Activate your premium subscription today
ഇണയെ തേടി ആറര വയസുകാരനായ ജോണി കടുവ സഞ്ചരിച്ചത് 300 കിലോമീറ്റർ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കിൻവത്തിൽ നിന്ന് 30 ദിവസം കൊണ്ട് തെലങ്കാനയിലെ ആദിലാബാദ്, നിർമൽ ജില്ലകളിലെത്തുകയായിരുന്നു. ഒക്ടോബർ മൂന്നാം വാരത്തോടെയാണ് യാത്ര ആരംഭിച്ചത്.
ഭൂമിയിൽ ഛിന്നഗ്രഹങ്ങളും ഉൽക്കകളും വിവിധ കാലങ്ങളിൽ പതിച്ചിട്ടുണ്ട്. 6.6 കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചത് ദിനോസറുകളുടെ മരണത്തിനിടയാക്കി. ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ സംഭവിച്ച വളരെ പ്രശസ്തമായ ഒരു ഛിന്നഗ്രഹ പതനമായിരുന്നു ഇത്
മനുഷ്യരെ അപ്പാടെ വിഴുങ്ങുന്ന ഭീകര സർപ്പങ്ങളെപ്പറ്റി കഥകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ഒരു ആനയെ വരെ ഒറ്റയടിക്കു വിഴുങ്ങുന്ന ചില ഭീകരന്മാരും ഭൂമി ഭരിച്ചിരുന്നതായാണ് ചില ഫോസിൽ തെളിവുകൾ സൂചിപ്പിക്കുന്നത്.
ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സോളമൻ ദ്വീപിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. നാഷനൽ ജ്യോഗ്രഫിക് പ്രിസ്റ്റീൻ സീ എക്സ്പഡീഷൻ എന്ന പര്യവേക്ഷണത്തിനിടെയാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തിയത്
ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കിൽ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 481ൽ എത്തിനിൽക്കുന്നു.
അഞ്ച് വമ്പൻ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്ക്കിന് നിരവധി അരുമകളുണ്ട്. ഇതിൽ ഏറ്റവും പ്രമുഖൻ വളർത്തുനായയായ ഫ്ലോകിയാണ്. ആളു ചില്ലറക്കാരനല്ല, സ്വന്തം പേരിൽ ക്രിപ്റ്റോ നാണയമൊക്കെയുള്ള വീരനാണ്. വർഷങ്ങൾക്ക് മുൻപ് തനിക്ക് ഇങ്ങനെയൊരു നായക്കുട്ടിയുണ്ടെന്ന് മസ്ക് പറഞ്ഞിരുന്നു. ഫ്ലോകി എന്നാണ് പേരെന്നും
ലോകമെമ്പാടും പല യുവാക്കളും പുതിയൊരു ജീവിതശൈലി അനുവർത്തിക്കുന്നുണ്ട്. ആൾക്കുരങ്ങുകളും പരിണാമവഴിയിൽ നമ്മുടെ ബന്ധുക്കളുമായ ചിമ്പാൻസികളെയും ഗൊറില്ലകളെയും അനുകരിക്കുന്ന ഈ ശൈലിക്ക് ടാർസൻ മൂവ്മെന്റ് എന്നാണു പേര്. നാലുകാലിൽ നടക്കുക, മരത്തിൽ കയറുക, ചിംപാൻസികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ
കിടക്കയിൽ ഉറങ്ങാൻ തയാറാകുന്ന യുവതിക്ക് ചുറ്റും നാല് സിംഹക്കുഞ്ഞുങ്ങൾ ഇരിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രിട്ടീഷ് കൺസർവേഷനിസ്റ്റായ ഫ്രേയ അസ്പിനാലും അവർ രക്ഷപ്പെടുത്തിയ സിംഹങ്ങളുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. സിംഹക്കുഞ്ഞുങ്ങളുടെ സ്നേഹം കണ്ടവർ ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചേക്കാം.
ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു. ഞായറാഴ്ച 7ന് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് 428 ആണ്. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കാഴ്ചപരിമിതി 800 മീറ്ററായി കുറഞ്ഞതോടെ 107 വിമാനങ്ങള് വൈകുന്നതിനു കാരണമായി
യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്.
പലയാളുകൾക്കും പലജീവികളെയാണു പേടി. ചിലർക്ക് പാറ്റകളെ, ചിലർക്ക് ചിലന്തികളെ, ചിലർക്ക് പല്ലികളെ... ഇത്തരം പേടികൾക്ക് രസകരമായ പേരുകളുമുണ്ട്. എന്നാൽ കണ്ടാൽ തന്നെ കിടുങ്ങിപ്പോകുന്ന ഒരു ജീവിയുടെ പേര് ഇതാണ്...
അഗ്നിപർവതസ്ഫോടനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. പർവതത്തിന്റെ അഗ്നിമുഖത്തുനിന്നു പൊട്ടിത്തെറി, പിന്നീട് ലാവാപ്രവാഹം. ഇതെല്ലാമാണ് അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചു നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ ചില അഗ്നിപർവതങ്ങൾ
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയ കൊക്കുള്ള, മാംസാഹാരികളായ പക്ഷികൾ അമേരിക്കൻ വൻകരകളിൽ റോന്തു ചുറ്റിയിരുന്നു. ടെറർ ബേർഡ്സ് അഥവാ ഭീകര പക്ഷികൾ എന്നാണ് ഇവ അറിയപ്പെട്ടത് തന്നെ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ടെറർ ബേർഡുകളിലൊന്നിനെ തെക്കേ അമേരിക്കയിൽ നിന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. 9 കി.മീ ഉയരത്തിലായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനം നവംബർ 3നായിരുന്നു. ഇതുവരെ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ 2,000 വീടുകൾക്ക് കേടുപാടുണ്ടായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്. സ്രഷ്ടാക്കളായ മനുഷ്യരെ അതേപടി അനുകരിക്കുന്നതിൽ ഓരോ ദിവസം ചെല്ലുന്തോറും എഐ മെച്ചപ്പെട്ടു വരികയും ചെയ്യുന്നുണ്ട്.
ലോകത്ത് അടുത്തിടെയുണ്ടായ അഗ്നിപർവത വിസ്ഫോടനങ്ങളിൽ ഏറെ തീവ്രതയുള്ളതായിരുന്നു 2022ൽ ടോംഗയിൽ സംഭവിച്ചത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതം പൊടുന്നനെ പൊട്ടിത്തെറിച്ചു
നദിയില് പൂജ ചെയ്യുന്നതിനിടെ സ്ത്രീകൾക്കിടയിൽ പാമ്പ് എത്തി. ചഠ് പൂജയുടെ ഭാഗമായി നിരവധി സ്ത്രീകൾ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്പ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്ക്കുകയും പാമ്പിനെ കല്ലെറിയുകയും മറ്റും ചെയ്തു
കര്ണാടകയില്നിന്ന് അതിര്ത്തികടന്ന് കഴുതപ്പുലികളും കുറുനരികളും മരപ്പട്ടികളും തിരുവനന്തപുരത്ത്. ശിവമോഗ സുവോളജിക്കല് പാര്ക്കില് നിന്നാണ് അനിമല് എക്സ്ചേഞ്ച് പ്രോഗ്രാം വഴി തിരുവനന്തപുരം മൃഗശാലയിലേക്ക് മൃഗങ്ങളെ എത്തിച്ചത്
പുഷ്കർ മേളയിൽ താരമായി ഹരിയാനയിലെ 1500 കിലോ ഭാരമുള്ള പോത്ത്. അൻമോൽ എന്ന് വിളിക്കുന്ന പോത്തിനെ കാണാൻ നിരവധിപ്പേരാണ് സ്ഥലത്തെത്തുന്നത്. പോത്തിന്റെ ബീജം തേടി ക്ഷീര കർഷകരും എത്തുന്നുണ്ട്
നെതർലൻഡ്സിലെ യൂട്രെക്ടിലുള്ള കനാലിൽ നിന്നു ആളുകൾ കണ്ടെത്തിയത് വിചിത്രമായ ഒരു കാര്യമാണ്. തിളങ്ങുന്ന വലിയൊരു മുട്ടപോലെയൊരു സാധനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ആളുകൾ ചോദിച്ചത് ഇതു ദിനോസറിന്റെ മുട്ടകളാണോയെന്നായിരുന്നു
ഓസ്ട്രേലിയയിലെ മുതലകൾ പുളച്ചുമറിയുന്ന ഒരു നദി ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇതിലേക്ക് പഴയകാല ബ്രിട്ടിഷ് ക്രിക്കറ്റ് ഇതിഹാസം ഇയൻ ബോതം കഴിഞ്ഞദിവസം തെന്നിവീണിരുന്നു. ബോതമിന്റെ പഴയ പ്രതിയോഗിയും ഓസ്ട്രേലിയയുടെ മുൻ ബൗളറുമായ മെർവ് ഹ്യൂസ് ഇടപെട്ടതോടെ ബോതം രക്ഷപ്പെടുകയായിരുന്നു.
