ഏഷ്യയിലെ മികച്ച സുവോളജിക്കല്‍ പാര്‍ക്ക് തൃശൂര്‍ പുത്തൂരില്‍ ഒരുങ്ങുന്നു. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ അടുത്ത മേയില്‍ മാറ്റിതുടങ്ങും. പക്ഷികൾക്കു പറക്കാൻ കഴിയുന്ന തരത്തിൽ വിശാലമായ കൂട് ഒരുങ്ങി. സിംഹവാലൻ കുരങ്ങിനുള്ള പ്രത്യേക മേഖലയും സജ്ജീകരിച്ചു. കരിങ്കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള കൂടുകളുമാണ് ഒന്നാംഘട്ടത്തിൽ തയാറാക്കുന്നത്. 320 കോടി രൂപയാണ് ആകെ നിർമാണച്ചെലവ്. ആദ്യഘട്ട നിര്‍മാണം തകൃതിയായി പുരോഗമിക്കുകയാണ്. 

നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി കെ.രാജുവും ചീഫ് വിപ്പ് കെ.രാജനും സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തി.  വന്യജീവികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രിയും പാർക്കിങ് ഏരിയയും രണ്ടാം ഘട്ടത്തിൽ നിര്‍മിക്കും. വാഹനത്തിൽ പോയി തന്നെ മുഴുവൻ ജീവികളെയും കാണാവുന്ന വിധത്തിൽ റോഡും ട്രാം വേ സർവീസും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. 

വന്യജീവികൾക്കുള്ള വെള്ളം സംഭരിക്കുന്നതിനുൾപ്പെടെയുള്ള നിർമാണ പ്രവ‍ർത്തനങ്ങൾ ഉൾപ്പെടുന്ന മൂന്നാം ഘട്ടം നവംബറിൽ പൂർത്തിയാക്കാനാണു ലക്ഷ്യം. സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ പുത്തൂർ പഞ്ചായത്തിന് 100 കോടി രൂപയുടെയെങ്കിലും നേട്ടം പരോക്ഷമായി ഉണ്ടാകും. സ്ഥലത്തെ റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT