276 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യം; പുതുവർഷത്തിൽ വിറ്റുപോയത് 1.8 മില്യൺ ഡോളറിന്
പുതുവർഷത്തിലെ ആദ്യ ലേലത്തിൽ ഒരു ട്യൂണ മത്സ്യത്തിന് ലഭിച്ചത് റെക്കോർഡ് ലേലത്തുക.1.8 മില്യൺ ഡോളറിനാണ്. അതായത് ഏകദേശം 12.90 കോടിയോളം രൂപയ്ക്ക്. ടോക്യോയിലെ ടോയോഷൂ മത്സ്യ മാർക്കറ്റിൽ നിന്നാണ് 276 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യം വിറ്റുപോയത്. ട്യൂണ മത്സ്യവിൽപ്പനയിൽ ലഭിക്കുന്ന രണ്ടാമത്തെ വലിയ തുകയാണിത്.
ടോക്കിയോയിലെ പ്രശസ്തമായ സൂഷി റസ്റ്റോറൻറ് ചെയിനുകളുടെ ഉടമസ്ഥനായ കിയോഷീ കിമൂറയാണ് ട്യൂണ മത്സ്യത്തെ ലേലത്തിൽ പിടിച്ചത്. കഴിഞ്ഞ വർഷവും റെക്കോർഡു തുകയിൽ കിമുറ തന്നെയാണ് ആണ് ട്യൂണ മത്സ്യം ലേലത്തിൽ പിടിച്ചത്. 333.6 മില്യൺ യെൻ ആയിരുന്നു അന്നത്തെ ലേലത്തുക.
വടക്കൻ ജപ്പാനിലെ തീരപ്രദേശത്തു നിന്നുമാണ് ട്യൂണ മത്സ്യത്തെ പിടിച്ചത്. വില അധികം ആണെങ്കിലും ഏറ്റവും നല്ല ട്യൂണ മത്സ്യം തന്നെ റസ്റ്റോറന്റിൽ എത്തുന്നവർക്ക് വിളമ്പണം എന്ന ആഗ്രഹം കൊണ്ടാണ് മത്സ്യത്തെ ഉയർന്ന വിലയിൽ ലേലത്തിൽ പിടിച്ചത് എന്ന് കിമുറ വ്യക്തമാക്കി.
English Summary: A Tuna Sells For 1.8 Million Dollars at the First Auction After New Years in Tokyo