശത അനുഭവിക്കുന്നവരുടെ ക്ഷേമത്തിനു നൽകാനാണു തീരുമാനം. കർണാടകയിലെ ഹോസൂരിൽനിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചുള്ള തോട്ടങ്ങളിൽ മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കളുണ്ട്. തരിശുകിടന്ന ഭൂമിയിൽ സ്ഥലയുടമകളുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.

മുൻപ് വെള്ളരിയും ചീരയും പടവലവും മത്തനും വിജയകരമായി കൃഷി ചെയ്തതിന്റെ ആത്മവിശ്വാസമായിരുന്നു പൂക്കൃഷിയുടെ കൈമുതൽ. ഒരു ചെടിയിൽനിന്നു രണ്ടു മുതൽ നാലു വരെ കിലോ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്റ്റാൾ തുറന്ന് പ്രോഗ്രസീവ് ക്ലബ് തന്നെ, ഇടനിലക്കാരെ ഒഴിവാക്കി പൂക്കൾ വിൽക്കും. പ്രമുഖ ഡോക്ടർമാരുടെ പാനൽ പരിശോധിച്ചു നിർദേശിക്കുന്നവർക്കാണ് സഹായം നൽകുകയെന്ന് ഭാരവാഹികൾ പറഞ്ഞു. അടുത്ത ദിവസം പൂ വിളവെടുപ്പ് തുടങ്ങും. പെരുമ്പിലാവിൽ പ്രോഗ്രസീവ് ക്ലബ് പ്രവർത്തകർ തങ്ങളുടെ ചെണ്ടുമല്ലിത്തോട്ടത്തിൽ.

Your Rating:

Overall Rating 0, Based on 0 votes

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.