രാജസ്ഥാനിലെ രൺതംഭോർ ദേശീയ ഉദ്യാനത്തിൽനിന്ന് ഒരു വർഷത്തിനിടെ കാണാതായത് 25 കടുവകളെ! അതും ആകെയുണ്ടായിരുന്ന 75 കടുവകളിൽനിന്ന്. കാണാതായവയിൽ 10 എണ്ണത്തെ കണ്ടെത്തിയിട്ടുണ്ട്
കാസർകോട് ആദ്യമായി കാതിലക്കഴുകനെ (റെഡ് ഹെഡഡ് വൾച്ചർ) കണ്ടെത്തി. മഞ്ഞം പൊതിക്കുന്നിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ എന്നും അറിയപ്പെടാറുണ്ട്
യുഎസിലെ സൗത്ത് കാരലൈനയിലുള്ള ഗവേഷണ ലാബിൽ നിന്ന് 43 റീസസ് മക്കാക്ക് കുരങ്ങുകൾ ചാടിപ്പോയി. ഇവരുടെ സംരക്ഷകൻ കൂട് ശരിയായി അടയ്ക്കാത്തതിനെ തുടർന്നായിരുന്നു കുരങ്ങുകൾ ചാടിപ്പോയത്. ആൽഫ ജെനസിസ് എന്ന കമ്പനിയാണ് ഈ ഗവേഷണ ലാബിന്റെ ഉടമസ്ഥർ.
2022ൽ ഒരു മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറലായി. കലിഫോർണിയയിലെ ബീച്ചിൽ നടക്കാൻ പോയ ഒരാളാണ് തീരത്തടിഞ്ഞ നിലയിൽ ചലനമറ്റ ഒരു മത്സ്യത്തെ കണ്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി...മീനിന്റെ വായ്ക്കുള്ളിൽ ഡ്രാക്കുളയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നീളമുള്ള രണ്ട് കോമ്പല്ലുകൾ
ന്യൂസീലൻഡ്. നമുക്ക് ഏറെ പരിചിതമായ രാജ്യം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്റ്റഡി ആൻഡ് വർക് ഡെസ്റ്റിനേഷനുകളിലൊന്ന്. കറുപ്പ് യൂണിഫോമണിഞ്ഞുവരുന്ന ന്യൂസീലൻഡിന്റെ യൂണിഫോമും നമുക്ക് നല്ല പരിചിതം.
രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശമായി തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ഗുണനിലവാര സൂചിക 360 കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കണക്കനുസരിച്ച് കർത്തവ്യ പഥിലെ AQI 391 ലെത്തി. വ്യാഴാഴ്ച 16 കാലാവസ്ഥാ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത് 400ന് മുകളിലായിരുന്നു
കേരള വനം വന്യജീവി വകുപ്പ് എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാളിൽ ‘ത്രസം 2024’ എന്ന പേരിൽ 13ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ചിത്ര പ്രദർശനം എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും
നീലക്കുറിഞ്ഞി പൂവിടുന്നത് കാണാൻ ഇനി 6 വർഷം കൂടി കാത്തിരിക്കണം. ഇപ്പോൾ മൂന്നാറിൽ വന്നാൽ കൽക്കുറിഞ്ഞി പൂവിട്ടു നിൽക്കുന്നതു കാണാം. 8 വർഷത്തിലൊരിക്കലാണ് കൽക്കുറിഞ്ഞി പൂക്കുന്നത്.
