വംശനാശം നേരിടുന്ന കിന്നരി പ്രാപ്പരുന്ത് കളമശേരിയിൽ;ചിത്രങ്ങൾ കൗതുകമാകുന്നു!

ഇന്ത്യയിൽ  വംശനാശം നേരിടുന്ന ദേശാടനപ്പക്ഷിയായ ബ്ലാക് ബസ (കിന്നരി പ്രാപ്പരുന്ത്)യെ എച്ച്എംടി കാടുകളിൽ കണ്ടെത്തി. വടക്കുകിഴക്കെ ഇന്ത്യയിലും കിഴക്കൻ ഹിമാലയ പ്രദേശങ്ങളിലും ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും കണ്ടുവരുന്ന ഈ ദേശാടന പ്പക്ഷിയെ പക്ഷി നിരീക്ഷകരായ ഡോ. അമൽ ജോസും ‍ഡോ. ബി. ഷിയാസുമാണ് കളമശേരിയിലെ എച്ച്എംടി കാട്ടിൽ കണ്ടെത്തിയത്.

ബ്ലാക് ബസ പക്ഷി

മരത്തിന്റെ ഇലകൾ തീരെ കുറഞ്ഞ ഉയരത്തിലുള്ള കൊമ്പുകളിലാണ് ഇവ സാധാരണ വിശ്രമിക്കുന്നത്. തിങ്ങിനിറഞ്ഞ പച്ചപ്പും ചതുപ്പു നിലങ്ങളും പുൽമേടുകളുമാണു ബ്ലാക് ബസയെ ഇവിടേക്ക് ആകർഷിക്കുന്നതെന്നു കരുതുന്നു. എച്ച്എംടി മലയിൽ 190 ഓളം വിവിധയിനം പക്ഷികളെ പക്ഷി നിരീക്ഷകർ  കണ്ടെത്തിയിട്ടുണ്ട്. ബ്ലാക് ബസയെ മഞ്ഞുകാലത്ത് ഇതിനു മുൻപും എച്ച്എംടി കാട്ടിൽ കണ്ടെത്തിയിട്ടുണ്ട്.