മില്ലി സെക്കൻഡിനുള്ളിൽ ഗന്ധം മനസ്സിലാക്കാൻ ശേഷിയുള്ള പുൽച്ചാടി, മണംപിടിച്ച് കേസ് തെളിയിക്കുന്ന പൊലീസ് നായ, 30 മില്ലി സെക്കൻഡുകൊണ്ട് മനുഷ്യസാന്നിധ്യം ഗന്ധത്തിലൂടെ പിടിച്ചെടുക്കുന്ന കൊതുക്...ഇവരെയെല്ലാം തോൽപ്പിക്കാനായി ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്.
ലോകത്തിൽ സമുദ്രജീവികൾ നടത്തിയ ഏറ്റവും വലിയ വേട്ടയെക്കുറിച്ച് പഠിച്ച് ശാസ്ത്രജ്ഞർ. നോർവേ തീരത്തിനടുത്ത് കാപ്പെലിൻ എന്ന ചെറു ആർട്ടിക് മത്സ്യങ്ങളെ അറ്റ്ലാന്റിക് കോർഡ് എന്ന മത്സ്യങ്ങളാണ് വേട്ടയാടിയത്.
ആറരക്കോടി വർഷം മുൻപ് മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഒരു ഛിന്നഗ്രഹം പതിച്ചു. ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ സംഭവിച്ച ഈ ഛിന്നഗ്രഹപതനത്തിന്റെ പ്രത്യാഘാതമായി ഭൂമിയിലെ ദിനോസറുകൾ മൊത്തം നശിച്ചു. മറ്റു പല ജീവജാലങ്ങളും അപ്രത്യക്ഷമായി.
ഡൽഹിയിലെ വായുമലിനീകരണം പോലെ രാജ്യത്ത് ചർച്ചയാകുന്ന വലിയ വിഷയമാണ് യമുനയിലെ മലിനീകരണവും. പുണ്യനദിയിൽ വെളുത്ത വിഷപ്പതകൾ ഒഴുകാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
തടികൊണ്ട് നിർമിച്ച ആദ്യ ഉപഗ്രഹം ബഹിരാകാശത്തേക്ക് ചൊവ്വാഴ്ച കുതിച്ചുയർന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന കമ്പനിയും ചേർന്നാണ് ലിഗ്നോസാറ്റ് എന്ന ഉപഗ്രഹം നിർമിച്ചിരിക്കുന്നത്.
കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.
യുഎസ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും? റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപോ, ഡെമോക്രാറ്റിക് പാർട്ടി നേതാവ് കമല ഹാരിസോ? ട്രംപ് ജയിക്കുമെന്നാണ് തായ്ലൻഡിലെ സിറാച്ചയിലുള്ള ഖാവോ ഖ്യോ എന്ന മൃഗശാലയിലെ ഒരു കുഞ്ഞൻ ഹിപ്പോ പ്രവചിച്ചിരിക്കുന്നത്.
അര്ബുദത്തെ പൊരുതി തോൽപ്പിക്കുന്ന മനുഷ്യരുടെ കഥകൾ നാം കേൾക്കാറുണ്ട്. അതുപോലെ ജീവികൾക്കൾക്കിടയിലും ചിലരുണ്ട്. അക്കൂട്ടത്തിൽപ്പെടുന്നവയാണ് തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തിൽപ്പെട്ട ഇരുതലമൂരി
റാബിസ് പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പീനട്ട് എന്ന അണ്ണാനെ ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം പിടികൂടി ദയാവധം നൽകിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്
വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിലൂടെ രാജ്യത്ത് നൂറിലധികം മൃഗങ്ങൾ കൊല്ലപ്പെടുന്നതായി ബ്ലൂ ക്രോസ് ഇന്ത്യ. വളർത്തുമൃഗങ്ങളെ ഈ സമയങ്ങളിൽ വീടിനകത്ത് സുരക്ഷിതരാക്കണമെന്ന് സംഘടനാ വക്താവ് ചിന്നി കൃഷ്ണ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് വാൽപ്പാറയിൽ ആറ് വയസുകാരിയെ പുലി കൊണ്ടുപോയത് ഏറെ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ വനത്തിനകത്തുനിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മനുഷ്യൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയിരക്കണക്കിന് അത്ഭുതങ്ങൾ കടലിൽ ഒളിച്ചിരിപ്പുണ്ട്. അത്തരത്തിൽ ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞത്. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ് അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഈ കടൽജീവി വന്നടിഞ്ഞത്.
യമുനയുടെ സുന്ദരപട്ടണം കറുത്തു തുടങ്ങിയിട്ട് ദശകങ്ങളായി. വായു മലിനീകരണം-ന്യൂഡല്ഹിയില് ഇന്നൊരു പ്രധാന വാര്ത്തയല്ല ജനങ്ങള് അതിനോടൊക്കെ പൊരുത്തപ്പെടുവാന് പാടുപെടുന്നു. ആരാണ് പ്രതികള് എന്നതും പ്രധാനമാണ്. രാജ്യത്തിന്റെ തലസ്ഥാനമായ
തിരുവനന്തപുരം മൃഗശാലയിൽ നിന്നും കുരങ്ങുകൾ ചാടിപ്പോകുന്നത് പതിവ് വാർത്തയാണ്. ഇതുപോലെ ലണ്ടൻ മൃഗശാലയിൽ നിന്നും ചിലർ പോകാറുണ്ട്. അടുത്തിടെ മൃഗശാലയിൽ നിന്നും പുറത്തുചാടിയത് രണ്ട് മക്കാവു തത്തകളാണ്.
മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.
കടലിന്റെ സ്വഭാവം പലപ്പോഴും പ്രവചനാതീതമാണ്. ശാന്തമായ തീരത്ത് പെട്ടെന്നായിരിക്കും തിരമാല ആഞ്ഞടിക്കുന്നത്. അപകടം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അത്തരത്തിലൊരു അപകട വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആമസോൺ. ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന വൻകാടുകൾ പരിസ്ഥിതിപരമായി വളരെ പ്രാധാന്യമുള്ളവയാണ്. അനേകം സംസ്കാരങ്ങളും ഗോത്രങ്ങളും ചരിത്രശേഷിപ്പുകളും ഈ വൻകാട് വഹിക്കുന്നു
ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ പരാമർശിക്കുന്ന കടൽപ്പക്ഷികളാണ് ആൽബട്രോസുകൾ. ഈ ഗ്രൂപ്പിലെ ഉപവിഭാഗമാണ് ലെയ്സാൻ ആൽബട്രോസ്. ഉയർന്ന ജീവിതദൈർഘ്യം കൊണ്ട് പ്രശസ്തമാണ് ഈ പക്ഷികൾ. ഹവായ് ദ്വീപിൽ അൽപം ദൈവികപരിവേഷമുള്ള പക്ഷികളാണ് ലെയ്സാൻ ആൽബട്രോസുകൾ.
സൗന്ദര്യമത്സരങ്ങൾ പല രാജ്യങ്ങളിലും നടക്കാറുണ്ട്. എന്നാൽ യുഎസിൽ ഒരു വിചിത്രമായ സൗന്ദര്യമത്സരം നടക്കാൻ പോകുകയാണ്. മനുഷ്യരല്ല, മറിച്ച് വവ്വാലുകളാണ് ഈ മത്സരത്തിൽ അണിനിരക്കുന്നത്. വിചിത്രമായ പേരുകളുള്ള വവ്വാലുകളാണ് മത്സരത്തിന്റെ പ്രധാന സവിശേഷത.
മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളുടെ ജീവന് ആപത്തുണ്ടെന്ന് കണ്ടാൽ അമ്മമാർ വെറുതെയിരിക്കില്ല. അവർക്കുവേണ്ടി സ്വന്തം ജീവൻ പോലും കളയാൻ അമ്മമാർ മടിക്കാറുമില്ല. അത്തരത്തിൽ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി സിംഹത്തിനു മുന്നിൽ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഒരു അമ്മപ്പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
Results 1-50 of 4385